മരച്ചീനിക്കൊപ്പംതന്നെ ജനപ്രീതി; തുടങ്ങാം കൂര്‍ക്കക്കൃഷി


സുരേഷ് മുതുകുളം

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കരപ്പറമ്പുകളിലും വ്യാപകമായി കൂര്‍ക്ക വളര്‍ത്തുന്നു. തുറസ്സായ സ്ഥലങ്ങളില്‍ നന്നായി വളരും. മണല്‍കലര്‍ന്ന മണ്ണില്‍ നന്നായി വളരുന്നതിനാല്‍ മണല്‍ക്കണ്ടങ്ങളിലാണ് കൂര്‍ക്കവളര്‍ത്തല്‍ പതിവ്.

കൂർക്കക്കൃഷി | ഫോട്ടോ: മാതൃഭൂമി

പ്പോഴാണ് കൂര്‍ക്കക്കൃഷിക്ക് ഉത്തമകാലം. മഴയെ ആശ്രയിച്ചാണ് മിക്കവാറും കൂര്‍ക്കക്കൃഷി. വലുപ്പം കുറവെങ്കിലും സവിശേഷമായ സ്വാദും മണവും നിമിത്തം മരച്ചീനിക്കൊപ്പംതന്നെ ജനപ്രീതി കൂര്‍ക്കയ്ക്കുമുണ്ട്. കേരളത്തില്‍ കൊയ്ത്തുകഴിഞ്ഞ നെല്‍പ്പാടങ്ങളിലും താഴ്ന്നനിരപ്പുള്ള സ്ഥലങ്ങളിലുമാണ് കൂര്‍ക്ക കൃഷിചെയ്യുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കരപ്പറമ്പുകളിലും വ്യാപകമായി കൂര്‍ക്ക വളര്‍ത്തുന്നു. തുറസ്സായ സ്ഥലങ്ങളില്‍ നന്നായി വളരും. മണല്‍കലര്‍ന്ന മണ്ണില്‍ നന്നായി വളരുന്നതിനാല്‍ മണല്‍ക്കണ്ടങ്ങളിലാണ് കൂര്‍ക്കവളര്‍ത്തല്‍ പതിവ്.

കൂര്‍ക്കത്തലകള്‍

മൂത്ത കൂര്‍ക്കക്കിഴങ്ങുകള്‍ 15-20 ഗ്രാം തൂക്കമുള്ളത്, ആദ്യം നഴ്‌സറിയില്‍ അരയടി അകലത്തില്‍ നട്ട് മൂന്നാഴ്ചയ്ക്കുശേഷം നന്നായി വളര്‍ന്നുകഴിയുമ്പോള്‍ 10-15 സെന്റിമീറ്റര്‍ നീളമുള്ള ഇളംതണ്ടുകള്‍ മുറിച്ചെടുത്ത് പ്രധാന കൃഷിയിടത്തില്‍ മാറ്റിനടുകയാണ് പതിവ്. ഇവയ്ക്ക് കൂര്‍ക്കത്തലകള്‍ എന്നാണ് പറയുക. അരസെന്റ് സ്ഥലത്ത് നഴ്‌സറി തയ്യാറാക്കിയാല്‍ 10 സെന്റില്‍ നടാനുള്ള തലപ്പുകള്‍ കിട്ടും. കടയില്‍ വാങ്ങാന്‍കിട്ടുന്ന നല്ല ചെറിയ ഉരുണ്ട കൂര്‍ക്ക പാകിയും തലകള്‍ വളര്‍ത്താം.

പ്രധാന കൃഷിയിടം ഉഴുതിളക്കി പാകപ്പെടുത്തണം. സെന്റൊന്നിന് ഒരു കിലോ നിരക്കില്‍ കുമ്മായം മണ്ണില്‍ ചേര്‍ക്കണം. ഒരാഴ്ചകഴിഞ്ഞ് സെന്റിന് 40 കിലോ തോതില്‍ കാലിവളം ചേര്‍ത്ത് ഒന്നരയടി അകലത്തില്‍ ഒരടി ഉയരത്തില്‍ വാരം കോരണം. വാണിജ്യകൃഷിയില്‍ രാസവളംചേര്‍ക്കല്‍ പതിവാണ്. 10 സെന്റിന് അടിവളമായി 2.5 കിലോ യൂറിയ, 10 കിലോ രാജ്ഫോസ്, 3.5 കിലോ പൊട്ടാഷ് എന്നിവ ചേര്‍ക്കാം.

45 ദിവസം കഴിഞ്ഞ് മേല്‍വളമായി 2.5 കിലോ യൂറിയയും മൂന്നുകിലോ പൊട്ടാഷും ചേര്‍ക്കാം. ജൈവരീതിയില്‍ പൊട്ടാഷിനുപകരം ചാരം ഉപയോഗിക്കാം. മേല്‍വളം നല്‍കിയിട്ട് ചുവടുചേര്‍ത്ത് മണ്ണ് കൂട്ടിക്കൊടുത്താല്‍ കൂടുതല്‍ കിഴങ്ങുപിടിക്കും. നട്ട് 4-5 മാസംകൊണ്ട് ഇലകള്‍ മഞ്ഞനിറമായി വള്ളിത്തലപ്പുകള്‍ ഉണങ്ങുമ്പോള്‍ വിളവെടുക്കാം. കൂര്‍ക്കവിത്തുകള്‍ വായുസഞ്ചാരമുള്ള സ്ഥലത്തോ മുറികളിലോ ഒരിഞ്ചുകനത്തില്‍ മണ്ണിട്ടുമൂടി സൂക്ഷിക്കാം.

മികച്ചയിനങ്ങള്‍

തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിളഗവേഷണ സ്ഥാപനത്തിന്റെ ശ്രീധര മികച്ചതാണ്. 150 ദിവസം മൂപ്പ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ നിധി, സഫല ഇനങ്ങളും നല്ലതാണ്. ഇവയ്ക്ക് 120-135/140 ദിവസമാണ് മൂപ്പ്. കാര്യമായ കീടബാധ കൂര്‍ക്കയ്ക്കില്ലെങ്കിലും കിഴങ്ങുകളില്‍ നിമാവിരകള്‍ കുത്തി ചൊറി പോലെയോ മന്തുപോലെയോ തടിപ്പുകള്‍ വരാറുണ്ട്. വേനലിനുമുമ്പ് കൃഷിയിടം ഉഴുതിടുന്നതും വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നതും ഇതിന് പരിഹാരമാണ്.

കൂര്‍ക്ക കൃഷിചെയ്യുന്നിടത്ത് ഇടവേളയില്‍ ശ്രീഭദ്ര എന്ന് പേരായ മധുരക്കിഴങ്ങുനട്ടാല്‍ നിമാവിരശല്യം കുറഞ്ഞിരിക്കും എന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

Content Highlights: How to grow and take care of Chinese potato (koorka) plants

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented