അധികം ചിലവില്ലാതെ വളര്‍ത്തിയെടുക്കാം; കാച്ചിലിനിത് നടീല്‍കാലം


എം.കെ.പി. മാവിലായി

2 min read
Read later
Print
Share

ഏത് പ്രതികൂലസാഹചര്യത്തിലും നൂറുശതമാനം കൃഷിനാശം സംഭവിക്കില്ല എന്നത് കര്‍ഷകനെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളാണ് നടാന്‍ പറ്റിയ സമയം.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ധികം ഉത്പാദനച്ചെലവില്ലാതെ വളര്‍ത്തിയെടുക്കാവുന്നതാണ് കാച്ചില്‍. ഏത് പ്രതികൂലസാഹചര്യത്തിലും നൂറുശതമാനം കൃഷിനാശം സംഭവിക്കില്ല എന്നത് കര്‍ഷകനെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളാണ് നടാന്‍ പറ്റിയ സമയം. പശയില്ലാത്തതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ ഇളക്കമുള്ള മണ്ണാണ് അനുയോജ്യം. കുറഞ്ഞത് രണ്ടടിയെങ്കിലും താഴ്ചയില്‍ ഇളക്കമുള്ള മണ്ണാണെങ്കില്‍ നല്ല ആകൃതിയിലും വലുപ്പത്തിലുമുള്ള വിളവ് ലഭിക്കും.

നടീല്‍ രീതി

വളരെ ഇളക്കവും ധാരാളം മണല്‍ത്തരികളുമുള്ള സമതലപ്രദേശങ്ങളില്‍ ചെറിയ കുഴിയില്‍ കുറഞ്ഞ താഴ്ചയില്‍ നടാം. എന്നാല്‍, ഉറച്ച മണ്ണില്‍ അനുയോജ്യമായ രീതി കൂനകളില്‍ നടുന്നതാണ്. ഏതാണ്ട് ഒന്നരയടി ആഴത്തില്‍ കുഴിയെടുത്ത ശേഷം അതില്‍ ചാണകംപോലെയുള്ള ജൈവവളവും മേല്‍മണ്ണും മിശ്രിതമായി ഏതാണ്ട് കുഴിയുടെ മുക്കാല്‍ഭാഗത്തോളം നിറച്ചശേഷം അതിന്റെ മുകളില്‍ കൂനയെടുക്കുന്നതാണ് നന്നാകുക. കൂനകള്‍ക്കുപകരം വാരങ്ങള്‍ അഥവാ തട്ടുകള്‍ എടുത്ത് കാച്ചില്‍ നടുന്ന രീതിയുമുണ്ട്. മലഞ്ചെരിവുകളിലാണ് ഇത് അനുയോജ്യം.

വിത്തുകള്‍

വിളവെടുത്തശേഷം കാച്ചിലിന്റെ മുകള്‍ഭാഗമാണ് സാധാരണയായി നടുക. ചെറിയ കാച്ചില്‍ വര്‍ഗങ്ങള്‍ അങ്ങനെത്തന്നെയോ വലിയ കാച്ചില്‍ മുറിച്ചു കഷണങ്ങളാക്കിയോ വിത്തിനായി ഉപയോഗിക്കാം. തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണകേന്ദ്രം കാച്ചില്‍ വര്‍ഗങ്ങളില്‍ ഒട്ടേറെ അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. വലിയ കാച്ചില്‍ വര്‍ഗത്തില്‍ ഏറ്റവും രുചികരമായ ഇനമാണ് ശ്രീരൂപ. കുട്ടനാടന്‍ പ്രദേശങ്ങള്‍ക്ക് യോജിച്ചതാണ് ഇന്ദു. ഇടവിളക്കൃഷിക്ക് യോജിച്ചതാണ് ശ്രീകീര്‍ത്തി. ശ്രീകാര്‍ത്തികയും ശ്രീശില്പയും നട്ട് എട്ട്-ഒമ്പത് മാസംകൊണ്ട് വിളവെടുപ്പിനാകും.

ചെറുകിഴങ്ങ് അഥവാ നനക്കിഴങ്ങില്‍ ശ്രീകലയും ശ്രീലതയും നട്ട് എട്ടുമാസത്തിനകം വിളവെടുക്കാം. വെള്ളക്കാച്ചില്‍ അഥവാ ആഫ്രിക്കന്‍ കാച്ചിലില്‍ ശ്രീപ്രിയ തെങ്ങിന്‍തോപ്പില്‍ ഇടവിളക്കൃഷിക്ക് യോജിച്ചതാണ്. ശ്രീശുഭ്ര ഇനത്തിന് വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്. കുറ്റിച്ചെടിയായി വളരുമെന്ന പ്രത്യേകതയാണ് ശ്രീധന്യക്കുള്ളത്.

വിത്തിനായി മുറിച്ച കാച്ചില്‍ കഷണങ്ങള്‍ ബാവിസ്റ്റിന്‍പോലുള്ള കുമിള്‍നാശിനിയില്‍ മുക്കിയശേഷം തണലില്‍ രണ്ടുമണിക്കൂര്‍ മുറിച്ചവശം മുകളിലായി നിരത്തിവെക്കണം. പകരം ചാരവും ചാണകവും ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കിയ ലായനിയായാലും മതി.

പുതയിടല്‍

ഒരു ചെടിയുടെ വളര്‍ച്ചാനിലയനുസരിച്ച് അതു നടുമ്പോള്‍ അകലം നല്‍കണം. ഇത് 50 മുതല്‍ 90 സെന്റീമീറ്റര്‍വരെ ആകാം. കാച്ചില്‍ നട്ടശേഷം പുതയിടല്‍ നല്ല ഗുണംചെയ്യും. കരിയില, പച്ചില, വൈക്കോല്‍ ഇവയെല്ലാം ഇതിനായി ഉപയോഗിക്കാം. മണ്ണിലെ ഊഷ്മാവ് കുറയ്ക്കാനും വളര്‍ന്നുവരുന്ന കിളിര്‍പ്പിന് ശക്തി നല്‍കാനും ഇതുപകരിക്കും.

വിവരങ്ങള്‍ക്ക്: 9446088605.

Content Highlights: Planting season for Purple Yam ( Kachil )

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Farmer

2 min

കാലവര്‍ഷക്കെടുതി വിളനാശം; കര്‍ഷകര്‍ ചെയ്യേണ്ടതെന്തെല്ലാം

Aug 6, 2022


thufani with kadhu

1 min

ബിഹാറിലെ കൃഷിക്കാരന്‍, കേരളത്തില്‍ ഡ്രൈവര്‍; കോപ്പാലത്ത് 'കദു' വിളയിച്ച് തുഫാനി

Feb 17, 2023


mathukkutty

2 min

ഓട്ടോമൊബൈലില്‍നിന്ന് അഗ്രിബിസിനസിലേക്ക്, ഒടുവില്‍ സംസ്ഥാന അവാര്‍ഡും! മാതൃക കാട്ടി മാത്തുക്കുട്ടി

Feb 11, 2023

Most Commented