നാട്ടില്‍ കിട്ടാത്തവ ഓണ്‍ലൈനായി വരുത്തി വളര്‍ത്തും; താമരകള്‍ക്കിടയില്‍ താരമായി രജനി


വിമല്‍ കോട്ടയ്ക്കല്‍

തന്റെ പൂന്തോട്ടത്തിലെ താമരകളോടൊപ്പം രജനി

ലപ്പുറം, മഞ്ചേരി കാരക്കുന്നിലെ 'സൗഗന്ധികം' എന്ന വീട് ഒരു പൂന്തോട്ടംകൂടിയാണ്. പലയിനം പൂക്കള്‍ക്കും പഴങ്ങള്‍ക്കും അലങ്കാരച്ചെടികള്‍ക്കുമിടയിലെ താരങ്ങള്‍ 14 ഇനം താമരകള്‍ തന്നെ. ഉദ്യാനപാലകയായി രജനി എന്ന അധ്യാപികയും.

കാരക്കുന്ന് എ.യു.പി. സ്‌കൂളിലെ അധ്യാപികയാണ് രജനി. സ്‌കൂള്‍ വിട്ടാല്‍ പിന്നെ രജനിയുടെ ലോകം ഈ തോട്ടമാണ്. വീടുള്‍പ്പെടെ 35 സെന്റ് സ്ഥലമേയുള്ളൂവെങ്കിലും ഒരു നഴ്സറിയിലും കാണാത്ത ജൈവവൈവിധ്യം ഇവിടെ കാണാം. ഗ്രീന്‍ക്ലൗഡ്, ബട്ടര്‍സ്‌കോച്ച്, ഗ്രീന്‍ ആപ്പിള്‍, ഹാര്‍ട്ട്ബ്ലഡ് ഡ്രോപ്പ്ബ്ലഡ്, ബുദ്ധ സൗണ്ട് അമിരി കമേലിയ എന്നൊക്കെ കേള്‍ക്കുമ്പോള്‍ വാ പൊളിക്കണ്ട. ഇതൊക്കെ രജനിയുടെ ഉദ്യാനത്തിലെ അപൂര്‍വ താമരയിനങ്ങളാണ്.

നാട്ടിലെങ്ങും കിട്ടാത്ത ഇവയൊക്കെ ഓണ്‍ലൈനായി വരുത്തി വളര്‍ത്തിയതാണ്. മിക്കതും പലതവണ പൂവിട്ടു. സഹസ്രദളം, ചൈനീസ് റെഡ് റോഷന്‍, അഫക്ഷന്‍ 16 ലിയാഗ്ലി, നേറ്റീവ് ലോട്ടസ് തുടങ്ങി ഇനിയുമുണ്ട് താമരകളിലെ താരങ്ങള്‍. താമര വളര്‍ത്തല്‍ ചെറിയ പണിയാണെന്ന് കരുതരുത്. ഭര്‍ത്താവും ബിസിനസ്സുകാരനുമായ ഇ. മുരളിയുടെ പൂര്‍ണസഹകരണം കൊണ്ടു മാത്രമാണ് ഇതെല്ലാം നടക്കുന്നതെന്ന് രജനി പറയുന്നു.

ബട്ടർസ്കോച്ച് എന്ന താമര, ചൈനീസ് റെഡ് റോഷൻ

താമര വളര്‍ത്താന്‍ കല്ലില്ലാത്ത മണ്ണുവേണം. അതിനായി ഇരുവരും വയലുകളില്‍പോയി പാത്രത്തില്‍ മണ്ണെടുത്തു കൊണ്ടുവരും. ഓരോന്നിന്റേയും പരിപാലനരീതി വ്യത്യസ്തമാണ്. വലിയ പാത്രങ്ങളില്‍ ചേറും വെള്ളവും നിറച്ചാണ് നടുന്നത്. കൊതുകു മുട്ടയിടാതിരിക്കാന്‍ എല്ലാ പാത്രത്തിലും അസോളയിടും. എങ്ങോട്ടു പോയാലും തിരിച്ചുവരുമ്പോള്‍ പലയിനം ചെടികളും പൂക്കളും വീട്ടിലെത്തും. അങ്ങനെ 25 ഇനം റോസുകള്‍, അഞ്ചിനം ആമ്പലുകള്‍, മുപ്പതില്‍പ്പരം ഇനം വിദേശപഴച്ചെടികള്‍, ഓര്‍ക്കിഡുകള്‍, ഔഷധച്ചെടികള്‍ തുടങ്ങി ഈ കൊച്ചുതോട്ടത്തിലില്ലാത്തതൊന്നുമില്ല. സ്‌കൂള്‍ കുട്ടികള്‍ പഠനയാത്രയുടെ ഭാഗമായി തോട്ടം സന്ദര്‍ശിക്കാറുണ്ട്.

മഴവില്‍ച്ചോളം, ചെറിത്തക്കാളി, വെണ്ട, വഴുതന പലതരം ചീരകള്‍, കാട്ടിഞ്ചിയടക്കം വിവിധ ഇഞ്ചികള്‍, മഞ്ഞള്‍ തുടങ്ങി വീട്ടിലേക്കുവേണ്ട മിക്ക പച്ചക്കറികളും ഉണ്ടാക്കുന്നുണ്ട്. ലെറ്റിയൂസ്, ജര്‍ജീര്‍ തുടങ്ങിയ സാലഡ് ഇലകളുമുണ്ട്. അച്ഛന്റേയും അമ്മയുടേയും കൃഷിയോടുള്ള താത്പര്യമാണ് തനിക്കു കിട്ടിയതെന്ന് രജനി പറയുന്നു.

കൃഷിയുമായി ബന്ധപ്പെട്ട പല വാട്സാപ്പ് ഗ്രൂപ്പുകളിലും അംഗമാണിവര്‍. കൃഷിരീതികളും പൊടിക്കൈകളുമെല്ലാം ലഭിക്കുന്നത് ഇങ്ങനെയാണ്. കൃഷി വിദഗ്ധനായ വേണുഗോപാല്‍ മാധവും ഉപദേശങ്ങള്‍ നല്‍കും. വിദ്യാര്‍ഥികളായ നിതിന മുരളി, നവനീത് മുരളി എന്നിവരാണ് മക്കള്‍.

Content Highlights: lotus farming at malappuram manjeri

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section
Most Commented