ചക്ക ഉണ്ടാകുന്ന സമയത്ത് നല്ലയിനം ചക്കക്കുരു എടുത്തുവെക്കുക. മുറിഞ്ഞു പോയ ചക്കക്കുരു എടുക്കരുത്. ഒരു മണിക്കൂര്‍ പച്ചവെള്ളത്തില്‍ ഇട്ടുവെക്കുക. ചക്കക്കുരുവില്‍ ചെറിയ പുളിപ്പുള്ളതുകൊണ്ട് കേടാകാനുള്ള സാധ്യതയുണ്ട്. അതൊഴിവാക്കാനാണ് വെള്ളത്തില്‍ ഇട്ടു വെക്കുന്നത്.
ഒരു മണിക്കൂറിന് ശേഷം കോട്ടണ്‍ തുണിയിലോ പേപ്പറിലോ പരത്തിവെക്കുക. ഒരു തുള്ളി വെള്ളം പോലും ഇല്ലാത്ത രീതിയില്‍ വലിച്ചെടുക്കണം.
നല്ല പോലെ ഉണങ്ങിയ മണലോ പൂഴിമണ്ണോ എടുക്കുക. ഒരു വലിയ പാത്രത്തില്‍ അടിയില്‍ ആദ്യം മണ്ണിട്ടു കൊടുക്കുക. പിന്നെ ചക്കക്കുരു ഇടുക. പിന്നെ വീണ്ടും മണ്ണ്, ചക്കക്കുരു എന്നിങ്ങനെ ഇടുക. ചക്കക്കുരു തീരുന്നതു വരെ ഇട്ട് നല്ലപോലെ അടച്ച് സൂക്ഷിക്കുക. ഫ്രിഡ്ജില്‍ വെച്ച് സൂക്ഷിക്കണമെന്നില്ല.
Content highlights: Jackfruit seed, Agriculture