
1. കൊല്ലം ജില്ലാ വെറ്ററിനറി ആശുപത്രിയിൽ ഓമനമൃഗമായ ഇഗ്വാനയെ ശസ്ത്രക്രിയയ്ക്ക് കൊണ്ടുവന്നപ്പോൾ 2. ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നു
മേല്‍ത്താടിയില്‍ മാംസം വളര്‍ന്ന് ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു ഇഗ്ഗു എന്ന ഇഗ്വാന. കൊല്ലം ജില്ലാ മൃഗാശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ അത് നീക്കംചെയ്തപ്പോള്‍ അവന് ആശ്വാസം.
ഒരു കൊച്ചുകുഞ്ഞിനെപ്പോലെ തോളത്തിട്ടാണ് ജിതിന് ഇഗ്ഗുവിനെ കൊണ്ടുവന്നത്. ഡോക്ടര്‍ ആദ്യം മയക്കുമരുന്നു നല്കി. അത് ഏറ്റോ എന്നറിയാന്‍ മൂക്കില്‍ തട്ടിനോക്കി. പക്ഷേ, ശസ്ത്രക്രിയ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മയക്കംവിട്ട് ഡോക്ടറുടെ കൈയില്‍ ചെറുതായി കടിച്ചു. കാല്‍വിരലുകള്‍കൊണ്ട് കൈയുറയും കീറി. പക്ഷേ, പെട്ടെന്നുതന്നെ മാംസഭാഗം നീക്കംചെയ്തു.

ജില്ലാ മൃഗാശുപത്രിയിലെ സര്ജന് ഡോ. അജിത് പിള്ളയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ അജിത് ബാബു, രാജു എസ്. എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് ആന്റിബയോട്ടിക് മരുന്നുകളും ആഹാരക്രമീകരണവും നിര്‍ദേശിച്ചിരിക്കുകയാണ്. ഗ്രാനുലോമ എന്ന രോഗമാണിതെന്ന് ഡോക്ടര്‍ പറഞ്ഞു.

ഓച്ചിറ ആയിക്കാട്ട് വീട്ടില്‍ ജിതിന് ചെറിയാന്റേതാണ് തെക്കേ അമേരിക്കന്‍ സ്വദേശിയായ, പല്ലിവര്‍ഗത്തില്‍പ്പെട്ട ഈ ഇഗ്വാന. ''ഇഗ്ഗു എന്ന് ഓമനപ്പേരിട്ടു വിളിച്ചതാണ്. ഇപ്പോ അവന് എന്റെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ടവനാണ്. വീട്ടില്‍ സര്വസ്വാതന്ത്ര്യത്തോടെയുമാണ് നടത്തം. ആദ്യമായിട്ടാണ് ഡോക്ടറെ കാണിക്കേണ്ടിവരുന്നത്''- ജിതിന് പറഞ്ഞു.

ഈ ആണ് ഇഗ്വാനക്ക് അഞ്ചുവയസ്സുണ്ട്. ഒന്നര മീറ്ററോളം നീളവും. നാലുമാസം പ്രായമുള്ളപ്പോള്‍ 12,000 രൂപ കൊടുത്ത് എറണാകുളത്തുനിന്നു വാങ്ങിയതാണ്. ശുദ്ധ വെജിറ്റേറിയനായ ഇഗ്ഗു തികച്ചും ശാന്തപ്രകൃതക്കാരനും നന്നായി ഇണങ്ങുന്നവനുമാണ്.

മുരിങ്ങയില, ചീര, കാരറ്റ്, ചെമ്പരത്തിപ്പൂവ് തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. നമ്മുടെ വനത്തില്‍ ഇല്ലാത്തതിനാല്‍ ഇവ വന്യജീവിസംരക്ഷണ പട്ടികയില്‍ വരുന്നില്ല. അതുകൊണ്ട് ഇവയെ വളര്‍ത്തുന്നതിന് നിയമപ്രശ്നമില്ല. നിരവധിപേര്‍ ഇപ്പോള്‍ ഇഗ്വാനയെ വളര്‍ത്തുന്നുണ്ട്. പ്രദര്‍ശനങ്ങളില്‍ സ്ഥിരം സാന്നിധ്യമാണിവയിപ്പോള്.
Content Highlights: New lease of life for pet iguana, Granuloma removed from lizard at Kollam District Veterinary Centre
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..