പഴയ കുപ്പിയോ പിവിസി പൈപ്പോ ഉണ്ടോ? എളുപ്പത്തില്‍ ഇനി വീട്ടിലും കൂണ്‍കൃഷിചെയ്യാമെന്ന് നിര്‍മല്‍കുമാര്‍


By ആര്‍. അനൂപ്

1 min read
Read later
Print
Share

വീട്ടിൽ കൂൺകൃഷി ചെയ്യുന്ന നിർമൽകുമാർ, പാത്രത്തിൽചെയ്ത കൂൺ കൃഷി | ഫോട്ടോ : മാതൃഭൂമി

ആരോഗ്യത്തിനും ആദായത്തിനും ഗുണകരമാണ് കൂണ്‍ കൃഷി. ഈ സാഹചര്യത്തില്‍ വീട്ടിലേക്ക് ആവശ്യമായ കൂണ്‍ കുറഞ്ഞ ചെലവില്‍ കൃഷിചെയ്യുകയാണ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായിരുന്ന നിര്‍മല്‍കുമാര്‍. തിരുവനന്തപുരം പാപ്പനംകോട് സത്യന്‍നഗറിലെ വീട്ടില്‍ വിവിധ വസ്തുക്കളില്‍ കൂണ്‍കൃഷി പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്യുന്നുണ്ട് ഇദ്ദേഹം. വാണിജ്യാടിസ്ഥാനത്തിലും വീട്ടാവശ്യത്തിനും ഏതു കാലാവസ്ഥയിലും കൂണ്‍ കൃഷിചെയ്യാമെന്ന് നിര്‍മല്‍കുമാര്‍ പറയുന്നു. വീടുകളില്‍നിന്ന് പാഴ്വസ്തുക്കളായി പുറന്തള്ളുന്ന പഴയ പാത്രങ്ങള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പി.വി.സി. പൈപ്പുകള്‍, അടപ്പുള്ള കണ്ടെയ്നറുകള്‍ തുടങ്ങിയവയില്‍ എളുപ്പത്തില്‍ചെയ്യാം. ചെലവും കുറവാണ്.

കൃഷിരീതി

ഒരു യൂണിറ്റ് കൂണ്‍ കൃഷിചെയ്യാന്‍ 300 ഗ്രാം വിത്ത് വേണം. വിത്ത് മുളപ്പിക്കാനായി ഒന്നര കിലോ ഉണങ്ങിയ വൈക്കോല്‍ വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കുക. വെള്ളം തോര്‍ന്നശേഷം ഫാനിന് കീഴില്‍ ഒരുഷീറ്റിട്ട് വൈക്കോല്‍ ചെറിയനനവോടെ തോര്‍ത്തിയെടുക്കണം. ഇങ്ങനെചെയ്താല്‍ വൈക്കോ ല്‍ കൃഷിക്കുവേണ്ട ബെഡിന് പാകമാകും. ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിനുള്ളിലേക്ക് ബെഡിന് പാകമാക്കിയ വൈക്കോ ല്‍ വെച്ചശേഷം വിത്തിടുക. അതുകഴിഞ്ഞ് കുപ്പി നന്നായി അടയ്ക്കുക. കുപ്പിയുടെ പലഭാഗങ്ങളിലായി നേര്‍ക്കുനേര്‍ ചെറിയ ദ്വാരം ഇട്ടുകൊടുക്കുക. ആ ദ്വാരത്തിനുള്ളില്‍ വെള്ളംപിടിക്കാത്ത പഞ്ഞി തിരുകിക്കയറ്റുക. എന്നിട്ട് വെയിലേല്‍ക്കാതെ വീടിന്റെ ഏതെങ്കിലുംഭാഗത്ത് കുപ്പിവെക്കുക.

പതിനാറാംദിവസം കൂണ്‍ മുളച്ചുതുടങ്ങും. അടുത്തദിവസം കൂണ്‍ വിളവെടുക്കാം. ഒരു യൂണിറ്റ് കൃഷിയില്‍നിന്ന് ഒന്നരക്കിലോ കൂണ്‍ ലഭിക്കും. വിപണിയില്‍ ഒരു കിലോ കൂണിന് നാനൂറുരൂപവരെ വിലയുണ്ട്. നൂറുരൂപയേ കൃഷിക്ക് ചെലവുള്ളൂ. ഒട്ടേറെ പോഷകമൂല്യങ്ങളുടെ കലവറയാണ് കൂണ്‍. പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകരമാണ്. കൂണില്‍നിന്നും പലതരം വിഭവങ്ങളുണ്ടാക്കാം. വിവരങ്ങള്‍ക്ക്: 9349323444.

Content Highlights: mushroom can be easily cultivated at home with old bottles or pvc pipes

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented