വിലയിടിവും വിളമോശവും; പ്രതിസന്ധിയില്‍ കുരുമുളക് കര്‍ഷകര്‍


കിലോഗ്രാമിന് 700 രൂപവരെ വില ഉണ്ടായിരുന്നത് വിളവെടുപ്പായതോടെ 400-ല്‍ താഴെയായി മാറി.

വിളവെടുക്കാറായ കുരുമുളക്

വിലയും വിളവുമില്ലാതെ പ്രതിസന്ധിയിലാണ് ഹൈറേഞ്ചിലെ കുരുമുളക് കര്‍ഷകര്‍. യഥാസമയം വിളവെടുക്കാന്‍ തൊഴിലാളികളെ കിട്ടാനില്ലാത്തതും മൂപ്പെത്താത്ത കുരുമുളക് പഴുത്തുണങ്ങുന്നതുമാണ് തിരിച്ചടിയാകുന്നത്.

കിലോഗ്രാമിന് 700 രൂപവരെ വില ഉണ്ടായിരുന്നത് വിളവെടുപ്പായതോടെ 400-ല്‍ താഴെയായി മാറി. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉത്പാദനത്തില്‍ വലിയ കുറവും ഉണ്ടായിട്ടുണ്ട്. രോഗബാധയും കീടശല്യവും വര്‍ധിക്കുകയും ചെയ്തു.

പണിക്കൂലിപോലും മുതലാകുന്നില്ല

തൊഴിലാളികളെ നിര്‍ത്തി വിളവെടുത്ത് മെതിച്ചുണക്കി വിപണിയില്‍ എത്തിച്ചാല്‍ പണിക്കൂലി കൊടുക്കാനുള്ള തുകപോലും ലഭിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത്തവണത്തെ കടുത്ത വരള്‍ച്ചയും കുരുമുളക് കൃഷിക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്. കുരുമുളകുചെടികള്‍ വ്യാപകമായി കരിഞ്ഞുണങ്ങുകയാണ്.

അതുകൊണ്ട് തന്നെ വരും വര്‍ഷത്തെ ഉത്പാദനത്തിലും വലിയ കുറവുണ്ടാകും. കുരുമുളക് കൃഷി സംരക്ഷിക്കുന്നതിനും കര്‍ഷകരെ നിലനിര്‍ത്തുന്നതിനും സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കണമെന്നതാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

Content Highlights: Pepper farmers are in crisis

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented