തോരന്‍ വെക്കാം, കറികള്‍ക്ക് ഉപയോഗിക്കാം; വളര്‍ത്താം വാളമര


കുറ്റിച്ചെടിയാണെങ്കില്‍ ഒരുമുരടില്‍നിന്ന് മൂന്നുകിലോഗ്രാംവരെ കായ്കള്‍ കിട്ടും. വള്ളിയാണെങ്കില്‍ അഞ്ചോ ആറോ കിലോവരെ കിട്ടാം.

valamara
വാളിന്റെ രൂപമുള്ള പയര്‍വര്‍ഗവിളയാണ് വാളമര അഥവാ വാളരി. പടരുന്ന ഇനവും കുറ്റിച്ചെടിയായി വളരുന്ന ഇനവുമുണ്ട്. കനവേലിയ ഗ്ലാഡിയേറ്റ എന്നാണ് പടരുന്ന ഇനത്തിന്റെ ശാസ്ത്രനാമം.

കനവേലിയ എന്‍സി ഫോര്‍മിസ് കുറ്റിച്ചെടിയും. കുറ്റിച്ചെടിക്ക് ശീമപ്പയര്‍ എന്നും പറയും. രണ്ടിന്റെയും ഇളം മൂപ്പായ കായ്കള്‍കൊണ്ട് രുചികരമായ തോരന്‍ വെക്കാം. കറികള്‍ക്കും ഉപയോഗിക്കാം. തടമെടുത്ത് വിത്തുനട്ടാണ് ഇവ വളര്‍ത്തുന്നത്.

മേയ്-ജൂണ്‍, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ വിത്ത് നടാം. വലിയ പരിചരണം വേണ്ട. സാധാരണ ജൈവവളങ്ങള്‍ ഇട്ടാല്‍മതി. വേനല്‍ക്കാലത്ത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നനച്ചുകൊടുക്കണം.

പടരുന്ന ഇനമാണെങ്കില്‍ പന്തലിട്ടുകൊടുക്കണം. ഒന്നരമാസംകൊണ്ട് പൂവിടും. സാധാരണയായി കീടരോഗബാധ ഉണ്ടാകാറില്ല. ഉണ്ടെങ്കില്‍ ജൈവകീടനാശിനികള്‍ ഉപയോഗിക്കാം. കുറ്റിച്ചെടിയാണെങ്കില്‍ ഒരുമുരടില്‍നിന്ന് മൂന്നുകിലോഗ്രാംവരെ കായ്കള്‍ കിട്ടും. വള്ളിയാണെങ്കില്‍ അഞ്ചോ ആറോ കിലോവരെ കിട്ടാം.

വിവരങ്ങള്‍ക്ക്: 9400511755

Content Highlights: How to Plant Sword Bean (Valamara or Valavara ) Plant

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented