ചില്ലുകുപ്പിയിലായ പാലക്കാടൻ പാൽപ്പെരുമ.. ഹിറ്റായി ട്രൈ വണ്‍സ് പശുവിന്‍പാല്‍


മധു കെ. മേനോന്‍

പാലക്കാട് നഗരത്തിലും എറണാകുളം ജില്ലയിലുമാണ് ട്രൈ വണ്‍ സിന്റെ പാല്‍വിതരണം ഇപ്പോഴുള്ളത്. മൊബൈല്‍ ആപ്പ് വഴിയും വാട്‌സാപ്പിലൂടെയുമാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്.

ട്രൈ വൺസ് കുപ്പിപ്പാൽ

ല്ല കാര്‍ഷികോത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കിട്ടുന്നില്ല. മായവും വിഷാംശവും കലര്‍ന്നവയാണ് എല്ലാം. ഇത്തരം പരാതികള്‍ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. എന്നിട്ടുമെന്തേ ഇതിനൊരു പരിഹാരം ആരും തേടുന്നില്ല? ഈ ചോദ്യത്തില്‍നിന്നാണ് ട്രൈ വണ്‍സ് അഗ്രോ സൊസൈറ്റി ഉണ്ടാക്കുന്നത്. പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ കര്‍ഷകക്കൂട്ടായ്മകളെ യോജിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. പാല്‍, പച്ചക്കറി, മുട്ട, മീന്‍...എന്തുമായിക്കോട്ടെ കര്‍ഷകര്‍ ഉണ്ടാക്കുന്ന ഏത് ഉത്പന്നവും ഇടനിലക്കാരെ ഒഴിവാക്കി ട്രൈ വണ്‍സ് ഉപഭോക്താവിന്റെ വീട്ടുപടിക്കലെത്തിക്കുന്നു.

കര്‍ഷകകുടുംബത്തില്‍നിന്നുള്ള അഞ്ചുപേരാണ് ട്രൈ വണ്‍സിനു പിന്നില്‍. സംസ്ഥാനസര്‍ക്കാരിന്റെ കര്‍ഷകപ്രതിഭാപുരസ്‌കാരം മൂന്നുവട്ടം നേടിയ സ്വരൂപ് കുന്നമ്പുള്ളിയാണ് മാനേജിങ് ഡയറക്ടര്‍. എം.ടെക്. കഴിഞ്ഞാണ് കൃഷിയിലേക്ക് തിരിയുന്നത്. സ്ഥാപനത്തിന്റെ സി.ഇ.ഒ. പി.എസ്. അക്ഷയ്, ഡയറക്ടര്‍ ടോണി ടൈറ്റസ് എന്നിവരും എന്‍ജിനിയറിങ് കഴിഞ്ഞവര്‍. ചെയര്‍മാന്‍ പദ്മനാഭന്‍ ഭാസ്‌കരനാണ് കൂട്ടത്തില്‍ സീനിയര്‍. ഇദ്ദേഹം ഐ.ടി. കമ്പനികളില്‍ ജോലിചെയ്തശേഷമാണ് ണ്ടകൃഷിയിലേക്ക് തിരിയുന്നത്. മറ്റൊരാള്‍ ഗിരീശന്‍ രാമകൃഷ്ണന്‍. ബിരുദധാരിയും പ്രകൃതി കര്‍ഷകനും.നാടന്‍ കുപ്പിപ്പാല്‍

പ്ലാസ്റ്റിക് കവറില്‍ കിട്ടുന്ന പാലുപയോഗിച്ച് മടുത്ത മലയാളിക്ക് മുന്നിലേക്ക് അസല്‍ നാടന്‍ കുപ്പിപ്പാല്‍ നീട്ടിയാണ് ട്രൈ വണ്‍സ് ആദ്യമെത്തിയത്. ഹോമോ ജിനൈസേഷന് വിധേയമാക്കപ്പെടുന്ന കവര്‍ പാലിന് പാലിന്റേതായ സ്വാഭാവികത നഷ്ടമാകുന്നുണ്ട്. ''ഇത്തരമൊരു സാഹചര്യത്തില്‍ പാലിന്റെ തനത് സ്വഭാവവും പോഷകഘടകങ്ങളും ചോര്‍ന്നുപോകാതെ ഉപഭോക്താക്കളിലെത്തിക്കുക എന്ന ദൗത്യമാണ് ഞങ്ങള്‍ ആദ്യമേറ്റെടുത്തത്'' -സ്വരൂപ് കുന്നമ്പുള്ളി പറയുന്നു.

പാസ്ചറൈസ് ചെയ്ത പാല്‍ നാലുഡിഗ്രിവരെ തണുപ്പിച്ച് കേടുവരാതെ നിലനിര്‍ത്തുന്ന രീതിയാണ് ട്രൈ വണ്‍സ് സ്വീകരിച്ചത്. അതുകൊണ്ട് സ്വാഭാവികത ഒട്ടും ചോരാത്ത പാല്‍ ഉപഭോക്താവിലേക്ക് എത്തിക്കാനാകുന്നു. ''കര്‍ഷകരില്‍നിന്ന് നേരിട്ടാണ് പാല്‍ ശേഖരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ ആ പാല്‍ ഉപഭോക്താവിലെത്തും. അതും ചില്ലുകുപ്പിയില്‍'' -സ്വരൂപ് പറയുന്നു.

ട്രൈ വണ്‍സ് അഗ്രോ സൊസൈറ്റി അംഗങ്ങളായ
അക്ഷയ്, ഗിരിധരന്‍,സ്വരൂപ്, ടോണി ടെറ്റസ് എന്നിവര്‍

ചിറ്റൂരിന്റെ സ്വന്തം പാല്‍

ചിറ്റൂരിലെ കര്‍ഷകര്‍ പശുവളര്‍ത്തലില്‍ പരമ്പരാഗതരീതി പിന്തുടരുന്നവരാണ്. ഒന്നും രണ്ടും പശുവൊക്കെ മിക്ക വീടുകളിലുമുണ്ട്. അവയെ കുടുംബാംഗങ്ങളെപ്പോലെ പരിപാലിക്കുന്നവര്‍. ഇവരാണ് ട്രൈ വണ്‍സ് അഗ്രോ സൊസൈറ്റിയുടെ കര്‍ഷകക്കൂട്ടായ്മയിലെ കണ്ണികള്‍. ഫാക്ടറിനിര്‍മിത കാലിത്തീറ്റകള്‍ക്ക് പിറകെ പോകാതെ പശുക്കളെ പാടത്തും പറമ്പിലും മേയ്ക്കാന്‍ വിട്ടും പരമ്പരാഗത തീറ്റകള്‍ നല്‍കിയുമാണ് ഇവര്‍ വളര്‍ത്തുന്നത്. കറന്നെടുക്കുന്ന പാലിന്റെ അളവ് കുറയുമെങ്കിലും പോഷകഗുണമേറിയ പാലാണ് കിട്ടുക. പാലക്കാട് നഗരത്തിലും എറണാകുളം ജില്ലയിലുമാണ് ട്രൈ വണ്‍ സിന്റെ പാല്‍വിതരണം ഇപ്പോഴുള്ളത്. മൊബൈല്‍ ആപ്പ് വഴിയും വാട്‌സാപ്പിലൂടെയുമാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്. പാല്‍വില്‍പ്പന വിജയം കണ്ടതോടെയാണ് കര്‍ഷകരുടെ മറ്റുത്പന്നങ്ങളും വെണ്ണ, തൈര്, മോര്, നെയ്യ്, പനീര്‍ തുടങ്ങിയ പാലനുബന്ധ ഉത്പന്നങ്ങളും ട്രൈ വണ്‍സ് വിപണിയിലെത്തിക്കാന്‍ തുടങ്ങിയത്. കഞ്ചിക്കോട് കോങ്ങാമ്പാറയിലാണ് ഇവരുടെ പ്ലാന്റ്.

Content Highlights: Palakkad Chittoor milk production


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented