ഇനി ഗ്രോ ബാഗ് വേണ്ട പോളി എത്തിലിൻ ചട്ടികളാണ്‌ താരം


മാതൃഭൂമി കാർഷികമേള ഉദ്ഘാടനച്ചടങ്ങിൽ ഹൈ ഡെൻസിറ്റി പോളി എത്തിലിൻ ചട്ടിയിലൊരുക്കിയ തൈ മന്ത്രി പി. പ്രസാദിന് ഫ്രാൻസിസ് വർഗീസ് നൽകുന്നു. വി.കെ. ശ്രീകണ്ഠൻ എം.പി. സമീപം

പാലക്കാട്: കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതികളിൽനിന്ന് ഗ്രോബാഗുകൾ ഉപയോഗിക്കുന്നത് നിർത്തിവെയ്ക്കാൻ കൃഷിമന്ത്രി പി. പ്രസാദ് നിർദേശിച്ചിട്ട് അധികകാലമായിട്ടില്ല. അതിനും എത്രയോ മുമ്പുതന്നെ ഗ്രോബാഗിനൊരു പകരക്കാരനെ തേടിയുള്ള അന്വേഷണത്തിലായിരുന്നു ആലുവക്കാരൻ ഫ്രാൻസിസ് വർഗീസ്.

പ്ളാസ്റ്റിക് എന്ന വിപത്തുതന്നെയാണ് പകരക്കാരനെ തേടാൻ ഫ്രാൻസിസിനെ പ്രേരിപ്പിച്ചത്. പത്തുവർഷത്തിലേറെയായി ഗ്രോബാഗുകളിൽ മണ്ണു നിറച്ചുകൊടുത്ത് കൃഷിഭവനുകളിൽ വിതരണം ചെയ്യുന്നതിന്റെ ചുമതലക്കാരനാണ് ഇദ്ദേഹം. ഇങ്ങനെ മണ്ണുനിറയ്ക്കുന്നതിനിടയിൽ കുറേ ഗ്രോബാഗ് പൊട്ടിപ്പോകും. അതുവഴി വലിയ നഷ്ടമാണ് കൃഷിവകുപ്പിന് ഉണ്ടാകുന്നത്. പോരാത്തതിന് വലിയ പ്ളാസ്റ്റിക് മാലിന്യവും. അതിനൊരു പരിഹാരമായി ഹൈ ഡെൻസിറ്റി പോളി എത്തിലിൻ (എച്ച്.ഡി.പി.ഇ.) ചട്ടികൾ ഉപയോഗിച്ചാൽ നന്നായിരുക്കുമെന്നൊരു നിർദേശം ഇദ്ദേഹം കൊച്ചിയിലെ പോളിമർ എൻജിനിയറിങ് ആൻഡ്‌ ടെക്നോളജിയെ അറിയിച്ചു.



ആശയം തള്ളിക്കളയാവുന്നതല്ലെന്ന്‌ മനസ്സിലാക്കിയ അവർ ചട്ടിയുണ്ടാക്കാൻ ഫ്രാൻസിസിന് വേണ്ട മാർഗനിർദേശങ്ങൾ നൽകി. കാവേരി മൾട്ടിലയർ യു.വി.പ്രൊട്ടക്ടഡ്‌ എച്ച്.ഡി. എന്നപേരിൽ അധികംവൈകാതെ ഫ്രാൻസിസ് ചട്ടിയും പുറത്തിറക്കി. കേന്ദ്രസർക്കാരിന്റെ പോളിമർ ഗവേഷണവിഭാഗം ചട്ടി പരിശോധിക്കുകയും പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത ഇവ അഞ്ചുവർഷം വരെ കേടുകൂടാതെ നിൽക്കുമെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു.

ഈ ചട്ടികൾ ഫ്രാൻസിസ് മാതൃഭൂമി കാർഷികമേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ‘രണ്ട് പാളിയായാണ് ചട്ടിയുടെ നിർമാണം. അതുകൊണ്ടുതന്നെ പുറത്തെ ചൂട് അകത്തേക്ക് ഉണ്ടാവില്ല. ഇതുകാരണം ചട്ടിക്കകത്ത് എപ്പോഴും ഈർപ്പം നിലനിർത്തും. അതുവഴി ചെടികളുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും’ -ഫ്രാൻസിസ് അവകാശപ്പെടുന്നു.

കൃഷിഭവനുകൾ വഴി വാങ്ങുമ്പോൾ ചട്ടിയും ചെടിയുമുൾപ്പെടെ സബ്സിഡിയിൽ 120 രൂപയ്ക്ക് കിട്ടും. പുറത്തെവിപണിയിൽ ചട്ടിക്കുമാത്രം 200 രൂപയാകും.

Content Highlights: Mathrubhumi agrifest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented