ഉള്ളൂർ റെജി ഭവനിൽ രവീന്ദ്രനും കുടുംബവും ഇക്കുറിയും ഓണുമുണ്ണുന്നത് വീട്ടിലെ മട്ടുപ്പാവിൽ വിളയിച്ച നെല്ലുപയോഗിച്ച്. കൃഷിയോടുള്ള കമ്പമാണ് രവീന്ദ്രനെ മട്ടുപ്പാവ് നെൽകൃഷിയിലേക്ക് നയിച്ചത്.  ചമ്പാവ് ഇനത്തിലുള്ള ഉമ, പ്രത്യാശ എന്നീ നെൽവിത്തുകളിലാണ് രാജേന്ദ്രൻ ഇക്കുറി കൃഷിയിറക്കിയത്. 110 മുതൽ 120 ദിവസം വരെയാണ് നെല്ല് വിളയിക്കാനെടുത്തത്. ജൈവവളമാണ് ഉപയോഗിച്ചത്. 

40 കിലോയോളം നെല്ല് ലഭിച്ചാൽ 28 കിലോ അരി കിട്ടുമെന്നാണ് രവീന്ദ്രൻ പറഞ്ഞത്. നെല്ലിന് പുറമേ ഓണത്തിനുള്ള എല്ലാ പച്ചക്കറികളും വീട്ടിൽ വിളയിച്ചിട്ടുണ്ടെന്ന് രവീന്ദ്രൻ പറഞ്ഞു. 

ഭാര്യ സിന്ധുവും മക്കളായ രാഖി, രജി എന്നിവരും അച്ഛനെ കൃഷിയിൽ സഹായിക്കാനുണ്ട്. 275 കിലോഗ്രാം കാച്ചിൽ വിളയിച്ച്  ലിംകാ ബുക്ക് ഓഫ് റിക്കോർഡ്‌സിൽ ഇവർ ഇടം നേടിയിരുന്നു.