ചെടിയും മീനും കോഴിയും ഒന്നിച്ച് വളര്‍ത്താം; പരീക്ഷിക്കാം ഓട്ടോമാറ്റിക് സംയോജിത ലംബ കൃഷിരീതി


ഡോ. പി. സുശീല

അക്വാപോണിക്‌സില്‍ മീനും ചെടിയും ഒരുമിച്ചാണ് കൃഷി ചെയ്യുന്നത്. എന്നാല്‍, അതിലൂടെ മുട്ടയോ മാംസമോ ഉത്പാദിപ്പിക്കാനാകില്ല. ആയതിനാല്‍ ഒരേ യൂണിറ്റില്‍ ഇവയെല്ലാം ലഭ്യമാകുന്ന രീതിയില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞ ഒരു സാങ്കേതിക വിദ്യയാണ് ഓട്ടോമാറ്റിക് സംയോജിത ലംബ കൃഷി. 

Agriculture Technology

ഓട്ടോമാറ്റിക് സംയോജിത ലംബ കൃഷിരീതി

ക്വാപോണിക്‌സും (വെള്ളത്തെ ആശ്രയിച്ചുള്ള കൃഷി) പോള്‍ട്രിയും (കോഴിവളര്‍ത്തല്‍) വെര്‍ട്ടിക്കല്‍ ഫാര്‍മിങ്ങും (ലംബ) സംയോജിച്ചുള്ള കൃഷിരീതിയാണ് ഓട്ടോമാറ്റിക് സംയോജിത ലംബ കൃഷിരീതി. അക്വാപോണിക്‌സിലെയും ലംബകൃഷിയിലെയും കോഴിക്കൃഷിയിലെയും തത്ത്വങ്ങളെ ക്രോഡീകരിച്ചുകൊണ്ടുള്ള ഒരു കൃഷി രീതിയാണിത്. അക്വാപോണിക്‌സില്‍ മീനും ചെടിയും ഒരുമിച്ചാണ് കൃഷി ചെയ്യുന്നത്. എന്നാല്‍, അതിലൂടെ മുട്ടയോ മാംസമോ ഉത്പാദിപ്പിക്കാനാകില്ല. ആയതിനാല്‍ ഒരേ യൂണിറ്റില്‍ ഇവയെല്ലാം ലഭ്യമാകുന്ന രീതിയില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞ ഒരു സാങ്കേതിക വിദ്യയാണ് ഓട്ടോമാറ്റിക് സംയോജിത ലംബ കൃഷി.

ഈ കൃഷിരീതിയില്‍ കോഴിയുടെ കാഷ്ഠം പുളിപ്പിച്ച് മത്സ്യക്കുളത്തില്‍ കൊടുക്കുന്നതിനാല്‍ മീനിന്റെ തീറ്റ 20 മുതല്‍ 30 വരെ ശതമാനം ലാഭിക്കാനും ചെടികളുടെ വളര്‍ച്ചയും കായ്ഫലവും വളരെയധികം കൂട്ടാനും കഴിയും. ബാക്ടീരിയകളുടെ പ്രവര്‍ത്തനം മൂലം മീനിന്റെ കാഷ്ഠവും പുളിപ്പിച്ച കോഴിയുടെ കാഷ്ഠവും നൈട്രേറ്റ് രൂപത്തിലാക്കി ചെടികള്‍ക്ക് വളമായി നല്‍കുന്നു. ചെടികള്‍ വെള്ളം ശുദ്ധികരിച്ച് മീനിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ അവസ്ഥ സംജാതമാക്കുകയും ചെയ്യും. മീനിന്റെയും കോഴിയുടെയും കാഷ്ഠത്തില്‍ ചെടികള്‍ക്കാവശ്യമുള്ള ധാരാളം മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ചെടികളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നു. കൂടുതല്‍ ഉത്പാദനശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങള്‍ കൃഷിചെയ്യുമ്പോള്‍ ഫോളിയര്‍ സ്പ്രൈയും കൂടി കൊടുക്കുകയാണെങ്കില്‍ നല്ല ഉത്പാദനം ലഭിക്കുന്നതാണ്. കൂടാതെ ആവശ്യമെങ്കില്‍ നമുക്ക് ഫിഷ് ടാങ്കില്‍ കൊടുക്കാന്‍ കഴിയുന്ന വളമിശ്രിതങ്ങളും ടെക്നോളജിയും ഉരുത്തിരിഞ്ഞിട്ടുണ്ട്.

ഹൈടെക് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് യൂണിറ്റില്‍ത്തന്നെ രൂപകല്പനചെയ്ത ചെലവുകുറഞ്ഞ മള്‍ട്ടി ടയര്‍ ഗ്രോബാഗുകളും വിക്ക് സിസ്റ്റവുമാണ് ചെടികള്‍ നടാന്‍ ഉപയോഗിക്കുന്നത്. അതിനാല്‍ സാധാരണ അക്വാപോണിക്‌സ് കൃഷിരീതിയില്‍ ബെഡുകള്‍ സ്ഥാപിക്കാന്‍വേണ്ടി ചെയ്യുന്ന വലിയ ഫ്രെയിംവര്‍ക്കുകള്‍ ആവശ്യമായി വരുന്നില്ല. മള്‍ട്ടി ടയര്‍ ഗ്രോബാഗില്‍ 20 മില്ലി മീറ്റര്‍ മെറ്റല്‍ ആണ് മീഡിയ ആയി ഉപയോഗിക്കുന്നത്. ഒരു മള്‍ട്ടി ടയര്‍ ഗ്രോബാഗില്‍ 20 മുതല്‍ 25 ചെടികള്‍വരെ വളര്‍ത്താന്‍ കഴിയും.

75 ചതുരശ്ര മീറ്റര്‍ റെയിന്‍ ഷെല്‍ട്ടറിലോ പോളിഹൗസിലോ ഈ സംവിധാനം സ്ഥാപിക്കുകയാണെങ്കില്‍ 350 ചെടികളും 1000 മീനും 20 കോഴികളെയും വളര്‍ത്താനാകും. ഈ സംവിധാനം ശരിയായി ക്രമീകരിക്കുകയും പരിപാലിക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു വീട്ടിലെ എല്ലാ വ്യക്തികളുടെയും ആരോഗ്യം ശരിയായരീതിയില്‍ സംരക്ഷിക്കുന്നതിനുവേണ്ട ഉയര്‍ന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ പ്രധാനംചെയ്യുന്നു. ഇത് പ്രാവര്‍ത്തികമാക്കുന്നതിന് വളരെ കുറച്ചു അധ്വാനമേ വേണ്ടിവരുന്നുള്ളൂ. ഫോണ്‍: 9961533547

പരിശീലനം

പച്ചക്കറി കൃഷിക്കൊപ്പം മീന്‍ വളര്‍ത്തല്‍കൂടി സാധിക്കുന്ന അക്വാപോണിക്സ് കൃഷിരീതിയില്‍ മൂന്നുദിവസത്തെ പരിശീലനപരിപാടി 2022, ഓഗസ്റ്റ് 23 മുതല്‍ 25 വരെ വെള്ളാനിക്കര ഹൈടെക് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് യൂണിറ്റില്‍ നടത്തും. പങ്കെടുക്കാന്‍ 0487 2960079, 9037033547 എന്ന നമ്പറുകളില്‍ 10 മുതല്‍ നാലുവരെ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

(കാര്‍ഷിക സര്‍വകലാശാല ഹൈടെക് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് യൂണിറ്റില്‍ പ്രൊഫസറാണ് ലേഖിക)

Content Highlights: Growing hydroponic vegetables inside poultry houses


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented