തെങ്ങിന് നല്ല വളപ്രയോഗംമാത്രം പോരാ, സംരക്ഷണം പ്രധാനം


എസ്.പി. വിഷ്ണു

ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന്റെ ഭാഗമായാണ് കൃഷിവകുപ്പ് ഒക്ടോബറില്‍ സംസ്ഥാനമൊട്ടാകെ കേരരക്ഷാ വാരാചരണം സംഘടിപ്പിക്കുന്നത്. തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, കീടരോഗ നിയന്ത്രണം, പച്ചിലവളപ്രയോഗം, ശീമക്കൊന്ന നടീല്‍ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് വാരാചരണത്തിന്റെ പ്രധാനലക്ഷ്യം.

പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി

തെങ്ങ് കല്പവൃക്ഷമാണെങ്കിലും ഭൂരിപക്ഷം തോട്ടങ്ങളും പരിചരണമില്ലാതെ അവഗണിക്കപ്പെട്ട നിലയിലാണ്. തൊഴിലാളിക്ഷാമവും കൂലിച്ചെലവുമാണ് പ്രധാനകാരണം. അതിനാല്‍ കുള്ളന്‍ തെങ്ങുകളും ഹൈബ്രിഡ് ഇനങ്ങളുമാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് പ്രിയം. ഒരു പരിധിവരെ കുറച്ചുവര്‍ഷമെങ്കിലും വിളവെടുപ്പെല്ലാം സ്വയം ചെയ്യാമെന്നതാണ് പ്രധാനനേട്ടം.

എന്നാല്‍, ഉയരംകുറഞ്ഞ ഇനങ്ങളില്‍ കീടങ്ങളുടെ ആക്രമണം കൂടുതലാണുതാനും. നാടന്‍ തെങ്ങിനങ്ങളോട് കാണിക്കുന്ന അലക്ഷ്യഭാവം ഇത്തരക്കാരോട് കാണിച്ചാല്‍ പണികിട്ടിയതുതന്നെ. നല്ല വളപ്രയോഗംമാത്രം പോരാ, മറ്റു ആരോഗ്യസംരക്ഷണ മുറകള്‍കൂടി ഉണ്ടെങ്കിലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.തെങ്ങ് സംരക്ഷണം

ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന്റെ ഭാഗമായാണ് കൃഷിവകുപ്പ് ഒക്ടോബറില്‍ സംസ്ഥാനമൊട്ടാകെ കേരരക്ഷാ വാരാചരണം സംഘടിപ്പിക്കുന്നത്. തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, കീടരോഗ നിയന്ത്രണം, പച്ചിലവളപ്രയോഗം, ശീമക്കൊന്ന നടീല്‍ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് വാരാചരണത്തിന്റെ പ്രധാനലക്ഷ്യം. ശീമക്കൊന്ന നടീല്‍ ഒരു പ്രത്യേക പദ്ധതിയായി കൃഷിവകുപ്പ് നടപ്പാക്കുകയാണ്. 50 ലക്ഷം തൈകള്‍ തൈ ഒന്നിന് രണ്ടുരൂപ സഹായധനം നല്‍കിക്കൊണ്ട് സംസ്ഥാനമൊട്ടാകെയുള്ള തെങ്ങിന്‍ തോപ്പുകളില്‍ നട്ടുപിടിപ്പിക്കും. തെങ്ങുകള്‍ക്ക് ഉത്തമമായ പച്ചിലവളമാണ് ശീമക്കൊന്ന. ധാരാളം പൊട്ടാഷ് അടങ്ങിയതിനാല്‍ തെങ്ങിന്റെ ആരോഗ്യസംരക്ഷണത്തിന് ഉത്തമം.

മഴക്കാലം കഴിഞ്ഞാല്‍ തെങ്ങിന്‍ തടങ്ങളില്‍ പുതയിടീല്‍ പതിവാണ്. ജൈവവസ്തുക്കള്‍ക്കൊപ്പം പയര്‍ വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ വളര്‍ത്തിയും ഇത് സാധ്യമാക്കാറുണ്ട്. പാതി പൂത്തുകഴിഞ്ഞാല്‍ ഈ ചെടികള്‍ തെങ്ങിന്‍തടത്തില്‍ത്തന്നെ ഉഴുതു ചേര്‍ക്കുകയാണ് ചെയ്യുന്നത്. ചെറുപയര്‍, ഡെയിഞ്ച, സെസ്ബാനിയ തുടങ്ങിയ പച്ചിലവള ചെടികളുടെ വിത്തും കേരള രക്ഷാ വാരാചരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് നല്‍കും. തെങ്ങിന്‍ തടങ്ങളില്‍ ഈ വിത്തുകള്‍ നടുന്നതിനായി തെങ്ങൊന്നിന് 6.25 രൂപ സഹായധനവും നല്‍കുന്നു. തെങ്ങിന്‍ തോപ്പുകളിലെ ഒരു പ്രധാനപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി തുടങ്ങിയ കീടങ്ങള്‍ക്കെതിരേയുള്ള പ്രതിരോധ മാര്‍ഗങ്ങളുടെ ബോധവത്കരണം ആവശ്യമാണ്.

പ്രധാന പ്രതിരോധ/നിയന്ത്രണ മാര്‍ഗങ്ങള്‍

  • കൃത്യമായ ഇടവേളകളില്‍ തെങ്ങിന്റെ മണ്ട വൃത്തിയാക്കുകയും ചെല്ലിക്കോല്‍ ഉപയോഗിച്ച് വണ്ടുകളെ കുത്തിയെടുത്ത് നശിപ്പിക്കുകയും ചെയ്യുക.
  • നാമ്പോല ഉള്‍പ്പെടുന്ന ഭാഗം മീന്‍വല ഉപയോഗിച്ച് മൂടുകയും വലയില്‍ കുടുങ്ങുന്ന വണ്ടുകളെ നശിപ്പിക്കുകയും ചെയ്യുക. നാമ്പോലയ്ക്കു താഴത്തെ നാല് അഞ്ച് ഓല കവിളുകളില്‍കൂടി ഈ വല മുറിച്ച് ചുറ്റിവെക്കുക.
  • ചെറിയ തൈകളുടെ ചുവട്ടില്‍ ചെമ്പന്‍ ചെല്ലിയുടെ ആക്രമണം ഉണ്ടാകുന്നുണ്ടോ എന്നുള്ളത് കൃത്യമായി നിരീക്ഷിക്കുക.
  • ചെല്ലിയുടെ പുഴുക്കള്‍ വളരാന്‍ സാധ്യതയുള്ള സമീപത്തെ വളക്കുഴികളില്‍ മെറ്റാറൈസിയം എന്ന ജൈവ കുമിളിന്റെ വിത്ത് കലക്കി തളിച്ചുകൊടുക്കുക.
  • ചെമ്പന്‍ ചെല്ലിയുടെ ആക്രമണം ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ഭാഗം വൃത്തിയാക്കി ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനി ഒരു മില്ലി/ലിറ്റര്‍ എന്ന തോതില്‍ കലക്കി സുഷിരത്തിലൂടെ തടിക്കുള്ളിലേക്ക് ഒഴിക്കുക.
  • ഓല വെട്ടുമ്പോള്‍ പച്ചമടലുകള്‍ ഒരു മീറ്ററെങ്കിലും നീളംനിര്‍ത്തിമാത്രം മുറിച്ചു മാറ്റുക.
  • ഈ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഒരുപ്രദേശത്തെ എല്ലാ കര്‍ഷകരും ഒരുമിച്ചു സ്വീകരിക്കുകയാണെങ്കില്‍ കീടങ്ങളുടെ സാന്നിധ്യം പൂര്‍ണമായി ഒഴിവാക്കാം.

Content Highlights: How to Grow and Care for Coconut Tree


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented