ഹാഷിമിന്റെ നഴ്‌സറിയിൽ പൂവണിഞ്ഞ ജാഡ് വൈൻ ചെടി | ഫോട്ടോ: മാതൃഭൂമി
ഹാഷിമിന്റെ തോട്ടത്തില്‍ ജാഡ് വൈന്‍ വസന്തത്തിന്റെ സമയമാണ്. കേരളത്തില്‍ അപൂര്‍വമായി കണ്ടുവരുന്ന ചെടിയാണ് ജാഡ് വൈന്‍. മുണ്ടിയെരുമ ഹാജിയാര്‍ പടിയിലുള്ള ഹാഷിം മൊയ്തീന്‍ റാവുത്തറുടെ വീട്ടിലാണ് ജാഡ് വൈന്‍ പുഷ്പങ്ങള്‍ ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നത്.
കട്ടപ്പന ലബ്ബക്കടയിലുള്ള ഒരു നഴ്‌സറിയില്‍നിന്നാണ് ഇവ എത്തിച്ചത്. ജാഡ് വൈന്‍ ചെടി പന്തല്‍ നിര്‍മിച്ച് അതിലൂടെയാണ് പടര്‍ത്തിവിടുന്നത്. നീല, ഓറഞ്ച് നിറമുള്ള ജാഡ് വൈന്‍ ചെടികളാണ് ഹാഷിമിന്റെ തോട്ടത്തിലുള്ളത്. ഓറഞ്ച് നിറമുള്ളത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പൂവിട്ടിരുന്നു. 600 രൂപയാണ് ഒരു ചെടിക്ക്, ഓണ്‍ലൈനില്‍ ഇവ 900 മുതല്‍ 950 രൂപ വരെയാണ്. ഏകദേശം രണ്ട് വര്‍ഷത്തെ പരിപാലനം വേണ്ടിവന്നു പൂവിടുന്നതിനുവേണ്ടി.
ചെടിയുടെ സ്വദേശം ഫിലിപ്പീന്‍സാണ്. ഫിലിപ്പീന്‍സിലെ ഉഷ്ണമേഖലാ വനങ്ങളിലാണ് ഇവ പൊതുവായി കണ്ടുവരുന്നത്. പല വിദേശരാജ്യങ്ങളിലും ഇവ അലങ്കാരസസ്യമാണ്. ജാഡ് വൈന്‍ ഭക്ഷ്യയോഗ്യമാണ്. ഫിലിപ്പീന്‍സില്‍ ഇത് പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്. സ്‌ട്രോങ്ലോഡോണ്‍ മാക്രോബോട്രിസ് എന്നാണ് ശാസ്ത്രീയനാമം. ഇതിന്റെ ഫാമിലി ഫാബേസി എമറാള്‍ഡ് വൈന്‍, ടര്‍ക്കോയ്സ് ജേഡ് വൈന്‍ എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്.
ഹൈറേഞ്ചിലെ കാലാവസ്ഥ ജാഡ് വൈന്‍ ചെടികള്‍ക്ക് അനുകൂലമാണെന്നാണ് ഹാഷിം പറയുന്നത്. വളരെയധികം പരിപാലനം ഇവയ്ക്ക് ആവശ്യമില്ലെന്നും ഇദ്ദേഹം പറയുന്നു. ഇതിനു മുമ്പും അപൂര്‍വങ്ങളായ ചെടികള്‍ ഇവിടെ പൂവണിഞ്ഞിട്ടുണ്ട്.
Content Highlights: jade vine blossoms in the perfect idukki climate highrange hashim's home jade vine spring
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..