പാരമ്പര്യ കൃഷിവിജ്ഞാനത്തെ ആധാരമാക്കി ഐ.സി.എ.ആര്‍.- നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്‌മെന്റ് (എന്‍.സി.ഐ.പി.എം.) വികസിപ്പിച്ച ജൈവമിശ്രിതം വിളവ് കൂട്ടാനും കീടങ്ങളെ അകറ്റാനും ഒരുപോലെ ഫലവത്താണ്.

രാസ കീടനാശിനികള്‍ക്കൊരു പരിസ്ഥിതിസൗഹൃദ ബദലായിരിക്കും ഇത്. CONEEM എന്നാണ് ഈ ജൈവമിശ്രിതത്തിനു പേര് നല്‍കിയിട്ടുള്ളത്. ഗോമൂത്രവും ചില പച്ചിലകളുടെ സത്തുമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. കീടങ്ങളെ അകറ്റുന്ന ഘടകങ്ങള്‍ക്ക് പുറമേ പ്രധാന മൂലകങ്ങളും സൂക്ഷ്മമൂലകങ്ങളും ഇതിലുണ്ട്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ

ഇന്‍സ്റ്റിറ്റൂട്ടിന്റെ സഹായത്തോടെ ഈ ജൈവമിശ്രിതം 'പൂസ ഹൈബ്രിഡ് 2' എന്ന തക്കാളിയിനത്തിന്റെ കൃഷിയില്‍ പരീക്ഷിക്കുകയുണ്ടായി. CONEEM മാത്രമുപയോഗിച്ചു മറ്റു വളവും കീടനാശിനിയും പൂര്‍ണമായി ഒഴിവാക്കിയായിരുന്നു പരീക്ഷണം. 

ഒരു ഹെക്ടറില്‍നിന്നും 32 ടണ്‍ തക്കാളി വിളവെടുത്തു. തക്കാളിയില്‍ കായ് തുരപ്പന്റെ ആക്രമണം 80 ശതമാനം കുറഞ്ഞു. താരതമ്യപഠനത്തിനായി രാസഉപാധികള്‍ പ്രയോഗിച്ചു കൃഷിചെയ്ത സ്ഥലത്ത് ഒരു ഹെക്ടറില്‍നിന്നും 17 ടണ്‍ തക്കാളിയാണ് ലഭിച്ചത്.

ഗോമൂത്രവും കീടങ്ങളെ അകറ്റുന്ന പച്ചിലകളും പുളിപ്പിച്ചുണ്ടാക്കുന്ന CONEEM മിശ്രിതത്തിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ http://www.agrinnovateindia.co.in/ വഴി ഈ സാകേതിക വിദ്യ സ്വന്തമാക്കാം. 

വിവരങ്ങള്‍ക്ക്: info@agrinnovate.co.in, 011-25842122.

Content Highlights: ICAR - NCIPM developed a new Organic compounds for pest control