ആമസോണില്‍ ഗോതമ്പിനെയും പിന്തള്ളി നമ്മുടെ ചക്ക; ആമസോണില്‍മാത്രം ഒരുകോടിയുടെ വിറ്റുവരവ്


By എസ്.ഡി. വേണുകുമാര്‍

3 min read
Read later
Print
Share

365 ദിവസവും ചക്കപ്പൊടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ജാക്ക് ഫ്രൂട്ട് 365' എന്ന പേരില്‍ അദ്ദേഹം സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്. 2021 ആയപ്പോഴേക്കും ആമസോണില്‍ പലചരക്ക് ഇനങ്ങളില്‍ ജെയിംസിന്റെ ജാക്ക് ഫ്രൂട്ട് 365, മികച്ച വില്‍പ്പനയുള്ളവയുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്ത് വന്നു.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ക്കയെയും ചക്ക ഉത്പന്നങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഇന്ത്യന്‍ ഭക്ഷ്യവിപണി തയ്യാറാണെന്നാണ് ഓണ്‍ലൈന്‍ വിപണി നല്‍കുന്ന സൂചന. അതുകൊണ്ടു തന്നെയാവണം ഭക്ഷ്യവിഭവ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളില്‍ ചക്ക അടിസ്ഥാനമാക്കിയുള്ളവയ്ക്ക് കൂടുതല്‍ പേര്‍ മുമ്പോട്ടുവരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ 'ഒരു ജില്ല, ഒരു ഉത്പന്നം' എന്ന പദ്ധതിയില്‍ പത്തനംതിട്ട ജില്ലയെ ചക്കയ്ക്കായി മാറ്റിവെച്ചിരിക്കുന്നു. ഇത് ചക്ക സ്റ്റാര്‍ട്ട് സംരംഭകര്‍ക്ക് പ്രോത്സാഹനമാണ്.

Also Read

അഞ്ചേക്കറിൽ 'ഡോങ്കി പാലസ്'; കഴുതപ്പാലിൽ ...

ആറ് സെന്റിൽ തേനീച്ചക്കൂടുകൾ, വർഷം 10 ക്വിന്റൽ ...

നാട്ടിൽ കിട്ടാത്തവ ഓൺലൈനായി വരുത്തി വളർത്തും; ...

പുതിയ ചക്ക ഉത്പന്നങ്ങളില്‍ ഏറെ പ്രിയം ചക്കപ്പൊടിക്കാണ്. അതിന്റെ പ്രധാന കമ്പോളം ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളും ഉത്തരേന്ത്യയുമാണെന്ന് ചക്ക സംരംഭകരില്‍ മുമ്പില്‍ നില്‍ക്കുന്ന ആലുവ സ്വദേശി ജെയിംസ് ജോസഫ് പറയുന്നു. മൈക്രോസോഫ്റ്റിലെ ആത്യാകര്‍ഷക പദവി ഒഴിഞ്ഞ് കേരളത്തിലെത്തി ചക്കപ്പൊടി നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ ചക്ക ഏറെ പരിതാപകരമായ അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മാതൃഭൂമിയില്‍ ഏഴുവര്‍ഷം മുമ്പ് വന്ന 'ചതിക്കാത്ത ചക്ക' എന്ന പരമ്പരയിലൂടെ ചക്കയ്ക്ക് ലഭിച്ച സ്വീകാര്യതയാണ് ഈ രംഗത്ത് ലഭിച്ച ആദ്യ പ്രചോദനം.

ഓണ്‍ലൈന്‍ വിപണിയിലേക്ക്

365 ദിവസവും ചക്കപ്പൊടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ജാക്ക് ഫ്രൂട്ട് 365' എന്ന പേരില്‍ അദ്ദേഹം സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്. 2021 ആയപ്പോഴേക്കും ആമസോണില്‍ പലചരക്ക് ഇനങ്ങളില്‍ ജെയിംസിന്റെ ജാക്ക് ഫ്രൂട്ട് 365, മികച്ച വില്‍പ്പനയുള്ളവയുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്ത് വന്നു. ഒന്നാംസ്ഥാനത്ത് ബഹുരാഷ്ട്ര കമ്പനിയുടെ നൂഡില്‍സ്, രണ്ടാമത് പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡ് ഉപ്പുപൊടി. മൂന്നാമത് ജെയിംസിന്റെ ചക്കപ്പൊടി സ്ഥാനം പിടിച്ചത് ജനപ്രിയ ബ്രാന്‍ഡായ ഗോതമ്പ് പൊടിയെ പിന്തള്ളിയാണെന്നതാണ് ശ്രദ്ധേയം. ആമസോണില്‍മാത്രം ഒരുകോടിയുടെ വിറ്റുവരവ് തന്റെ ഉത്പന്നത്തിനുണ്ടെന്ന് ജെയിംസ് പറഞ്ഞു. ഈ കുതിപ്പാവണം ഇപ്പോള്‍ കൂടുതല്‍ പേരെ ചക്ക സംരംഭകരാകാന്‍ പ്രേരിപ്പിക്കുന്നത്.

കേരളത്തില്‍നിന്നുള്ള ചക്കയ്ക്ക് നല്ല പ്രകടനം കാഴ്ചവെക്കാനായതെങ്ങനെയെന്ന് ജെയിംസ് പറയുന്നു. പ്രമേഹമുള്ളവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഭക്ഷണമാണെന്നും ഔഷധമൂല്യമേറെയുള്ളതാണെന്നും ചില പഠനങ്ങളിലൂടെ മനസ്സിലായപ്പോഴാണ് ഇതേപ്പറ്റി സര്‍ക്കാര്‍ പഠനംനടത്തണമെന്ന് ആവശ്യപ്പെട്ടത്. 2016-ല്‍ ധനകാര്യ മന്ത്രി വളരെ അനുകൂലമായി പ്രതികരിച്ചു. പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ചക്കയുടെ ക്ലിനിക്കല്‍ പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അഞ്ചു കോടി രൂപ വകയിരുത്തി. എന്നാല്‍, ചക്കയുടെ ക്ലിനിക്കല്‍ പഠനം ഇന്നേവരെ കേരളത്തില്‍ നടന്നില്ല.

പക്ഷേ, ആന്ധ്രയിലെ ശ്രീകാകുളത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ പഠനം നടന്നു. തൊണ്ണൂറുദിവസം തുടര്‍ച്ചയായി ചക്കപ്പൊടി കഴിച്ചവരില്‍ ടൈപ്പ്-2 പ്രമേഹം നിയന്ത്രിക്കപ്പെട്ടതായി കണ്ടെത്തുകയും അമേരിക്കന്‍ ഡയബെറ്റിക് അസോസിയേഷന്റെ ജേണലില്‍ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ അവിടത്തെ പത്രങ്ങളിലും ചാനലുകളിലും ഇത് വാര്‍ത്തയായി. ഇതോടെ ആ സംസ്ഥാനങ്ങളില്‍നിന്ന് ചക്കപ്പൊടിക്കുവേണ്ടിയുള്ള അന്വേഷണം വര്‍ധിച്ചു.

2020-ലെ ദേശീയ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഭക്ഷ്യസംസ്‌കരണ വിഭാഗത്തിലുള്ള മികച്ച സംരംഭകത്വ അവാര്‍ഡ് ലഭിച്ചതാണ് പ്രധാന വഴിത്തരിവായത്. ഗൂഗിള്‍ മീറ്റില്‍ പ്രധാനമന്ത്രിക്കു മുമ്പില്‍ തന്റെ സംരംഭത്തെപ്പറ്റി രണ്ടുമിനിറ്റ് അവതരണത്തിന് ലഭിച്ച അവസരവും പ്രധാനമന്ത്രി ശ്രദ്ധാപൂര്‍വം അതു കേട്ടതും പ്രധാനമന്ത്രിയുടെതന്നെ ട്വിറ്ററിലൂടെ ലക്ഷങ്ങള്‍ അതു കണ്ടതും ചക്കപ്പൊടിയുടെ തലവര മാറ്റിവരച്ചു. പിന്നെ ചക്കപ്പൊടിക്ക് വേണ്ടിയുള്ള അന്വേഷണപ്രവാഹം ജാക്ക് ഫ്രൂട്ട് വെബ്‌സൈറ്റിലേക്കും ആമസോണിലേക്കും പ്രവഹിച്ചു. വിപണിയില്‍ പ്രിയമേറിയതോടെ റീട്ടെയില്‍ ഷോപ്പുകളിലെ വ്യാപാരത്തിന് അനുസരിച്ച് വിതരണം ചിലപ്പോഴൊക്കെ പറ്റാതെ വന്നു. നിലവിലുള്ള ഫാക്ടറിക്ക്് പ്രതിദിനം 15 ടണ്‍ ചക്ക സംസ്‌കരിക്കുന്നതിനുള്ള ശേഷിയേയുള്ളൂ. നിലവിലെ ആവശ്യം നിറവേറ്റാന്‍ അത് പോരാ. 60 ടണ്ണിന്റെ മറ്റൊരു ഫാക്ടറികൂടി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ജെയിംസ്.

ഔഷധമൂല്യം

ചക്ക കഴിച്ചവര്‍ക്ക് പ്രമേഹം കുറയുമോ എന്നത് സംബന്ധിച്ച് പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ അജയ്യകുമാര്‍ പ്രമേഹരോഗികളില്‍ പഠനം നടത്തി. ചക്ക പ്രമേഹ രോഗികള്‍ക്ക് പറ്റിയ ഭക്ഷണമാണെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയതോടെയാണ് ജെയിംസ് സംരംഭത്തിലേക്ക് കടക്കുന്നത്. പാറശ്ശാലയില്‍നിന്ന് ഡിസംബറില്‍ തുടങ്ങുന്ന ചക്കക്കാലം സെപ്റ്റംബര്‍ അവസാനം ഇടുക്കിയിലാണ് അവസാനിക്കുന്നത്. കിലോയ്ക്ക് എട്ടുരൂപ മുതല്‍ 19 രൂപവരെ വില നല്‍കിയാണ് സംഭരണം. ചക്കയുടെ സീസണ്‍ അല്ലാത്തപ്പോഴാണ് കൂടുതല്‍ വില നല്‍കുന്നത്. ധാരാളം പേര്‍ക്ക് ഈ വഴിയിലേക്ക് കവാടം തുറന്നുകിടക്കുന്നുവെന്നാണ് വിപണിയിലെ ചലനങ്ങളില്‍ നിന്നു വ്യക്തമാകുന്നത്.

കായംകുളം കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ചക്കയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്ന പരിശീലനത്തിന് ഇപ്പോള്‍ കേരളത്തിന് പുറത്തുനിന്നുപോലും ആളുകളെത്തുന്നതായി പരിശീലക ജിസ്സി ജോര്‍ജ് പറഞ്ഞു. 25-ലധികം പേര്‍ പുതിയ ചക്ക സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത് ഈ രംഗത്ത് കാലുറപ്പിച്ചതായും അവര്‍ പറയുന്നു. കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ചക്കയുടെ സാധ്യതയുടെ നൂറിലൊരംശംപോലും നമ്മള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ നല്‍കുന്ന വിവരം. 28 കോടി ടണ്ണിനുമേല്‍ ചക്ക കേരളത്തില്‍ ഒരു സീസണില്‍ ഉണ്ടാകുന്നുവെന്നാണ് കണക്ക്. 4500 ടണ്ണോളം നിലവില്‍ ജെയിംസ് ജോസഫ് ഉപയോഗിക്കുന്നു.

Content Highlights: JackFruit 365 Jackfruit Flour trending in amazon

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Royal red jackfruit

1 min

പ്ലാവിലെ താരം റോയല്‍ റെഡ് ജാക്ക്

Apr 17, 2020


mathrubhumi

2 min

മൂന്ന് വര്‍ഷം കൊണ്ട് വിളവെടുക്കാന്‍ അറബിക്ക കാപ്പി

Aug 31, 2017


gag fruits

2 min

കിലോക്ക് 1500 രൂപവരെ വിലയുള്ള ഗാഗ് മുതല്‍ നാടന്‍മാവ് വരെ; ഇത് സജീവന്റെ ഏദന്‍തോട്ടം

Mar 31, 2022

Most Commented