
-
അടുത്ത കാലത്ത് അടുകളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കിടയില്‍ പ്രിയമേറിയ ആഫ്രിക്കന്‍ ആടാണ് ബോയര്‍. കൊടുക്കുന്ന തീറ്റയ്ക്കനുസരിച്ച് ശരീര തൂക്കം വര്‍ധിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. ഒരു വയസു പ്രായമായ ബോയര്‍ മുട്ടനാടിന് എണ്പതു കിലോയും പെണ്ണാടിന് അറുപതു കിലോയും ഭാരമുണ്ടാകും. മനുഷ്യരുമായി നന്നായി ഇണങ്ങുന്ന പ്രകൃതമുള്ള ഈ ആടുകള്‍ക്ക് നല്ല രോഗ പ്രതിരോധശേഷിയുമുണ്ട്.
വെള്ള നിറത്തില്‍ കാണുന്ന ബോയര്‍ ആടുകളുടെ തലയുടെ ഭാഗം തവിട്ടു രാശിയുടെ ആവരണമുണ്ടാകും. ശാന്ത സ്വഭാവക്കാരാണെങ്കിലും മുട്ടനാടുകള്‍ ഉടമയല്ലാത്തവര് അടുത്തു വന്നാല്‍ ചിലപ്പോള്‍ കുത്താറുണ്ട്. പുല്ല്, പച്ചിലകള്‍, പിണ്ണാക്ക് എന്നിവയാണ് ഇഷ്ടഭക്ഷണം.
പെണ്ണാടുകളെ ഒരു വര്‍ഷത്തിനു ശേഷം ഇണചേര്‍ക്കാം. ഒരു പ്രസവത്തില്‍ രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടാകും. രണ്ടു-മൂന്നു മാസം വരെ കുട്ടികള്‍ക്ക് അമ്മയുടെ പാല് നല്‍കണം. പിന്നിട് പാല് കറന്നെടുക്കാം.
വീടുകളിലും ഫാമിലും ബോയര്‍ ആടുകളെ വളര്‍ത്താം. ഇവയെ വളര്‍ത്തുന്ന കൂടുകളില്‍ നല്ല വായു പ്രവാഹം ഉറപ്പുവരുത്തണം. ദിവസേന ആടുകള്‍ കഴിക്കാതെ ഉപേക്ഷിക്കുന്ന പച്ചിലകളുടെയും പുല്ലിന്റെയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണം. ഇടയ്ക്കിടെ ആടുകളുടെ വിസര്‍ജ്യവും മറ്റും വൃത്തിയാക്കി അണുനാശിനി തളിക്കണം.
ബോയര്‍ ആടുകള്‍ക്ക് രോഗങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സ്വയം ചികില്സിക്കാതെ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ നല്‍കുകയും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക.
ഫോണ്‍ 9495234232
തയ്യാറാക്കിയത്: രാജേഷ് കാരാപ്പള്ളില്‍
Content Highlights: Information you need about the African Boer Goat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..