പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴില്‍ യു.പി.യിലെ മഥുരയിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഓണ്‍ ഗോട്ട്സ് വികസിപ്പിച്ച മൊബൈല്‍ ആപ്പാണ് 'Goat Products'. ആട്ടിന്‍പാലും മാംസവും ഉത്പന്നങ്ങളാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ ആപ്പ് ഗുണകരമാണ്. ആട്ടിറച്ചിയുടെ സവിശേഷതകള്‍, ശുചിത്വമുള്ള ഇറച്ചി ഉത്പാദനം എന്നിവ ആപ്പില്‍ വിശദീകരിച്ചിട്ടുണ്ട്.
വിപണനസാധ്യതയുള്ള ആട്ടിറച്ചി ഉത്പന്നങ്ങളില്‍ ഒന്നാണ് 'നഗ്ഗട്ട്സ്'. സാധാരണ നഗ്ഗട്ട്സും മാംസത്തോടൊപ്പം പച്ചമരുന്നുകളും അവയുടെ സത്തും ചേര്‍ത്ത 'ഹെര്‍ബല്‍ നഗ്ഗട്ട്സും' ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ ആപ്പില്‍ ലഭ്യമാണ്. നഗ്ഗട്ട്സ് റെഫ്രിജറേറ്ററില്‍ 10 ദിവസവും ഫ്രീസറില്‍ നാലുമാസവും കേടാകാതെയിരിക്കും. പ്രോട്ടീന്‍ കൂടിയ അളവിലുള്ളതും പലഹാരമായി കഴിക്കാവുന്നതുമാണ് ആട്ടിറച്ചി 'നംകീന്‍'. വാക്വം പാക്കിങ് രീതിയില്‍ പായ്ക്ക് ചെയ്യാവുന്ന ഇത് സാധാരണ താപനിലയില്‍ നാലുമാസംവരെ സൂക്ഷിക്കാം.
ആട്ടിറച്ചി ചേര്‍ത്തുണ്ടാക്കുന്ന മുറുക്കിനും നാലുമാസം സൂക്ഷിപ്പുകാലമുണ്ട്. ആട്ടിറച്ചി അച്ചാറ് രണ്ടുമാസംവരെ സൂക്ഷിച്ച് ഉപയോഗിക്കാം. ആട്ടിറച്ചിയും പച്ചമരുന്നുകളും ചേര്‍ത്തുണ്ടാക്കുന്ന ബിസ്‌കറ്റ്, കൊത്തിയരിഞ്ഞ ആട്ടിറച്ചിയില്‍നിന്നുണ്ടാക്കുന്ന പാട്ടീസ്, സോസേജ്, സമോസ, മീറ്റ് ബോള്‍സ്, കബാബ്, റെഡി ടു ഈറ്റ് മട്ടന്‍കറി എന്നിവയുടെ നിര്‍മാണരീതിയും ലഭ്യമാണ്.
ആട്ടിന്‍പാലും പച്ചമരുന്നുകളും ചേര്‍ത്തുണ്ടാക്കുന്ന ബിസ്‌കറ്റിനു ആറുമാസംവരെ സൂക്ഷിപ്പുകാലമുണ്ട്. പെട്രോളിയം ജെല്ലി ചേര്‍ക്കാത്ത ആട്ടിന്‍പാലും പച്ചമരുന്നുകളും അടങ്ങിയ സോപ്പ് മനുഷ്യന്റെ തൊലിക്ക് അനുയോജ്യമാംവിധം അമ്ലക്ഷാര സന്തുലിതമാണെന്നും ഔഷധഗുണമുണ്ടെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു.
ആട്ടിന്‍പാലില്‍നിന്നുള്ള സാധാരണ പനീര്‍, പച്ചമരുന്ന് ചേര്‍ത്ത ഹെര്‍ബല്‍ മില്‍ക്ക് പനീര്‍, ധാന്യപ്പൊടിയും ആട്ടിന്‍പാലും ചേര്‍ത്തുണ്ടാക്കുന്ന പൊരിപോലുള്ള പോപ്സ് എന്നിവയുടെ നിര്‍മാണരീതിയും ആപ്പില്‍നിന്ന് മനസ്സിലാക്കാം. ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന സേവനം, പരിശീലനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ്പ് പ്ലേസ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
Content Highlights: Goat Products, Ultimate Guide to Sell Products on Goat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..