ഡ്രാഗണ്‍ഫ്രൂട്ട് എന്ന പേര് ഭയപ്പെടുത്തുമെങ്കിലും കള്ളിമുള്‍ വര്‍ഗത്തിലെ ശാന്തസ്വഭാവക്കാരിയാണിത്. റോസ് നിറത്തിലുള്ള പഴത്തിനുള്ളില്‍ നനുത്ത മധുരം നിറച്ച ഡ്രാഗണ്‍ഫ്രൂട്ട് ചെടിയുടെ വരവ് വിയറ്റ്‌നാമില്‍നിന്നാണ്.

ഇലകളില്ലാത്ത വള്ളിരൂപത്തിലുള്ള കള്ളിച്ചെടിയായ ഡ്രാഗണ്‍ഫ്രൂട്ട് മരങ്ങളിലും താങ്ങുകാലുകളിലും വേരുറപ്പിച്ച് പടര്‍ന്നുകയറും. തണ്ടുകളില്‍ നേര്‍ത്ത മുള്ളുകളും കാണാം.  വള്ളിത്തലപ്പുകളില്‍ നിശാഗന്ധിപ്പൂക്കളെ അനുസ്മരിപ്പിക്കുന്ന പൂക്കള്‍ വിരിയുന്നത് രാത്രികാലങ്ങളിലാണ്. 

കായകള്‍ വിരിഞ്ഞ് ഒരുമാസംകൊണ്ട് പാകമാകും. പഴങ്ങള്‍ മുറിച്ച് ഉള്ളിലെ കരിക്കുപോലത്തെ പഴക്കാമ്പ് സ്പൂണ്‍ ഉപയോഗിച്ച് കഴിക്കാം. പോഷകസമൃദ്ധമായ പഴക്കാമ്പില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുകയുംചെയ്യാം.

ഡ്രാഗണ്‍ഫ്രൂട്ട് തണ്ടുകള്‍ വേരുപിടിപ്പിച്ച് കൃഷിചെയ്യാന്‍ ഉപയോഗിക്കാം. സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള സ്ഥലമാണ് വളര്‍ത്താന്‍ അനുയോജ്യം. ജൈവവളങ്ങള്‍ വളര്‍ച്ചയെ സഹായിക്കും. വര്‍ഷത്തില്‍ മൂന്നും നാലും പ്രാവശ്യം കായ്ഫലം തരുന്ന പതിവ് ഡ്രാഗണ്‍ ഫ്രൂട്ടിനുണ്ട്.

ഫോണ്‍: 9961849532.