ആംറോ ഡെയറി ഫാമിൽ പിറന്ന ഗീർ പശുക്കുട്ടി
കൃത്രിമ ബീജസങ്കലനത്തിലൂടെ (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എംബ്രിയോ ട്രാന്‍സ്ഫര്‍) വൈക്കത്തെ ആംറോ ഡെയറി ഫാമില്‍ ഗീര്‍ പശുക്കുട്ടി പിറന്നു. 'ആദികേശ്' എന്നാണ് പേരിട്ടിരിക്കുന്നത്.
കേരളത്തില്‍ ആദ്യമായാണ് കൃത്രിമബീജസങ്കലനത്തിലൂടെ ഗീര്‍ പശു ജനിക്കുന്നതെന്ന്, പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ച മൃഗസംരക്ഷണവകുപ്പിലെ ഡോ.ജയദേവന്‍ നമ്പൂതിരി പറഞ്ഞു.
വൈക്കം ആറാട്ടുകുളങ്ങര രേവതികൈലാസില്‍ മുരളീനായരുടെ ഉടമസ്ഥതയിലുള്ളതാണ് ഡെയറി ഫാം. ഇവിടത്തെ ലാബിലാണ് പരീക്ഷണം നടത്തിയതും. ബ്രസീലില്‍നിന്ന് കൊണ്ടുവന്ന ബീജമുപയോഗിച്ചായിരുന്നു പരീക്ഷണം.
ഗീര്‍ പശുക്കള്‍
ഇന്ത്യന്‍ ജനുസുകളില്‍ പാലുത്പാദനത്തിന് പേരുകേട്ടവയാണ് ഗീര്‍ പശുക്കള്‍. രോഗപ്രതിരോധശേഷിയും കൂടുതലാണ്. ഗുജറാത്തില്‍ സൗരാഷ്ട്ര മേഖലയാണ് ഇവയുടെ പ്രജനനകേന്ദ്രമായി കണക്കാക്കുന്നത്.
Content Highlights: Gyr calf was born at Vaikom Dairy Farm through IVF
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..