കറ്റാര്‍വാഴ കൃഷിചെയ്യാം; ആരോഗ്യം നിലനിര്‍ത്താം


ആര്‍. വീണാറാണി

ഒന്നരയടിവരെ പൊക്കത്തില്‍ വളരുന്ന കറ്റാര്‍വാഴ ചട്ടിയിലോ ഗ്രോബാഗിലോ മണ്ണില്‍ത്തന്നെയോ നട്ടുവളര്‍ത്താം. ഉദ്യാനസസ്യമായി വളര്‍ത്താമെന്നതാണ് പ്രത്യേകത.

കറ്റാർവാഴ | ഫോട്ടോ: മാതൃഭൂമി

ച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തരാവണമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. ആരോഗ്യസംരക്ഷണമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ പച്ചക്കറിക്കൊപ്പം കൂട്ടേണ്ട ഔഷധസസ്യമാണ് കറ്റാര്‍ വാഴ. ഇതിനെ ഔഷധമാക്കുന്നത്. ഇലപ്പോളകള്‍ക്കുള്ളിലെ ജെല്ലില്‍ നിറഞ്ഞരിക്കുന്ന മ്യൂക്കോപോളിസാക്കറൈസുകളാണ്. വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് കറ്റാര്‍വാഴ.

രോഗപ്രതിരോധശേഷി

ആന്റി ഓക്സിഡന്റുകള്‍ ധാരാളമുള്ളതിനാല്‍ ചര്‍മത്തിന്റെ ആരോഗ്യവും നിറവും കൂട്ടാന്‍ കറ്റാര്‍വാഴ ഉത്തമമാണ്. വിറ്റാമിന്‍-ഇ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ വരണ്ട ചര്‍മത്തിനും ചുളിവ് വീഴുന്നതിനും കരുവാളിപ്പിനും പരിഹാരം കാണാനും കറ്റാര്‍ വാഴയ്ക്ക് കഴിയും. ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും കാന്‍സര്‍ വരാതെ നോക്കുന്നതിനും മുറിവും പൊള്ളലും ഉണക്കുന്നതിനും പ്രമേഹത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ദഹനപ്രക്രിയ കൂട്ടുന്നതിനും ഉത്തമമാണ്.

നട്ടുവളര്‍ത്താം

ഒന്നരയടിവരെ പൊക്കത്തില്‍ വളരുന്ന കറ്റാര്‍വാഴ ചട്ടിയിലോ ഗ്രോബാഗിലോ മണ്ണില്‍ത്തന്നെയോ നട്ടുവളര്‍ത്താം. ഉദ്യാനസസ്യമായി വളര്‍ത്താമെന്നതാണ് പ്രത്യേകത. ചുവട്ടില്‍നിന്നുണ്ടാകുന്ന കിളിര്‍പ്പുകള്‍ നട്ടാണ് പുതിയ തൈകള്‍ കൃഷിചെയ്യുന്നത്. ചെടികള്‍ തമ്മില്‍ ഒന്നരയടി അകലം കൊടുത്ത് നടുന്നതാണ് നല്ലത്. ഉണങ്ങിപ്പൊടിഞ്ഞ ചാണകവളം ചെടിയൊന്നിന് രണ്ട് കിലോ ഗ്രാം അടിവളമായി നല്‍കാം. നട്ട് മൂന്നാം മാസംമുതല്‍ വിളവെടുക്കാം.

ഒന്നരമാസത്തിലൊരിക്കല്‍ ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും മണ്ണിര കമ്പോസ്റ്റും ചേര്‍ത്ത് മണ്ണ് കൂട്ടണം. ഒരു ചെടിയില്‍നിന്നും തുടര്‍ച്ചയായി അഞ്ചുവര്‍ഷംവരെ വിളവെടുക്കാമെന്നതും കറ്റാര്‍വാഴയുടെ പ്രത്യേകതയാണ്. തെങ്ങിന്‍ തോട്ടത്തിലേക്കുള്ള ഒന്നാന്തരം ഇടവിളയാണ് കറ്റാര്‍ വാഴ. ദിവസം ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് കറ്റാര്‍വാഴ കൃഷിക്ക് അനുയോജ്യം. വരള്‍ച്ചയെ ചെറുക്കാന്‍ കഴിവുണ്ടെങ്കിലും തീരെ നന നല്‍കാതിരുന്നാല്‍ ചെടി ഉണങ്ങി നശിച്ചുപോകും. ഇലയുടെ അറ്റം ബ്രൗണ്‍ നിറത്തിലാകുന്നതാണ് വെള്ളം തികയാത്തതിന്റെ ലക്ഷണം.

നന അധികമായാല്‍ കറുത്ത പുള്ളിക്കുത്തുകള്‍ കാണാനാകും. പ്രായം കൂടുന്നതിനനുസരിച്ച് മണ്ണില്‍നിന്നും പൊങ്ങിവളര്‍ന്ന് മലര്‍ന്നുവീഴാനുള്ള സാധ്യത കൂടുതലാണ്. ജൈവവളം ചേര്‍ത്ത് മണ്ണണയ്ക്കുന്നതാണ് ഇതിനൊരു പ്രതിവിധി. കീടരോഗബാധയൊന്നും കാണാത്ത കറ്റാര്‍വാഴ വളര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നത് ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തും.

വിവരങ്ങള്‍ക്ക്: 9446071460

Content Highlights: How to Plant and Grow Aloe Vera at Home from Leaf

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented