വീട്ടുപറമ്പിലെ തേങ്ങാ പ്ലാവിന് സമീപം ജയൻ ഫോട്ടോ മാതൃഭൂമി
വഴിയരികില്‍ പ്ലാവുകള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന പ്ലാവുജയന്‍ ഇപ്പോള്‍ മറ്റൊരു വലിയ യജ്ഞത്തിലാണ്. പ്രകൃതിക്ക് കരുത്തുപകരാനും അതിലൂടെ മണ്ണിനും മനസ്സിനും ഒരുപോലെ തണലും പച്ചപ്പും പകരാനുമായി പ്ലാവ് ഗ്രാമങ്ങള്‍ നിര്‍മിക്കുകയാണ് ജയന്‍. കേരളത്തിനകത്തും പുറത്തുമായി ഇതിനോടകം നിരവധി പ്ലാവ് ഗ്രാമങ്ങള്‍ ഒരുക്കിയ ജയന്‍ പുല്ലൂര്‍ ഊരകത്തും ചാലക്കുടിപ്പുഴയുടെ തീരത്ത് അന്നനാട് എന്ന സ്ഥലത്തുമായി രണ്ട് ഗ്രാമങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ്.
Also Read
പുല്ലൂര്‍ ഊരകത്ത് മണിമഠത്തില്‍ രജിതന്റെ മൂന്നരയേക്കര്‍ സ്ഥലത്ത് 18 വ്യത്യസ്തമായ പ്ലാവുകളും നാട്ടുവൃക്ഷങ്ങളുമാണ് നട്ടത്. ഇവയ്‌ക്കെല്ലാം 20-25 അടി ഉയരമായി. ഇതിനുപുറമേ വിത്തുകുഴിച്ചിട്ട് ഉണ്ടാക്കിയ നാട്ടുമാവ്, പുളി, ആത്ത, നെല്ലി, സപ്പോട്ട തുടങ്ങിയ നാട്ടുഫലവൃക്ഷങ്ങളില്‍ പലതിലും ഫലമുണ്ടായിത്തുടങ്ങി. രണ്ടു മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ഈ പ്ലാവുകളെല്ലാം ഫലം തരുമെന്നും ജയന്‍ പറഞ്ഞു. ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ മധുമേനോന്റെ, ചാലക്കുടി അന്നനാടുള്ള ഒന്നര ഏക്കര്‍ സ്ഥലത്താണ് മറ്റൊരു ഗ്രാമം ഒരുങ്ങുന്നത്.
നാട്ടുഫലവ്യക്ഷങ്ങളുടെ വൈവിധ്യങ്ങളോടെയുള്ള പ്രജനനമാണ് നമ്മുടെ നാടിന് ആവശ്യം. കാര്‍ഷിക വിജ്ഞാനകേന്ദ്രങ്ങള്‍ ഇതു മനസ്സിലാക്കണം. അവശേഷിക്കുന്ന തരിശുഭൂമികളിലെല്ലാം ഇത്തരത്തില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചാല്‍ കേരളത്തിന് രക്ഷപ്പെടാം. അതിനുപറ്റിയ മണ്ണും പ്രകൃതിയുമാണ് കേരളത്തിലുള്ളത്. പ്ലാവ്ഗ്രാമം പദ്ധതിയിലൂടെ ഇതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
.jpg?$p=24d41f7&&q=0.8)
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നേരിട്ട് ചെന്ന് മാതൃവൃക്ഷങ്ങള്‍ കണ്ടെത്തി അതില്‍നിന്ന് വിത്തുസംഭരിച്ചാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് തരം പിണ്ണാക്കിന്റെ മിശ്രിതം തണലിലിട്ട് ഉണക്കി ചാണകപ്പൊടി ഇട്ട് കരുത്താക്കി ഒന്നര വര്‍ഷത്തോളം വളര്‍ച്ചയെത്തിയ തൈശേഖരങ്ങള്‍ ഞാറ്റുവേല സമയത്താണ് നടുന്നത്. അപ്പോള്‍ നൂറെണ്ണം വെച്ചാല്‍ അവയെല്ലാം വളരും. ഒന്നുപോലും കേടാവില്ല. ഇത്തരം രീതികള്‍ സര്‍ക്കാരും നടപ്പാക്കണം. ചെറിയ പ്ലാവ്ഗ്രാമങ്ങള്‍ കാര്‍ഷിക, പാരിസ്ഥിതിക മേഖലയ്ക്കുണ്ടാക്കുന്ന പോസിറ്റീവ് എനര്‍ജിയാണ് വിത്തുപ്ലാവുകളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇതു കണ്ടിട്ടാണ് പൊതുജനങ്ങള്‍ ഏറ്റെടുക്കുന്നത്. അത്തരം പ്രവൃത്തികള്‍ക്ക് സര്‍ക്കാരും വിജ്ഞാനകേന്ദ്രങ്ങളും തയ്യാറാകണം.
സര്‍ക്കാരിന് വേണ്ടി അഞ്ചോളം പ്ലാവ്ഗ്രാമങ്ങളും ഇതിനോടകം ജയന്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. മഹാത്മാഗാന്ധി സര്‍വകലാശാല ആസ്ഥാനമായ അതിരമ്പുഴയില്‍ 165 പ്ലാവുകള്‍ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് പഠനത്തിനുവേണ്ടി സംരക്ഷിക്കുന്നുണ്ട്. ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും ഇതു ചെയ്തിട്ടുണ്ട്. പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ തണലിനായി നൂറുപ്ലാവുകള്‍ നട്ടുവളര്‍ത്തുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ രണ്ടുപേരെ അതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. വാര്‍ധയില്‍ മഹാത്മാഗാന്ധി ആശ്രമത്തിലും പ്ലാവുകള്‍ നട്ടിട്ടുണ്ട്.
Content Highlights: Jayan who conserving Jackfruit Diversity in India


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..