മീന്‍ മുതല്‍ പച്ചക്കറി വരെ; രണ്ട് കര്‍ഷകരുടെ വിയര്‍പ്പിലൂടെ വിളയുന്ന കൂട്ടുകൃഷിക്കൂട്ട്


നല്ല രുചിയുള്ളതിനാല്‍ വിപണിയില്‍ നല്ല ഡിമാന്റാണ് ഗൗരാമി എന്നു വിളിക്കുന്ന ജൈന്റ് ഗൗരയ്ക്ക്. രോഗബാധയും മറ്റും കുറവാണ്.

മ്യാന്‍മര്‍ രാജാവിന്റെ ഫാം സന്ദര്‍ശിച്ച സുഹൃത്തുമായുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടെ വീണുകിട്ടിയ ആശയം. അവിടെനിന്നുതുടങ്ങി ഇപ്പോള്‍ വിജത്തിന്റെ നൂറുമേനി കൊയ്യുന്ന ഒരു ഫാമുണ്ട് കേളകം ഇരട്ടത്തോടില്‍. നീന്തിത്തുടിക്കുന്ന നൂറുകണക്കിനു താറാവുകളും ചിക്കിച്ചികഞ്ഞു നടക്കുന്ന നാടന്‍കോഴികളും ഇടയ്ക്കുമാത്രം മുകളിലേക്ക് തലകാട്ടി ബാക്കിസമയം മുഴുവന്‍ മുങ്ങാംകുഴിയിട്ടു നീന്തുന്ന ആയിരക്കണക്കിനു മീനുകളുമുള്ള കുഞ്ഞാവാസവ്യവസ്ഥ.

കണ്ണന്താനത്ത് ജോണ്‍, പള്ളിപ്പാട്ട് ഏലിയാസ് എന്നീ സുഹൃത്തുക്കളുടെ സംയൂക്ത സംരംഭമാണ് മീവെല്‍ ഫാം. വീട്ടുപരിസരത്ത് 10 താറാവുകളെയും കുറച്ച് മീനുകളെയുമിട്ട് ജോണ്‍ ആദ്യം ഒരു പരീക്ഷണം നടത്തിനോക്കി. ചങ്ങാതി പറഞ്ഞതില്‍ അല്പം കാര്യമുണ്ടല്ലോ എന്നു തോന്നിത്തുടങ്ങിയപ്പോള്‍ പിന്നെ 35 താറാവുകളെയും കൂടുതല്‍ മീനുകളെയും വെച്ചായി പരീക്ഷണം.

ഫലം 50 ശതമാനം ലാഭം. പിന്നെ അധികം കാത്തുനിന്നില്ല. വ്യാവസായിക അടിസ്ഥാനത്തിലേക്ക് കൃഷി വികസിപ്പിച്ചു. ഇപ്പോള്‍ നാല്‍പ്പതിനായിരത്തിലേറെ മീനുകളും ആയിരത്തിലേറെ താറാവുകളും നാനൂറിലേറെ കോഴികളും കൂടെ തെങ്ങും കവുങ്ങും ഒരുമിച്ചു വളരുന്ന പറുദീസ.

കൃഷി ഇങ്ങനെ

മൂന്നു തട്ടുകളായുള്ള സ്ഥലത്ത് തെങ്ങുകള്‍ക്കും കവുങ്ങുകള്‍ക്കും ഇടയിലൂടെ നീളത്തില്‍ ടാര്‍പോളിന്‍ പായ വിരിച്ചാണ് കുളങ്ങളുണ്ടാക്കിയത്. താറാവുകള്‍ നീന്തിത്തുടിക്കുന്ന കുളത്തില്‍ തന്നെ മത്സ്യങ്ങള്‍ വളരുന്നു. നാടന്‍ താറാവുകളെയാണ് വളര്‍ത്തുന്നത്.

35,000-ഓളം ഗിഫ്റ്റ് തിലോപ്പിയ എന്നയിനം മീനുകള്‍, 3000-ത്തോളം കോമണ്‍ കാര്‍പ്പ്(ചെമ്പല്ലി), ബാക്കി ജൈന്റ് ഗൗര. ഒന്നാമത്തെ കുളത്തിലേക്ക് എപ്പോഴും വെള്ളം പമ്പ്ചെയ്യുന്നു. ഇതിലെ വെള്ളം രണ്ടാമത്തേതിലേക്ക് അവിടെനിന്ന് അടുത്തതിലേക്ക് എന്നിങ്ങനെ ഒഴുകും.

തട്ടുകളായതിനാല്‍ സ്വാഭാവികമായിത്തന്നെ വെള്ളം ഒന്നില്‍നിന്ന് അടുത്തതിലേക്ക് ഒഴുകുന്നു. അവസാനത്തെ കുളത്തില്‍നിന്ന് വരുന്ന വെള്ളം കൃഷിആവശ്യങ്ങള്‍ക്കുപയോഗിക്കുകയാണ്. ആദ്യത്തെ രണ്ടു കുളങ്ങളൊഴിച്ച് ബാക്കിയെല്ലാത്തിലും പ്രാണവായു ദിവസവും കംപ്രസറിലൂടെ വെള്ളത്തില്‍ ചേര്‍ക്കുന്നുണ്ട്.

താറാവിന്റെ അവശിഷ്ടം മീനുകള്‍ ഭക്ഷണമാക്കുന്നു. മീനുകളുടെ അവശിഷ്ടങ്ങളടങ്ങിയ വെള്ളം കൃഷിക്ക്്. വെള്ളവും വളവും ധാരാളമായതിനാല്‍ തോട്ടത്തിലെ വിളകള്‍ക്കും നല്ല വളര്‍ച്ച.

മൂന്നാമത്തെ തട്ടിനുതാെഴ നാലാമതായി ഒരു തട്ടുകൂടി തിരിച്ച് പച്ചക്കറി കൃഷി നടത്താനുള്ള പദ്ധതിയുമുണ്ടിവര്‍ക്ക്. അരയേക്കറിലധികം സ്ഥലത്ത് വല കെട്ടിത്തിരിച്ചാണ് കൃഷി നടത്തുന്നത്. അതിനുള്ളിലൂടെ ചിക്കി നടന്ന് കോഴികള്‍ തങ്ങളുടെ ഭക്ഷണം കണ്ടെത്തുന്നു.

മീനില്‍ പരീക്ഷണങ്ങള്‍

25 വര്‍ഷത്തോളം ജീവിക്കുന്നവയാണ് ജൈന്റ് ഗൗര എന്നയിനം മീനുകള്‍. മൂന്നുകിലോയിലേറെ തൂക്കം വെക്കും. കുഞ്ഞൊന്നിന് 35 രൂപ നിരക്കിലാണ് ജോണും ഏലിയാസും വാങ്ങിച്ചത്. ജൈന്റ് ഗൗരയെ മുട്ടയിടീക്കാനുള്ള ശ്രമത്തിലാണിപ്പോഴിവര്‍. അതിനുവേണ്ടി പ്രത്യേക കുളം തയ്യാറാക്കി പൂര്‍ണ വളര്‍ച്ചയെത്തിയവയെ അതിലേക്കു മാറ്റി. കടുംപച്ച നിറമുള്ള പായല്‍ നിറഞ്ഞ വെള്ളത്തില്‍ നാരുകള്‍കൊണ്ട് കൂടുണ്ടാക്കിയാണവ മുട്ടയിടുക.

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയാണ് പ്രജനന സമയം. ആയിരക്കണക്കിന് കുഞ്ഞുഞ്ഞളുണ്ടാകും. ഇവരൊന്നു മുട്ടയിട്ടു കിട്ടിയാല്‍ ഞങ്ങള്‍ വിജയിച്ചു മക്കളെ... ജോണും ഏലിയാസും ചിരിച്ചുകൊണ്ട് പറയുന്നു.

വിപണിയില്‍ പ്രിയം

നല്ല രുചിയുള്ളതിനാല്‍ വിപണിയില്‍ നല്ല ഡിമാന്റാണ് ഗൗരാമി എന്നു വിളിക്കുന്ന ജൈന്റ് ഗൗരയ്ക്ക്. രോഗബാധയും മറ്റും കുറവാണ്. ഫാം നടത്തിപ്പിനിടയില്‍ ജോണിനും ഏലിയാസിനും ചില നഷ്ടങ്ങളും വന്നിട്ടുണ്ട്. ഇടയ്ക്ക് കൂട്ടത്തോടെ ഓളപ്പരപ്പിലേക്ക് തലയുയര്‍ത്തി മീനുകളെത്തും.

കൈയൊന്ന് വീശിയാല്‍ എല്ലാം മുങ്ങിക്കളയും. എന്നാല്‍ കൈ വീശിയിട്ടും മുങ്ങിയില്ലെങ്കില്‍ പന്തികേടാണ്. വെള്ളത്തില്‍ പ്രാണവായു കുറവാണെന്നാണ് അതിന്റെ സൂചന. വെള്ളത്തിന്റെ നിറം കണ്ടാല്‍ത്തന്നെ പി.എച്ച്. എകദേശം അറിയാനാകും. പ്രായോഗികജ്ഞാനത്തില്‍നിന്ന് ജോണ്‍ പറയുന്നു.

മീനുകള്‍ക്കായി ആവശ്യക്കാര്‍ ഫാമിലെത്തുകയാണ് പതിവ്. കിലോയ്ക്ക് 450 രൂപയ്ക്കാണ് ജൈന്റ് ഗൗര വില്‍പ്പന നടത്തുക. ഗിഫ്റ്റ് തിലോപ്പിയയ്ക്ക് 250. താറാമുട്ടകള്‍ തലശ്ശേരി വരെയുള്ള കടകളില്‍ വില്പന നടത്തുന്നു. നാടന്‍താറാവാണ്. മുട്ടയ്ക്ക് 80-100 ഗ്രാം തൂക്കമുണ്ടാകും. 10 രൂപയാക്കാണ് വില്‍പന. കോഴിമുട്ടകളും അതുപോലെത്തന്നെ. അഞ്ചുരൂപയ്ക്ക് വില്‍പന നടത്തുന്നു.

ജോണിന്റെ ഭാര്യ ജിനി, മക്കള്‍ ക്രിസ്റ്റോ, ക്രിസ്റ്റീന എന്നിവരും ഏലിയാസിന്റെ ഭാര്യ സിവി, മക്കള്‍ എവ്ലിന്‍ സാറ, എല്‍സ സേബ എന്നിവരും കൃഷികാര്യങ്ങളില്‍ ഇവരോടൊപ്പമുണ്ട്.

ഒന്നരയേക്കറില്‍ ഫാം ഒരുക്കാനായി 18 ലക്ഷത്തോളം രൂപ മുതല്‍മുടക്കുണ്ടിവര്‍ക്ക്. ഫിഷറീസ് വകുപ്പില്‍ നിന്നുള്ള ലൈസന്‍സും ഇവര്‍ നേടിയിട്ടുണ്ട്. മീനിനും താറാവുകള്‍ക്കുമായി തീറ്റയ്ക്കും മാസം മുടക്കണം ഒരുലക്ഷത്തോളം. എല്ലാം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ കൃഷി തുടരുകയാണ് ജോണും ഏലിയാസും.

Content Highlights: Fish Farm, Agriculture; Farm In Kelakam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


image

ജില്ലയുടെ പേരുമാറ്റുന്നതില്‍ പ്രതിഷേധം: ആന്ധ്രയില്‍ മന്ത്രിയുടെയും എം.എല്‍.എയുടെയും വീടിന് തീയിട്ടു 

May 24, 2022

More from this section
Most Commented