മുരിങ്ങയുടെ കാര്‍ഷിക, മൂല്യവര്‍ദ്ധന, വിപണന സാധ്യതകള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്നതിനും, പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുമായി കന്യാകുമാരിയിലെ സ്റ്റെല്ലാ മാരിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ സെന്റര്‍ ഓഫ് എക്‌സലെന്‍സ് ഇന്‍ മുരിങ്ങ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20 മുതല്‍ 23 വരെയാണ് സമ്മേളനം. മുരിങ്ങയുടെയും മുരിങ്ങ അധിഷ്ഠിത ഉത്പന്നങ്ങളുടെയും അനന്ത സാധ്യതകളെ സംരംഭകരെയും പൊതു സമൂഹത്തെയും അറിയിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

20 വിദേശ രാജ്യങ്ങളില്‍ നിന്നടക്കം 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കര്‍ഷകര്‍ക്ക് മുരിങ്ങയിലക്കൃഷിക്കും ,സംസ്‌കരണത്തിനും ,കയറ്റുമതിക്കും സഹായങ്ങള്‍ സെന്റര്‍ ചെയ്തു നല്‍കും. കേരളത്തില്‍ മുരിങ്ങക്കൃഷി, സംസ്‌കരണം,വിപണനം എന്നിവയ്ക്ക് തിരുവനന്തപുരം അഗ്രികള്‍ച്ചര്‍ ഡവലപ് മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയാണു സഹായം നല്‍കുന്നത്.

മൊറിന്‍ഗേസീയേയ് എന്ന .സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിന്‍ഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിന്‍ഗ ഒളൈഫെറാ. (ശാസ്ത്രീയനാമം: Moringa oleifera). ഇംഗ്ലീഷ് : Drumstick tree. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ് വളരുന്നത്. മൊരിംഗ ഒലേയ്‌ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വളരുന്നത്.

വളരെ വേഗം വളരുന്ന, വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവുള്ള ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കന്‍ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശസ്ഥലം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്.

Content highlights: Drumstick, Organic farming, Agriculture, Moringa oleifera