കേരളം സ്വപ്‌നം കണ്ട് മേള, മാതൃഭൂമി കാർഷികമേള പാലക്കാട്ട്‌ തുടങ്ങി


മാതൃഭൂമി കാർഷികമേള പലകാരണങ്ങൾകൊണ്ട് കേരളം സ്വപ്നംകണ്ട മഹാമേളയാവുകയാണ്. കർഷകപ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ചചെയ്യുന്ന വികസനരേഖാ സെമിനാറുകൾ, കർഷകർക്ക് അറിവും അനുഭവവുമാകുന്ന ഇരുനൂറിൽപ്പരം സ്റ്റാളുകൾ, കലാസന്ധ്യകൾ എന്നിവ അഞ്ചുദിവസത്തെ മേളയെ സമ്പന്നമാക്കുന്നു

പ്രതീകാത്മ ചിത്രം; സന്തോഷ് കെ കെ

ഇതൊരു ചരിത്രമാണ്; കാർഷികകേരളത്തിന്റെ ഇന്നലെകളിൽ ഇത്രയുംവലിയ ഒരു മേള ഉണ്ടായിട്ടില്ല. പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ആരംഭിച്ച അഞ്ചുദിവസത്തെ മാതൃഭൂമി കാർഷികമേള പലകാരണങ്ങൾകൊണ്ട് കേരളം സ്വപ്നംകണ്ട മഹാമേളയാവുകയാണ്. ഭൂമിയുടെ അന്നവും പ്രാണനുമായ കർഷകന്റെ രക്ഷയ്ക്കായി വിപുലമായ ഒരു വികസനരേഖ അവതരിപ്പിച്ച് ചർച്ചചെയ്യുന്നു എന്നതുതന്നെയാണ് ഇതിൽ പ്രധാനം.

പുൽവെട്ടിമുതൽ ഭീമൻ ഡ്രയറുകൾവരെയന്ത്രങ്ങളില്ലാതെ ഇനി കൃഷിയില്ല. കൂടുതൽ ഊർജലാഭം, സമയലാഭം എന്നിവ തരുന്ന നൂതനസാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഉപകരണങ്ങൾ ഏറെ. കൃഷിയാവശ്യത്തിനൊപ്പം അതിന്റെ ഉപയോഗവും വിപണിയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന യന്ത്രങ്ങൾക്കാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ.

മഴക്കാലത്ത് വീടുകളിൽ കൊണ്ടാട്ടം ഉണ്ടാക്കുന്നതുമുതൽ ടൺകണക്കിന് ചക്ക, കൊപ്ര, പഴങ്ങളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനുവരെ ഉണക്കാൻ അത്യാവശ്യമായ ഉപകരണമാണ് ഡ്രയറുകൾ. പല അളവുകളിലുമുള്ള ഡ്രയറുകൾ പരിചയപ്പെടാനും ഓർഡർചെയ്യാനും വിവിധ നിർമാതാക്കളുടെ സ്റ്റാളുകൾ സഹായിക്കും. സൗരോർജം ഉപയോഗിച്ചും വൈദ്യുതി ഉപയോഗിച്ചും പ്രവർത്തിപ്പിക്കാവുന്നവയാണ് ഇവ.

ഇൻഷുർചെയ്യാം

വിളകൾ ഇൻഷുർചെയ്യാൻ സർക്കാർ, സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ നടപ്പാക്കിയ സ്കീമുകൾ എന്തെല്ലാം, സ്കീമുകളുടെ സവിശേഷതകൾ തുടങ്ങിയവയെപ്പറ്റി അറിയാൻ അഗ്രി ഇൻഷുറൻസ് കമ്പനികളുടെ സ്റ്റാളുകളുണ്ട്.

വളങ്ങൾ എങ്ങനെ പരമാവധി ഫലപ്രദമാക്കാം, ഓരോ വിളയ്ക്കും ഉചിതമായ വളങ്ങൾ ഏതൊക്കെ എന്നറിയാം.ഉറവിടമാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള അറിവുകൾതരുന്ന കേരള ശുചിത്വമിഷന്റെ സ്റ്റാൾ, മത്സ്യഫെഡ്, കൃഷി കാർഷികവികസനവകുപ്പ്, മണ്ണ് പര്യവേക്ഷണവകുപ്പ്, അനർട്ട് തുടങ്ങി സർക്കാരിന്റെ വിവിധവകുപ്പുകളും ഏജൻസികളും അതതുവകുപ്പുമായി ബന്ധപ്പെട്ട കൃഷികളെക്കുറിച്ച് അറിവുപകരുന്ന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഓരോ വകുപ്പുകളിൽനിന്ന് കർഷകർക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നതുസംബന്ധിച്ചും അറിയാം. മണ്ണറിഞ്ഞും പരമ്പരാഗത ജല, ഊർജസ്രോതസ്സുകൾ ഉപയോഗപ്പെടുത്തിയുമുള്ള കൃഷിക്ക് മാർഗനിർദേശം ലഭിക്കും.

കാർഷികവായ്പകൾ

വിവിധബാങ്കുകളുടെ സ്റ്റാളുകളിൽനിന്ന് കർഷകർക്ക് സബ്‌സിഡിയോടെ ലഭിക്കുന്ന വായ്പകളെക്കുറിച്ച് മാർഗനിർദേശങ്ങൾ ലഭിക്കും.

അടയ്ക്കപറിക്കാൻ തോട്ടിമതി!

ഭാരംകുറഞ്ഞതും ഷോക്കേൽക്കാത്തതുമായ ‘ടെലസ്കോപ്പ് തോട്ടി’ പോലുള്ള വിവിധയിനം തോട്ടികൾ മേളയിൽ പരിചയപ്പെടാം. അടയ്ക്കപറിക്കാൻ മരത്തിൽ കയറേണ്ട. തോട്ടിക്കൊപ്പമുള്ള താഴെവരെ നീണ്ട വലയിലേക്ക് അടയ്ക്ക ഊർന്നിറങ്ങും. എളുപ്പത്തിൽ താഴെനിന്ന് മരക്കൊമ്പ് മുറിക്കാനുള്ള തോട്ടികൾ, തെങ്ങിന്റെ മണ്ടവരെ കയറാൻപറ്റുന്ന കോണികളുമുണ്ട്. ഒട്ടേറെ പരമ്പരാഗത നെൽവിത്തിനങ്ങൾ, അമ്പതോളം ഇനം മുളകൾ, കാലിത്തീറ്റകൾ, നാടൻമരുന്നുകൾ, ഔഷധസസ്യങ്ങൾ, പൂച്ചെടികൾ തുടങ്ങി സമ്പന്നമാണ് ഇതിനകത്തെ ലോകം.

കള്ളപ്പറയും ചെറുനാഴിയും

പുറമേക്ക്‌ സാധാരണ പറയെപ്പോലെയും നാഴിയെപ്പോലെയും ഇരിക്കുന്ന ഈ അളവുപാത്രങ്ങളുടെ ഉള്ളിലാണ് കള്ളം. ഉള്ളിൽ വളരെക്കുറച്ച് അളവിൽമാത്രമേ സാധനമുണ്ടാകൂ. പഴയകാലത്ത് പാവങ്ങളെ പറ്റിക്കാനുപയോഗിച്ച കള്ളപ്പറയും ചെറുനാഴി തുടങ്ങിയ എത്രയോ സാധനങ്ങൾ പുതിയ തലമുറ കണ്ടിട്ടുണ്ടാവില്ല.

അറിവിൻപച്ച

പ്രകൃതിയെപ്പറ്റി, കൃഷിയെപ്പറ്റി അറിയാൻ പുസ്തകങ്ങളുടെ വലിയ ശേഖരവുമായി മാതൃഭൂമി പുസ്തകശാലയും ഒരുങ്ങി. പീറ്റർ വോലെബെന്നിന്റെ ‘വൃക്ഷങ്ങളുടെ രഹസ്യജീവിതം’, എം.പി. വീരേന്ദ്രകുമാറിന്റെ വരളുന്ന ഭൂമി, വറ്റാതെ ഗാന്ധി, ഡോ. മോത്തി വർക്കിയുടെ ജൈവദർശനങ്ങൾ, സജി ജെയിംസിന്റെ സൈലന്റ്‌വാലി തുടങ്ങി ഹരിതപുസ്തകങ്ങൾ ഏറെ.

Content Highlights: mathrubhumi agrifest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented