ജൈവവളങ്ങള്‍ വീട്ടിലുണ്ടാക്കാം


വി.സി. പ്രമോദ്കുമാര്‍

വീട്ടില്‍ത്തന്നെ കിട്ടുന്ന വസ്തുക്കളുപയോഗിച്ച് എളുപ്പത്തില്‍ ജൈവവളങ്ങളുണ്ടാക്കാം. മണ്ണിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനും സൂക്ഷമാണുക്കളുടെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കും.

Photo: gettyimages.in

വീട്ടിലെ കൃഷിക്ക് വീട്ടില്‍ത്തന്നെ കിട്ടുന്ന വസ്തുക്കളുപയോഗിച്ച് എളുപ്പത്തില്‍ ജൈവവളങ്ങളുണ്ടാക്കാം. മണ്ണിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനും സൂക്ഷമാണുക്കളുടെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കും.

മണ്ണിരക്കമ്പോസ്റ്റ്

30 സെന്റീമീറ്ററെങ്കിലും നീളവും വീതിയും ഉയരവുമുള്ള ചട്ടിയോ ഒരു പ്ലാസ്റ്റിക്ക് പെട്ടിയോ അടി വിസ്താരമുള്ള പാത്രമോ ഇതിനായി ഉപയോഗിക്കാം. അടിവശത്തായി രണ്ട് ദ്വാരങ്ങള്‍ ഇടണം. അടിയില്‍ യഥാക്രമം അഞ്ച്, മൂന്ന്, അഞ്ച് സെന്റീമീറ്റര്‍ എന്നിങ്ങനെ കനത്തില്‍ മണല്‍, ചകിരിച്ചോര്‍, ചാണകപ്പൊടി എന്നിങ്ങനെ വിതറുക. അതില്‍ 100-150 എണ്ണം മണ്ണിരകളെ ഇടുക. 20-25 കഴിഞ്ഞ് അടുക്കള അവശിഷ്ടങ്ങളും ചപ്പുചവറുകളും (കടലാസ്, ഇലകള്‍ തുടങ്ങിയവ)ഇതിനുമുകളില്‍ എട്ട് ഇഞ്ചു കനം ആകുന്നതുവരെ നിരത്തുക. പെട്ടി മൂടി മാറ്റിവെച്ച് ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി ദിവസവും വെള്ളം തളിച്ചു കൊടുക്കണം. 35-40 ദിവസം കഴിഞ്ഞ് പെട്ടി വെയിലത്ത് എടുത്ത് വയ്ക്കുക വെയില്‍ കൊള്ളുന്നതോടെ മണ്ണിര താഴോട്ട് പൊയ്ക്കൊള്ളും. അതിനുശേഷം മേലെയുള്ള കമ്പോസ്റ്റ് മാറ്റി എടുക്കാം.

പെട്ടിക്കകത്ത് പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് എന്നിവ ഇടരുത്, എണ്ണയും എരിവും ഉള്ള വസ്തുക്കള്‍ ഇടരുത്. ഇടയ്ക്കിടെ അവശിഷ്ടങ്ങള്‍ ഒരു കമ്പ് ഉപയോഗിച്ച് ഇളക്കി കൊടുക്കണം. മണ്ണിര കമ്പോസ്റ്റില്‍ ഈര്‍പ്പം ഒലിച്ചിറങ്ങി ദ്വാരങ്ങള്‍ വഴി വരുന്ന ദ്രാവകമായ വെര്‍മിവാഷ് ഇരട്ടിവെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.

ചകിരിച്ചോര്‍ കമ്പോസ്റ്റ്

നല്ല സൂര്യപ്രകാശം ലഭിക്കുന്ന, വെള്ളം കെട്ടിനില്‍ക്കാത്ത തുറസ്സായ സ്ഥലത്ത് തറയില്‍ അരയടി നീളത്തിലും വീതിയിലും 10 സെന്റീമീറ്റര്‍ കനത്തില്‍ ചകിരിച്ചോര്‍ നിരത്തുക. 40 ഗ്രാം പിത്ത്പ്ലസ് ഇതിനു മുകളിലായി ഒരേ കനത്തില്‍ വിതറുക. അതിനുശേഷം പഴയപടി ചകിരിച്ചോര്‍ പിത്ത്പ്ലസിനു മുകളില്‍ വിതറണം. അതിനു മുകളില്‍ 100 ഗ്രാം യൂറിയ വിതറുക. ഇങ്ങിനെ വീണ്ടും ചകിരിച്ചോര്‍, പിത്ത്പ്ലസ്, ചികിരിച്ചോര്‍, യൂറിയ എന്ന ക്രമത്തില്‍ പത്ത് അടുക്ക് ചകിരിച്ചോര്‍ വിതറണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം നനച്ചുകൊടുക്കണം. 30 ദിവസത്തിനു ശേഷംഉപയോഗിക്കാം.

മുട്ടമിശ്രിതം

ഒരു പാത്രത്തില്‍ 12 മുട്ട അടുക്കിവെക്കുക. മുട്ട മുങ്ങി നില്‍ക്കത്തക്ക രീതിയില്‍ ചെറുനാരങ്ങനീര് ഒഴിക്കുക. വായു കടക്കാത്ത രീതിയില്‍ അടച്ച് 15 ദിവസം നിഴലില്‍ വയ്ക്കുക. പത്താംദിവസം മുട്ടത്തോട് മുഴുവന്‍ ദ്രവിച്ചിട്ടുണ്ടാവും. ഈ മിശ്രിതം നന്നായി ഇളക്കി ഇതിലേക്ക് 300 ഗ്രാം ശര്‍ക്കരപ്പൊടി ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. 10 ദിവസം കൂടി അടച്ച് തണലില്‍ സൂക്ഷിക്കുക. ചെടികളിലെ പൂകൊഴിച്ചില്‍ കുറയ്ക്കുന്നതിനും കൂടുതല്‍ കായ്പിടിക്കുന്നതിനും വേണ്ടി ഉപയോഗിക്കാം. 150 മില്ലിലിറ്റര്‍ മുട്ട മിശ്രിതത്തില്‍ അഞ്ചു ലിറ്റര്‍ വെള്ളം ചേര്‍ത്ത് ലയിപ്പിച്ച് ഉപയോഗിക്കാം.

മീന്‍ മിശ്രിതം

ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ 250 ഗ്രാം മീന്‍ ചതച്ച് ഇതിലേക്ക് 250 ഗ്രാം ശര്‍ക്കരപൊടി ചേര്‍ത്ത് നന്നായി ഇളക്കി വായുകടക്കാത്ത രീതിയില്‍ അടച്ച് നിഴലില്‍ വെക്കുക. ദിവസങ്ങള്‍ക്കുശേഷം ഇതിനെ അരിച്ചടുത്ത് ഉപയോഗിക്കാം കുപ്പിയില്‍ വായുകടക്കാത്തരീതിയില്‍ അടച്ച് സൂക്ഷിക്കാം. മൂന്നുമാസം വരെ ഉപയോഗിക്കാം.

ഇ.എം.കമ്പോസ്റ്റ്

വെള്ളം കെട്ടിനില്‍ക്കാത്ത ഒരുസ്ഥലം വേണം ഇ.എം.കമ്പോസ്റ്റ് നിര്‍മാണത്തിനായി തെരഞ്ഞെടുക്കേണ്ടത്. ആക്റ്റിവേറ്റഡ് ഇ.എം.ലായനി 500 മില്ലി, 300 മില്ലി ശര്‍ക്കരലായനി, 30 ലിറ്റര്‍ വെള്ളം, കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവ അഞ്ചുകിലോ വീതം എന്നിങ്ങനെ ചേരുവകള്‍ ഒരു ബക്കറ്റില്‍ നന്നായി ഇളക്കിചേര്‍ക്കുക. ഇതില്‍ നിന്ന് 5 ലിറ്റര്‍ ലായനി എടുത്ത് വൃത്തിയാക്കി വെച്ചിരിക്കുന്ന നിലത്ത് ഒഴിച്ചുകൊടുക്കുക ഇതിനുമുകളില്‍ ചാണകപ്പൊടി അഞ്ചു സെന്റിമീറ്റര്‍ ഉയരത്തില്‍ പരത്തുക. ഇ.എം. ലായനി ഇതിനു മുകളില്‍ തളിച്ചുകൊടുക്കുക. ഇതിനു മുകളില്‍ 10 സെന്റിമീറ്റര്‍ കനത്തില്‍ ചപ്പുചവറുകള്‍ വിതറുക.

നല്ലപോലെ നനയത്തക്കരീതിയില്‍ ഇ.എം. ലായനി ഇതിനുമുകളില്‍ തളിക്കുക. വീണ്ടും അഞ്ചുസെന്റിമീറ്റര്‍ കനത്തില്‍ ചാണകപ്പൊടിപരത്തി ഇ.എം. ലായനി തളിക്കുക ഈ പ്രക്രിയ 1.35 മീറ്റര്‍ വരെ തുടരുക. ഈ കൂമ്പാരം ഒരുഷീറ്റ് ഉപയോഗിച്ച് മൂടുക. ഇടയ്ക്ക് ആവശ്യമെങ്കില്‍ ഈര്‍പ്പം നല്‍കേണ്ടതാണ്. 40-45 ദിവസത്തിനകം ഇതു കമ്പോസ്റ്റ് ആക്കി ഉപയോഗിക്കാം.

Content Highlights: How to make your own natural fertilizer at Home

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented