കൊക്കോ ക്രഞ്ച്, കൊക്കോ ന്യൂട്രിമിക്‌സ്, കൊക്കോ കുക്കീസ്... വീട്ടിലുണ്ടാക്കാം, ചോക്ലേറ്റ് രുചികൾ


സി.എസ്. അനിത

രണ്ടുഘട്ടങ്ങളിലായാണ് സാധാരണ കൊക്കോ സംസ്‌കരണം നടക്കുന്നത്. പുളിപ്പിക്കലും ഉണക്കലുമടങ്ങിയതാണ് ആദ്യത്തേത്. കൊക്കോ പൊടിയും വെണ്ണയും വേര്‍തിരിച്ചെടുക്കുന്നതാണ് രണ്ടാം ഘട്ടം

Agri Business

പ്രതീകാത്മക ചിത്രം| ഫോട്ടോ : മാതൃഭൂമി

വിപണിയിലെ ചോക്ലേറ്റ് രുചികള്‍പോലെ വീട്ടിലും ചോക്ലേറ്റുണ്ടാക്കാമെന്ന് തെളിയിക്കുകയാണ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര കൊക്കോ ഗവേഷണകേന്ദ്രം. കൊക്കോയുടെ സംസ്‌കരണം ലളിതമാക്കി വരുമാനവര്‍ധന സാധ്യമാക്കുകയാണ് ലക്ഷ്യം.

ചെറുകിട സംരംഭങ്ങള്‍ക്കായികൊക്കോ ഗവേഷണകേന്ദ്രത്തിലെ മാതൃകാ കൊക്കോ സംസ്‌കരണകേന്ദ്രത്തില്‍നിന്ന് ഒട്ടേറെ ഉത്പന്നങ്ങളാണ് ചെറുകിട സംരംഭങ്ങളായി തുടങ്ങുന്നതിന് അനുയോജ്യമായി വികസിപ്പിച്ചിട്ടുള്ളത്. ബ്ലാക്ക് ഡിലൈറ്റ്, വണ്ടര്‍ റാപ്, ചാക്കോസ്, കൊക്കോ ക്രഞ്ച്, കൊക്കോ ചബ്ബി, ഡാര്‍ക്ക് ആന്‍ഡ് വൈറ്റ് ചോക്ലേറ്റ് ഫോര്‍ യു എന്നിവ വൈറ്റ് ആന്‍ഡ് ഡാര്‍ക്ക് ചോക്ലേറ്റിന്റെ വിവിധ രൂപങ്ങളാണ്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പോഷകാഹാരമായി ഉപയോഗിക്കാവുന്ന കൊക്കോ ന്യൂട്രിബാര്‍, കൊക്കോ ന്യൂട്രിമിക്‌സ് എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. ഗുണമേന്മ ഒട്ടുംചോരാതെ തയ്യാറാക്കിയ ഡ്രിങ്കിങ് ചോക്ലേറ്റ് പൗഡറും ലഭ്യമാണ്. കൊക്കോ കുക്കീസ് ചായയോടൊപ്പം കഴിക്കാവുന്ന ചോക്ലേറ്റ് ബിസ്‌കറ്റാണ്. കൂടാതെ ചോക്ലേറ്റ് ഐസ്‌ക്രീമും സിപ്പ് അപ്പും ലഭ്യമാണ്.

കൊക്കോ സംസ്‌കരണം

രണ്ടുഘട്ടങ്ങളിലായാണ് സാധാരണ കൊക്കോ സംസ്‌കരണം നടക്കുന്നത്. പുളിപ്പിക്കലും ഉണക്കലുമടങ്ങിയതാണ് ആദ്യത്തേത്. കൊക്കോ പൊടിയും വെണ്ണയും വേര്‍തിരിച്ചെടുക്കുന്നതാണ് രണ്ടാം ഘട്ടം. ഈ സംസ്‌കരണരീതികള്‍ സ്വായത്തമാക്കാനുള്ള അവസരവും കൊക്കോ സംസ്‌കരണകേന്ദ്രത്തില്‍ നടത്തുന്ന പരിശീലനത്തിലൂടെ ലഭിക്കും. ഇവിടെ വികസിപ്പിച്ചെടുത്ത എല്ലാ ഉത്പന്നങ്ങളുടെയും സംസ്‌കരണരീതികള്‍ ഈ പരിശീലനത്തിലൂടെ ലഭ്യമാക്കും.

പരിശീലനത്തെക്കുറിച്ചറിയാന്‍: www.kau.in ഈ ഉത്പന്നങ്ങളെല്ലാം ഇവിടത്തെ സെയില്‍സ് കൗണ്ടറില്‍ ലഭ്യമാണ്. ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ച സങ്കരയിനം തൈകളും ഇവിടെ ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 0487 2438451.

(ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക)

Content Highlights: Cocoa Processing and Chocolate Manufacturing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented