കൃഷിമന്ത്രി പി. പ്രസാദ് മധുവിന്റെ വീട്ടിലെത്തി പച്ചക്കറിത്തൈകൾ നൽകി ആദരിക്കുന്നു/കെ.പി.എ.സി. മധു പച്ചക്കറിത്തോട്ടത്തിൽ
ചേര്‍ത്തല: കാലുകളില്ലെങ്കിലും ജീവിതത്തില്‍ കര്‍ഷകവേഷത്തില്‍ തിളങ്ങി കെ.പി.എ.സി. മധു. മനസ്സുനിറയെ നാടകവുമായി പച്ചക്കറിക്കൃഷിയിലേക്കിറങ്ങിയ മധുവിനു പ്രോത്സാഹനവുമായി കൃഷിമന്ത്രി പി. പ്രസാദ് വീട്ടിലെത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടകത്തിന്റെ അരങ്ങില്‍ സജീവസാന്നിധ്യമായിരുന്ന കെ.പി.എ.സി. മധുവാണ് ഇന്ന് കര്‍ഷകവേഷത്തില്‍ തിളങ്ങുന്നത്.
അരങ്ങില്‍ അഭിനയത്തിനിടെയുണ്ടായ പരിക്കിനെത്തുടര്‍ന്നാണ് മധുവിന്റെ ഇരുകാലുകളും മുറിച്ചുമാറ്റിയത്. ഇരുപതോളം നാടകങ്ങളിലൂടെ സംസ്ഥാനത്തുടനീളം 2500-ലധികം വേദികളില്‍ തിളങ്ങിയ മധുവിനു കാലുകള്‍ക്കൊപ്പം അരങ്ങും നഷ്ടമായി.
അഭിനയം ഒഴിവാക്കിയെങ്കിലും നാടകരചന ഇന്നും തുടരുന്നു. സ്‌കൂള്‍-കോളേജ് കലോത്സവങ്ങളില്‍ മധുവിന്റെ നാടകങ്ങള്‍ ഇപ്പോഴും നിറയുന്നുണ്ട്. അതിനിടെ ലോട്ടറിവില്‍പ്പനക്കാരനുമായി. ഒടുവിലാണ് വീട്ടുവളപ്പില്‍ പച്ചക്കറിക്കൃഷി തുടങ്ങിയത്.
ചേര്‍ത്തല തെക്ക് ഗ്രാമപ്പഞ്ചായത്ത് 14 -ാം വാര്‍ഡിലെ 20 സെന്റിലാണ് കൃഷി. കാലുകളില്ലാത്തതിന്റെ പരിമിതി മറികടന്നാണ് മധു ചിട്ടയോടെ ചെടികളെ പരിപാലിക്കുന്നത്. ഭാര്യ ശ്രീലേഖയും മക്കളായ മേഘയും മിഥുനും സഹായത്തിനായി കൂടെയുണ്ട്.
മധുവിന്റെ കൃഷിവിവരങ്ങള്‍ അറിഞ്ഞാണ് കൃഷിമന്ത്രി വീട്ടിലെത്തിയത്. പൊന്നാടയണിയിച്ചും പച്ചക്കറിത്തൈകള്‍ നല്‍കിയും മന്ത്രി, മധുവിനെ ആദരിച്ചു.
Content Highlights: Cherthala native madhu with disabilities excel in farming
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..