
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കായീച്ചകളുടെ ആക്രമണത്തില്‍ കായകള്‍ മഞ്ഞളിച്ചുവീഴുകയോ ഗുണമേന്മ കുറഞ്ഞ് മാര്ക്കറ്റില്ലാതാവുകയോ ചെയ്യുന്നു. ഇവയെ നിയന്ത്രിക്കാന്‍ താഴെപ്പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
ചെടികളുടെ ആരോഗ്യം
- ചെടി നടുമ്പോള്‍ ഒരു സെന്റിന് ഒരു കിലോഗ്രാം വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുക. മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കുന്നതിനാവശ്യമായ ജൈവ വളം ചേര്‍ക്കണം. ഇത് ചെടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും കോശങ്ങള്‍ക്ക് ദൃഡത വരുത്തുന്നതിനും സഹായിക്കും.
- ചെടികള്‍ പൂവിട്ട് കായ വിരിയാന്‍ തുടങ്ങുമ്പോള്‍ പേപ്പര്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് കവര്‍കൊണ്ട് പൊതിഞ്ഞുവെക്കാന്‍ ശ്രദ്ധിക്കണം
- കീടബാധയേറ്റ കായകള്‍ ശേഖരിച്ച് മണ്ണില്‍ കുഴിച്ചിടുകയോ കത്തിച്ചു കളയുകയാ വേണം.
- ഫെറമോണ്‍ കെണി 25 സെന്റിന് ഒന്ന് എന്ന ക്രമത്തില്‍ സ്ഥാപിക്കണം.
- ഉണക്കമീന്‍ ഉപയോഗിച്ചും കെണികള്‍ തയ്യാറാക്കാം. ഒരു ചിരട്ടയില്‍ അഞ്ച് ഗ്രാം കുതിര്‍ത്ത ഉണക്കമീനും ആത്തക്കുരുവിന്റെ സത്തും ചേര്‍ത്ത് ചിരട്ട പോളിത്തീന്‍ സഞ്ചിക്കകത്ത് വെച്ച് സഞ്ചി പന്തലില്‍ തൂക്കിയിടണം. ചിരട്ടയ്ക്ക് മുകളില്‍ പോളിത്തീന്‍ സഞ്ചിയില്‍ ഈച്ചയ്ക്ക് കടക്കാന്‍ പാകത്തില്‍ നാലഞ്ച് ദ്വാരങ്ങള്‍ ഉണ്ടാക്കി വെക്കണം. ചിരട്ടയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഈച്ചകള്‍ ഈ ലായനിയില്‍ വീണ് ചത്തുപോകും.
- ഇരുപത് ഗ്രാം പഴ പള്പ്പിളില് 10 ഗ്രാം ശര്‍ക്കര ചൂടാക്കി ഒഴിച്ചു ചേര്‍ക്കുക. ഇതിലേക്ക് അല്പം ആത്ത സത്തും 100 മില്ലി വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക. ഈ ലായനി ഒഴിച്ച ചിരട്ട പന്തലില്‍ കെട്ടിത്തൂക്കുക. രണ്ടരമീറ്റര്‍ അകലത്തില്‍ ഇങ്ങനെ കെണികള്‍ ഒരുക്കണം. ഇതിലേക്ക് കായീച്ചകള്‍ ആകര്‍ഷിക്കുകയും വീണ് നശിക്കുകയും ചെയ്യും.
- ഒരു പിടി തുളസിയില അരച്ച് ചിരട്ടയില്‍ 10 ഗ്രാം ശര്ക്കരപ്പൊടിയുമായി കലര്‍ത്തി ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് ഏതെങ്കിലുമൊരു രാസകീടനാശിനികൂടി ചേര്‍ത്ത് പന്തലില്‍ കെട്ടിത്തൂക്കണം. ഈ ലായനിയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കായീച്ചകള്‍ ഇതില്‍ വീണ് നശിക്കും.
- അമ്പത് ഗ്രാം വേപ്പിന്‍കുരു പൊടിച്ച് ഒരു കിഴിയാക്കി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവെച്ച ശേഷം വിളകളില്‍ നേരിട്ട് തളിക്കാം.
- ബിവേറിയ ബാസിയാന പത്ത് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ചെടികളില്‍ തളിച്ചു കൊടുക്കുക
Content Highlights: Pest control in vegetable garden
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..