വിദേശ വിപണിയിലടക്കം ആവശ്യക്കാര്‍; കൃഷിചെയ്യാം കാന്താരി


രവീന്ദ്രന്‍ തൊടീക്കളം

വെള്ളക്കാന്താരി, പച്ചക്കാന്താരി, വയലറ്റ് കാന്താരി എന്നിവയില്‍ പച്ചനിറത്തിലുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. കറികളില്‍ ചേര്‍ക്കുന്നതിനുപുറമേ അച്ചാറായും ഉപ്പിലിട്ടും ഉപയോഗിക്കാം.

കാന്താരി | ഫോട്ടോ: മാതൃഭൂമി

ലയാളികളുടെ ഭക്ഷ്യശീലത്തില്‍ എരിവേറിയ കറികളാണ് മിക്കവര്‍ക്കും ഇഷ്ടം. എരിവ് ലഭിക്കാന്‍ കാന്താരി മുളകുതന്നെയാണ് ഗുണകരം. വാതരോഗം, അജീര്‍ണം, വായുക്ഷോഭം, പൊണ്ണത്തടി എന്നിവയ്ക്കുള്ള ഔഷധമായ കാന്താരി ദ്രോഹകരമായ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. രക്തശുദ്ധിക്കും ഹൃദയാരോഗ്യത്തിനും രക്തക്കുഴലുകളുടെ വികസനത്തിനും ഗുണകരമാണ്. ജീവകം സി. ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിദേശ വിപണിയിലടക്കം ആവശ്യക്കാരുണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, വയലറ്റ് കാന്താരി എന്നിവയില്‍ പച്ചനിറത്തിലുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. കറികളില്‍ ചേര്‍ക്കുന്നതിനുപുറമേ അച്ചാറായും ഉപ്പിലിട്ടും ഉപയോഗിക്കാം.

ഉഷ്ണകാലവിള

കൂടുതല്‍ തണലില്ലാത്ത പുരയിടങ്ങളില്‍ കൃഷി ചെയ്യാം. ഉഷ്ണകാലവിളയായതിനാല്‍ 20-30 ഡിഗ്രി താപനിലയില്‍ നന്നായി വളരും. നല്ല വളക്കൂറുള്ള പശിമരാശി മണ്ണാണ് യോജിച്ചത്. പി.എച്ച്. 6.5-നും ഏഴിനും ഇടയിലുള്ള മണ്ണില്‍ നന്നായി വളരും. തനി വിളയായോ ഇടവിളയായോ കൃഷിചെയ്യാം. 35-40 ദിവസം പ്രായമായ തൈകളാണ് നടീലിന് ഉപയോഗിക്കുന്നത്.

നാല്-രണ്ടടി അകലത്തില്‍ ചാലെടുത്ത് അടിവളമായി സെന്റ് ഒന്നിന് നൂറുകിലോഗ്രാം കാലിവളമോ കമ്പോസ്റ്റോ, രാസവളങ്ങളായി യൂറിയ, 660 ഗ്രാം രാജ് ഫോസ് 880 ഗ്രാം എം.ഒ.പി. 180 ഗ്രാം എന്ന തോതില്‍ ചേര്‍ത്ത് കൊടുക്കണം. വരള്‍ച്ചയെ അധിജീവിക്കാന്‍ കഴിയുമെങ്കിലും നല്ല വിളവ് ലഭിക്കാന്‍ ജലസേചനം ആവശ്യമാണ്. കളകള്‍ വളരുന്നതിനനുസരിച്ച് നീക്കം ചെയ്ത് മണ്ണ്കയറ്റിക്കൊടുക്കണം. മാസംതോറും രാസവളമിശ്രിതമോ ജൈവ കൃഷിയാണെങ്കില്‍ ജൈവ വളക്കൂട്ടുകളോ അല്പം ഓരോ ചെടിക്കും നല്‍കാം.

വിളവെടുപ്പ്

നടീല്‍ കഴിഞ്ഞ് രണ്ടു മാസത്തിനകം പൂവിട്ട് മൂന്നാം മാസംമുതല്‍ വിളവുതരാന്‍ തുടങ്ങും. രണ്ടാഴ്ച ഇടവിട്ട് വിളവെടുക്കാം. ചെടി ഒന്നില്‍ നിന്നും 200 ഗ്രാംവരെ മുളക് ഒരു വിളവെടുപ്പില്‍ ലഭിക്കും. ഒരു വര്‍ഷം രണ്ട്-മൂന്ന് കിലോഗ്രാം എന്ന തോതില്‍ നാല്-അഞ്ചുവര്‍ഷം വരെ വിളവ് ലഭിക്കും. മണ്ഡരി, മുഞ്ഞ, ഇലപ്പേന്‍, വെള്ളീച്ച തുടങ്ങിയ കീടങ്ങള്‍ക്കെതിരേ ജൈവ കീട നിയന്ത്രണങ്ങള്‍മാത്രം സ്വീകരിക്കുക.

വിവരങ്ങള്‍ക്ക്: 9447954951

Content Highlights: How to Grow Kanthari Mulaku (Tabasco pepper)


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented