വൈലത്തൂരിലെ വീട്ടിൽ ബോഗൺവില്ല ചെടികൾക്കരികിൽ വൈലത്തൂർ സ്വദേശി പന്നിക്കണ്ടത്തിൽ അഷറഫ്
മലപ്പുറം, വൈലത്തൂരിലെ പന്നിക്കണ്ടത്തില്‍ അഷ്റഫിന്റെ വീട്ടിലെത്തുന്നവരെ സ്വാഗതംചെയ്യുന്നത് മനോഹരമായ കടലാസുപൂക്കളാണ്. വ്യത്യസ്തനിറത്തിലും രൂപത്തിലുമുള്ള 45 തരം ബോഗന്വില്ലകളാണ് ഇദ്ദേഹത്തിന്റെ വീട്ടിലുള്ളത്.
നാടന്‍, ഹൈബ്രിഡ് ഇനങ്ങള്‍ക്കു പുറമെ ബ്ലൂ ഐസ്, മാജിക് വൈറ്റ്, സണ്‍സെറ്റ് വൈറ്റ്, മൊണാലിസ ലക്റാവു, ബീഗം സിക്കന്തര്‍, മിസ് വേള്‍ഡ് തുടങ്ങി തായ്ലാന്ഡ്, സിംഗപ്പൂര്‍ ഇനങ്ങളായ ഫയര്‍ ഓപല്‍, ചില്ലി റെഡ്, റൂബി റെഡ്, ടൊമാറ്റോ റെഡ്, ചില്ലി ഐസ് ക്രീം, ചില്ലി ഓറഞ്ച്, ലോല വരെ ഇവിടെയുണ്ട്.
ഒരു ചെടിയില്‍ത്തന്നെ എട്ടും പത്തും കളറിലുള്ള പൂക്കള്‍ അഷ്റഫ് ബഡ് ചെയ്ത് പിടിപ്പിക്കുന്നു. വേനല്‍ തുടങ്ങുന്നതോടെ പൂവിടല്‍ ആരംഭിക്കുന്ന ഇവ മേയ് അവസാനം വരെ തുടര്‍ച്ചയായി പൂവിട്ടു കൊണ്ടേയിരിക്കും.
കൃഷിയെ സ്നേഹിക്കുന്ന അഷ്റഫിന്റെ വീട്ടില്‍ കടലാസുപൂക്കള്‍ കൂടാതെ 22 തരം ചെമ്പരത്തിപ്പൂക്കള്‍, 25 തരം പത്തുമണിപ്പൂക്കള്‍, അലങ്കാരമത്സ്യങ്ങള്‍, വിവിധയിനം പേര്‍ഷ്യന്‍ പൂച്ചകള്‍, തേനീച്ചകള്‍, വിവിധയിനം കോഴികള്‍, മുപ്പതോളം വിദേശപഴങ്ങള്‍ തുടങ്ങിയവയുമുണ്ട്.
തന്റെ കൃഷിരീതികള്‍ കാണാനെത്തുന്നവര്‍ക്ക് 'നമുക്കൊരുക്കാം നല്ലതു കഴിക്കാം' എന്ന ആശയവും ഇദ്ദേഹം കൈമാറുന്നു. ബഡ്ഡിങ്ങില്‍ പ്രത്യേക പ്രാവീണ്യം നേടിയ അഷ്റഫിന് സഹായവുമായി മകള്‍ ഫാത്തിമ നജയുമുണ്ട് കൂടെ.
Content Highlights: Malappuram native men grow 45 Varieties of Bougainvillaea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..