കുറഞ്ഞസ്ഥലത്ത് കൂടുതല്‍ ചെടികള്‍; വീട്ടിലൊരു പഴത്തോട്ടത്തിന് ഹൈ ഡെന്‍സിറ്റി ഫാമിങ്


കെ.കെ. സുബൈര്‍

കുറഞ്ഞസ്ഥലത്ത് കൂടുതല്‍ ചെടികള്‍ ശാസ്ത്രീയമായി കൃഷിചെയ്യുന്ന രീതിയാണിത്. വീട്ടുപറമ്പിലും എച്ച്.ഡി.എഫ്. ഉത്തമമാര്‍ഗമാണ്. വിദേശയിനം പഴച്ചെടികള്‍ കൂടുതല്‍ പ്രചാരത്തിലുള്ള ഇക്കാലത്ത്, വര്‍ഷംമുഴുവന്‍ പഴങ്ങള്‍ കിട്ടാനും ഈ രീതി ഉപകരിക്കും.

വീട്ടുപറമ്പിലെ ഫലവൃക്ഷച്ചെടികളുടെ തോട്ടത്തിൽ കെ.എൽ. അബ്ദുൽ സലാമും മകൻ മുഹമ്മദ് സയ്യിദ് ഖുത്തുബും

തൈകള്‍ നടുമ്പോള്‍ നിശ്ചിത അകലം പാലിക്കണമെന്നും ഭാവിവളര്‍ച്ച കൂടി മുന്‍കൂട്ടി കാണണമെന്നതുമാണ് പരിചിതമായ കൃഷിപാഠം. വളര്‍ച്ചസാധ്യത കൂടുതലുള്ള പഴവര്‍ഗങ്ങളുടെ കൃഷിയില്‍ ഇത് കൂടുതല്‍ പ്രസക്തമാണ്. എന്നാല്‍, വീടും പത്തോ ഇരുപതോ സെന്റ് സ്ഥലവും മാത്രമുള്ള ആളുകള്‍ക്ക് ഈ രീതി പിന്തുടരുമ്പോള്‍ വളരെക്കുറച്ച് തൈകള്‍ മാത്രമേ നടാനാവൂ.

ഈ പരിമിതിയെ മറികടക്കാനുള്ള മാര്‍ഗമാണ് ഹൈ ഡെന്‍സിറ്റി ഫാമിങ് അഥവാ ഹെ ഡെന്‍സിറ്റി പ്ലാന്റേഷന്‍. കുറഞ്ഞസ്ഥലത്ത് കൂടുതല്‍ ചെടികള്‍ ശാസ്ത്രീയമായി കൃഷിചെയ്യുന്ന രീതിയാണിത്. വീട്ടുപറമ്പിലും എച്ച്.ഡി.എഫ്. ഉത്തമമാര്‍ഗമാണ്. വിദേശയിനം പഴച്ചെടികള്‍ കൂടുതല്‍ പ്രചാരത്തിലുള്ള ഇക്കാലത്ത്, വര്‍ഷം മുഴുവന്‍ പഴങ്ങള്‍ കിട്ടാനും ഈ രീതി ഉപകരിക്കും.എച്ച്.ഡി.എഫ്. എങ്ങനെ

  1. നടുന്ന കാര്യത്തില്‍ കൃത്യമായ ആസൂത്രണം വേണം. ഇക്കാര്യത്തില്‍ വിദഗ്‌ധോപദേശം തേടണം.
  2. വളര്‍ച്ച നിയന്ത്രിക്കുന്നതിന് ചെടികളില്‍ ട്രെയിനിങ് (ആകൃതിപ്പെടുത്തല്‍), പ്രൂണിങ് (കൊമ്പുകോതല്‍) എന്നിവ കണിശമായും ചെയ്യണം. ആദ്യത്തെ രണ്ടോ മൂന്നോ വര്‍ഷത്തിനകമാണ് ട്രെയിനിങ് ചെയ്യേണ്ടത്. സൂര്യപ്രകാശം ചെടികളുടെ എല്ലാശാഖകളിലേക്കും കിട്ടാന്‍ പര്യപ്തമാകുന്ന വിധത്തിലാവണം ട്രെയ്‌നിങ്. വര്‍ഷത്തിലൊരിക്കലെങ്കിലും കൊമ്പുകോതുകയും വേണം.
  3. എച്ച്.ഡി.എഫില്‍ രണ്ടരമീറ്റര്‍ അകലത്തില്‍ വരെ ചെടികള്‍ നടാം. അപ്പോള്‍, ഇലപ്പടര്‍പ്പ് (വെജിറ്റേഷന്‍) കൂടുതലുള്ള ചെടികള്‍ക്കടുത്ത് ഇലപ്പടര്‍പ്പ് കുറഞ്ഞ ചെടികള്‍ നടുന്നത് സൂര്യപ്രകാശം നല്ല രീതിയില്‍ കിട്ടുന്നതിനും ആരോഗ്യകരമായ വളര്‍ച്ചയ്ക്കും സഹായിക്കും. ഉയരത്തില്‍ വളരുന്ന ചെടികള്‍ക്കരികെ ഉയരം കൂടുതല്‍ വെക്കാത്ത ചെടികള്‍ നടാനും ശ്രദ്ധിക്കണം.
  4. നല്ല വെയില്‍ വേണ്ടതും മിതമായ വെയില്‍മാത്രം ആവശ്യമുള്ളതുമായ ചെടികളുണ്ട്. ചെടികള്‍ എവിടെ നടണമെന്ന കാര്യത്തില്‍ ഇതുപരിഗണിക്കണം.
  5. വളര്‍ച്ച നിയന്ത്രിക്കേണ്ടതിനാല്‍ രാസവളപ്രയോഗം ഒഴിവാക്കുകയോ മിതമാക്കുകയോ വേണം.
  6. താരതമ്യേന വളര്‍ച്ചകുറഞ്ഞ ഇനങ്ങള്‍ കണ്ടെയ്‌നറുകളിലും കൃഷി ചെയ്യാം. ചട്ടികള്‍, ഡ്രമ്മുകള്‍, ഗുണമേന്മയുള്ള വലിയ ഗ്രോബാഗുകള്‍ എന്നിവയെക്കൂടി ആശ്രയിച്ചാല്‍ വീട്ടില്‍ കൂടുതല്‍ ഇനം പഴച്ചെടികള്‍ കൃഷിചെയ്യാനാവും.
16 സെന്റില്‍ 65 പഴച്ചെടികള്‍

കണ്ണൂര്‍ നഗരത്തില്‍ ടി.കെ. ജങ്ഷനുസമീപം അഭിഭാഷകനായ കെ.എല്‍. അബ്ദുല്‍ സലാമിന്റെ വീട്ടുപറമ്പ് ഹൈ ഡെന്‍സിറ്റി ഫാമിങ്ങിന്റെ നല്ലൊരുമാതൃകയാണ്. ഇവിടെ 16 സെന്റിലാണ് 65-ലേറെ ഫലവൃക്ഷച്ചെടികള്‍ നട്ടത്. വിവിധ ഇനങ്ങളില്‍പ്പെട്ട അഞ്ചുവീതം മാവുകളും പേരകളും റംബൂട്ടാനും സപ്പോട്ടയുമുണ്ട്. ലോംഗന്‍, അബിയു, കെപ്പല്‍, ദുരിയാന്‍, മാംഗോസ്റ്റിന്‍, സീതപ്പഴം, ബട്ടര്‍, മട്ടോവ, സാന്തോള്‍, പുലാസാന്‍, സീഡ് ലെസ് ലെമണ്‍, ബാലിചാമ്പ, അരസാബോയ്, ജബോട്ടിക്കാബ, കിളിഞ്ഞാവല്‍ തുടങ്ങിയവയാണ് നട്ടത്. മൂന്നുമീറ്ററില്‍ താഴെയാണ് ചെടികള്‍ തമ്മിലുള്ള അകലം. നന്നായി പഠിച്ചും വിദഗ്‌ധോപദേശം തേടിയുമാകണം ഇത്തരം കൃഷിരീതിയെന്ന് ഇവിടെ എച്ച്.ഡി.എഫ്. നടപ്പാക്കിയ ബിജു നാരായണന്‍ പറഞ്ഞു.


Content Highlights: High-density Farming the new mantra for low cost, better yield


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented