ഇത് നമ്പിക്കൊല്ലിയിലെ 'ഗദ്സമന്‍ തോട്ടം'; പാഡി ആര്‍ട്ടില്‍ യേശുവിനെ ഒരുക്കി വിസ്മയം തീര്‍ത്ത് പ്രസീദ്


അരവിന്ദ് സി. പ്രസാദ്

രക്തശാലി, കൃഷ്ണകൗമോദ്, വയലറ്റ് കല്യാണി, ഡാബര്‍ശാല, നാസര്‍ബാത്ത് എന്നീ നെല്ല് മുളപ്പിച്ചെടുത്ത ഞാറുപാകിയാണ് യേശുവിന് ജീവന്‍നല്‍കിയത്. 30 മീറ്റര്‍ വീതിയിലും 40 മീറ്റര്‍ നീളത്തിലുമാണ് യേശുവിന്റെ ചിത്രമൊരുക്കിയിരിക്കുന്നത്.

നമ്പിക്കൊല്ലിയിലെ പാടത്തൊരുക്കിയ വയൽചിത്രം

നെല്‍ച്ചെടികളില്‍ അദ്ഭുതം വിളയിക്കുന്ന പ്രസീദിന്റെ പാടത്ത് ഇത്തവണ കതിരുമുളച്ചത് യേശുക്രിസ്തുവിന്റെ രൂപത്തില്‍. പ്രസീദിന്റെ നമ്പിക്കൊല്ലിയിലെ പാടത്തുവന്നാല്‍, ഗദ്സമന്‍ തോട്ടത്തില്‍ പ്രാര്‍ഥിക്കുന്ന യേശുവിനെ കാണാം. നീളമുള്ള മുടിയും താടിയും നീളന്‍കുപ്പായവുമണിഞ്ഞിരിക്കുന്ന യേശുവിനെ 'വളര്‍ത്തിയെടുത്തത്' ബത്തേരി സ്വദേശി തയ്യില്‍ പ്രസീദ് കുമാറാണ്. ആകാശക്കാഴ്ചയില്‍, നിറങ്ങള്‍ചാലിച്ച് പാടത്ത് ചിത്രംവരച്ചതാണെന്ന് തോന്നുമെങ്കിലും അടുത്തുവന്നാല്‍ വ്യത്യസ്തനിറത്തിലുള്ള നെല്‍ച്ചെടികള്‍ പ്രത്യേകം ക്രമപ്പെടുത്തി നട്ടുവളര്‍ത്തിയെടുത്തതാണെന്നു കാണാം.

നോക്കെത്താദൂരം പരന്നുകിടക്കുന്ന പച്ചവിരിച്ച പാടം പ്രസീദിന് ഒരു കാന്‍വാസാണ്. ബ്രഷും പെയിന്റും ഉപയോഗിക്കുന്നതിനുപകരം വിവിധ നിറങ്ങളിലും ഉയരങ്ങളിലുമുള്ള നെല്‍ച്ചെടികള്‍ നട്ടുവളര്‍ത്തിയാണ് പ്രസീദ് വയല്‍ചിത്രം (പാഡി ആര്‍ട്ട്) എന്ന വിസ്മയംതീര്‍ക്കുന്നത്. ത്രിമാനരൂപത്തിലുള്ള ഈ വയല്‍ചിത്രമൊരുക്കിയത് 30 സെന്റിലാണ്. ഉഴുതൊരുക്കിയ പാടത്ത് യേശുവിന്റെ രേഖാചിത്രം വരച്ചെടുത്തത് ചിത്രകാരനായ ഇ.ഡി. റെജി മാടക്കരയാണ്. രക്തശാലി, കൃഷ്ണകൗമോദ്, വയലറ്റ് കല്യാണി, ഡാബര്‍ശാല, നാസര്‍ബാത്ത് എന്നീ നെല്ല് മുളപ്പിച്ചെടുത്ത ഞാറുപാകിയാണ് യേശുവിന് ജീവന്‍നല്‍കിയത്. 30 മീറ്റര്‍ വീതിയിലും 40 മീറ്റര്‍ നീളത്തിലുമാണ് യേശുവിന്റെ ചിത്രമൊരുക്കിയിരിക്കുന്നത്. പലവര്‍ണങ്ങളില്‍ കതിരിട്ട പ്രസീദിന്റെ നെല്‍പ്പാടം കാണാനായി ഒട്ടേറെപ്പേരാണെത്തുന്നത്. നെല്ല് മൂപ്പെത്താനെടുക്കുന്ന രണ്ടുമാസംകൂടി ഈ ചിത്രം വയലിലുണ്ടാകും.പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ പ്രസീദ് നെല്‍ക്കൃഷിയില്‍ എന്നും പുതുപരീക്ഷണങ്ങള്‍ കൊണ്ടുവരുമായിരുന്നു. ഇതിന്റെ ഭാഗമായാണ് ഈ യുവകര്‍ഷകന്‍ 2017-ല്‍ ആദ്യമായി വയല്‍ചിത്രമൊരുക്കുന്നത്. ഇന്ത്യയുടെ ഭൂപടമായിരുന്നു അന്ന് ഒരുക്കിയത്. പിന്നീടുള്ളവര്‍ഷങ്ങളില്‍ ഗുരുവായൂര്‍ കേശവന്‍, കഴുകന്‍, വിവേകാനന്ദന്‍, പ്രണയമീനുകള്‍, ശ്രീബുദ്ധന്‍ തുടങ്ങിയ ചിത്രങ്ങളും പാടത്തൊരുക്കി. അപൂര്‍വ നെല്ലിനങ്ങളുടെ കലവറയാണ് പ്രസീദിന്റെ പാടശേഖരം. അയല്‍രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള 300-ഓളം നെല്‍വിത്തിനങ്ങളാണ് പ്രസീദിന്റെ ശേഖരത്തിലുള്ളത്. ഔഷധഗുണമുള്ള 52 നെല്ലിനവും ഈ കൂട്ടത്തിലുണ്ട്. ഇത്തവണ നൂറിനം നെല്ലുകളാണ് കൃഷിയിറക്കിയിട്ടുള്ളത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റേതടക്കം ഒട്ടേറെ സംസ്ഥാന-ജില്ലാ പുരസ്‌കാരങ്ങള്‍ പ്രസീദിനെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ വിശ്വപ്രിയയും മക്കളായ ആകര്‍ഷിമയും ആത്മികയും പ്രസീദിന്റെ കൃഷിക്കുകൂട്ടായി കൂടെയുണ്ട്.

Content Highlights: praseed, farmer in nambikkolly, paddy field, paddy art, jesus in garden of gadsamen


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented