മണ്ണറിയാം, പരിശോധിക്കാം, കാർഷികമേളയിൽ മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പിന്റെ സൗകര്യം


പ്രതീകാത്മക ചിത്രം | Mathrubhumi archives

കർഷകർക്ക് മണ്ണിനെയറിഞ്ഞ് കൃഷിചെയ്യാൻ വേണ്ട ഉപദേശങ്ങളും കാർഷികമേളയിൽ കിട്ടും. മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പിന്റെ സ്റ്റാളിൽ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിലെ എട്ടുതരം മണ്ണിനം ഇവിടെ പ്രദർശിപ്പിക്കുന്നു. ഓരോ പ്രദേശത്തുമുള്ള മണ്ണ് ഏതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാനും അതിനനുസരിച്ച് വളപ്രയോഗം മനസ്സിലാക്കാനും പറ്റുന്ന പ്രദർശനവുമുണ്ടിവിടെ. ശാസ്ത്രീയപരിശോധനക്കായി മണ്ണുസാംപിൾ എടുക്കുന്ന രീതിയെക്കുറിച്ച് ഇവിടെനിന്ന് വിവരണം ലഭിക്കും. സാംപിൾ കൊണ്ടുവന്നാൽ പരിശോധന സൗജന്യമായി സ്റ്റാളിൽ നടത്തും.

മണ്ണിന്റെ ഗുണമറിയാൻ ആപ്പുണ്ട്മണ്ണിന്റെ പോഷകഗുണങ്ങൾ സ്വന്തം മൊബൈലിലൂടെ അറിയാം. മണ്ണിന്റെ പോഷകനില മനസ്സിലാക്കാനും അതനുസരിച്ച് വളപ്രയോഗം നടത്താനും മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ‘MAM’(മണ്ണിനെ അറിയാം മൊബൈലിലൂടെ) എന്നാണ് ആപ്പിന്റെ പേര്. പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോ‍ഡ് ചെയ്തെടുക്കാം.

കൃഷിയിടത്തിൽ പോയി ജി.പി.എസ്. ഓണാക്കിയശേഷം ‘MAM’ ഓപ്പൺ ചെയ്യുക. സ്‌ക്രീനിൽ മുകളിൽ ഇടതുഭാഗത്തുള്ള നക്ഷത്ര അടയാളത്തിൽ അമർത്തുക. അപ്പോൾ ജി.പി.എസ്. ആവറേജിങ് എന്നു കാണാം. ഓപ്പൺ ചെയ്തുകിട്ടുന്ന സ്‌ക്രീനിൽ താഴെയായി പോഷകനില പരിശോധിക്കുക എന്നു കാണാം. അവിടെ അമർത്തിയാൽ ആ സ്ഥലത്തുള്ള ഓരോ മൂലകത്തിന്റെയും പോഷകനില മനസ്സിലാക്കാം. സ്‌ക്രീനിൽ താഴെയായി വളശുപാർശ എന്നുകാണാം. അതിൽ അമർത്തിയാൽ വിള തിരഞ്ഞെടുക്കുക എന്നു കാണാം. അത് ഓണാക്കിയാൽ വിളകളുടെ ലിസ്റ്റ് കാണാം. അതിൽനിന്നും നമ്മൾ കൃഷിചെയ്യുന്ന വിള തിരഞ്ഞെടുക്കാം. അതിൽ അമർത്തിയാൽ ആ വിളയ്ക്ക് പ്രസ്തുതസ്ഥലത്ത് ആവശ്യമായ ജൈവവളത്തിന്റെയും രാസവളത്തിന്റെയും അളവ് ലഭിക്കും.

Content Highlights: Mathrubhumi agrifest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented