കൃഷിസ്ഥലമോ വലിയ പരിചരണമോ വേണ്ട; മണ്ണില്‍ തൊടാതെ മൈക്രോഗ്രീന്‍ കൃഷിരീതി


ലേഖ കാക്കനാട്ട്

അയേണ്‍, ഫോളിക് ആസിഡ്, സിങ്ക്, മഗ്‌നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കലോറി തീരെ കുറവായതിനാല്‍ പ്രമേഹരോഗമുള്ളവര്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും കഴിക്കാം.

microgreens

കൃഷിസ്ഥലമോ വലിയ പരിചരണമോ ഇല്ലാതെ ആവശ്യമായ ഇലക്കറികള്‍ക്കു വേണ്ട ഇനം ചെടികള്‍ അടുക്കളയിലോ ബാല്‍ക്കണിയിലോ ഉണ്ടാക്കാന്‍ കഴിയുന്ന കൃഷിരീതിയാണ് മൈക്രോഗ്രീന്‍.

Also Read

ഓൺലൈനിൽ ആവശ്യക്കാർ ഏറെ; പ്രകൃതിയോട് ചേർന്ന് ...

365 ദിവസവും വീട്ടിലേക്കാവശ്യമുള്ള പച്ചക്കറി ...

കൃഷിരീതി

മണ്ണോ, മറ്റു വളമോ വേണ്ട. ടിഷ്യു പേപ്പര്‍ മതിയാകും. പ്ലാസ്റ്റിക് പാത്രങ്ങള്‍, ഉപയോഗം കഴിഞ്ഞ് ഒഴിവാക്കുന്ന ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കാം. രണ്ടോ മൂന്നോ ടിഷ്യു പേപ്പര്‍ പാത്രത്തിന്റെ അളവില്‍ മടക്കിവെക്കുക. കോട്ടണ്‍ തുണികള്‍, പഴയ പത്രക്കടലാസ്, ചണച്ചാക്ക് മുതലായവയും ഉപയോഗിക്കാം.

നേരിയ നനവിനായി വെള്ളം സ്‌പ്രേ ചെയ്യുക. വെള്ളം കെട്ടിക്കിടക്കരുത്. അതിനുള്ളിലേക്ക് മുളപ്പിച്ച വിത്തുകള്‍ ഇടുക. വിത്തുകള്‍ 10-12 മണിക്കൂര്‍ വെള്ളത്തില്‍ കുതിർത്ത് പിന്നീട് നനവുള്ള തുണിയില്‍ കെട്ടിവെച്ചാല്‍ മുളച്ചുകിട്ടും. ഇവ അല്പംകൂടി വളര്‍ന്ന് ഇലകള്‍ വരുന്ന അവസ്ഥയാണ് മൈക്രോഗ്രീന്‍സ്.

വിത്തുകള്‍ കനത്തില്‍ വിതറുക. ഒന്നിനു മുകളില്‍ മറ്റൊന്നാകാതെ ശ്രദ്ധിക്കുക. അതിനുശേഷം മുകളില്‍ ടിഷ്യു പേപ്പര്‍ വെച്ചുകൊടുത്ത് വീണ്ടും വെള്ളം സ്പ്രേ ചെയ്യുക. പാത്രം അടച്ചുവെക്കുക. രണ്ടുദിവസം കഴിഞ്ഞ് തുറന്നു മുകളിലെ ടിഷ്യു പേപ്പര്‍ മാറ്റുക. അപ്പോള്‍ തൈകള്‍ വേരു പിടിച്ചിട്ടുണ്ടാകും. കാലാവസ്ഥ അനുസരിച്ച് നനയ്ക്കുക.

സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ ജനലിനടുത്ത് വെക്കുന്നതാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് നല്ലത്. പത്തുദിവസത്തിനുശേഷം വിളവെടുക്കാം. പൂര്‍ണവളര്‍ച്ചയെത്താന്‍ 15 ദിവസം വരെ എടുക്കും. പാത്രത്തില്‍നിന്ന് ചെടികള്‍ വേരോടെ പുറത്തെടുത്ത് കത്തിയോ കത്രികയോ ഉപയോഗിച്ച് വേരൊഴിവാക്കി മുറിച്ചെടുക്കാം. ഇളയ തണ്ടുകള്‍ ആയതുകൊണ്ട് ഇവയോടുകൂടി തണ്ടും ഉപയോഗിക്കാം.

ഇതിന്റെ വളര്‍ച്ച 20 ദിവസം വരെ ആയാല്‍ ബേബി ഗ്രീന്‍സ് എന്നു പറയുന്നു. അധികവളര്‍ച്ച എത്തുന്നതിന് മുന്‍പ് മൈക്രോഗ്രീന്‍സ് പാകത്തിലാണ് കൂടുതല്‍ ആന്റി ഓക്‌സിഡന്റുകളും പോഷകങ്ങളും ലഭിക്കുന്നത്. കാരണം, വളര്‍ന്നു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് വളര്‍ച്ച പൂര്‍ത്തിയാകാന്‍ വേണ്ട പോഷകങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത്.

പോഷകഗുണങ്ങള്‍

അയേണ്‍, ഫോളിക് ആസിഡ്, സിങ്ക്, മഗ്‌നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കലോറി തീരെ കുറവായതിനാല്‍ പ്രമേഹരോഗമുള്ളവര്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും കഴിക്കാം. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും നല്ലതാണ്. ഉലുവകൊണ്ടുള്ള മൈക്രോഗ്രീന്‍സ് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. പ്രായമായവര്‍ക്കും സാലഡ്, തോരന്‍, കറികള്‍ എന്നീ രൂപത്തിലും ഉള്‍പ്പെടുത്താം.

Content Highlights: Health Benefits, Nutrition of and How to Grow Them

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented