ഇന്തോനേഷ്യക്കാര്‍ പ്രമേഹ നിവാരണ ഔഷധമായി കരുതുന്ന മകോട്ടദേവ വ്യാപകമായി കൃഷി ചെയ്യുകയാണ് കോട്ടയം പള്ളിക്കത്തോട് സ്വദേശി ടോം ആന്റെണി .
ഇവയുടെ കായ്കള്‍ പഴുക്കുമ്പോള്‍ ശേഖരിച്ച് ഉണങ്ങിയ കഷണങ്ങളാക്കി വെള്ളത്തില്‍ തിളപ്പിച്ചാറി കുടിക്കുകയാണ് രീതി. ഒരാള്‍ പൊക്കത്തില്‍ ശാഖകളോടെ വളരുന്ന മകോട്ടദേവ രണ്ടു വര്‍ഷത്തിനുള്ളില്‍ കായ്ഫല തരും. ചുവന്നു തുടുത്ത പഴങ്ങള്‍ നേരിട്ട് കഴിക്കാനാവില്ല.
അന്‍പതോളം ചെടികളാണ് ഇദ്ദേഹത്തിന്റെ തോട്ടത്തിലുള്ളത്. ഇടത്തരം തണലില്‍ വളര്‍ത്തുന്നു. വേനല്‍ക്കാലത്ത് ജലസേചനവും നല്‍കുന്നു. എല്ലാ ചെടികളും ഇപ്പോള്‍ ഫലമണിഞ്ഞു. ജൈവവളങ്ങളാണ് നല്‍കുന്നത്. വര്‍ഷത്തില്‍ പലതവണ കായ്കള്‍ ഉണ്ടാകുന്ന പതിവ് മകോട്ട ദേവക്കുണ്ട്. അന്വേഷിച്ചെത്തുന്നവര്‍ക്ക് തൈകളും, കായ്കകളും ഇദ്ദേഹം നല്‍കുന്നുണ്ട്.
Content highlights: Makota Deva, Agriculture, Medicinal plants
ഫോണ്‍: 9747252299