മൈസൂരുവിലെ കേന്ദ്ര ഭക്ഷ്യസാങ്കേതിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എഫ്.ടി.ആര്‍.ഐ.) ചില സാങ്കേതികവിദ്യകള്‍ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. https://freetech.cftri.res.in/ എന്ന പോര്‍ട്ടലില്‍ കയറിയശേഷം പേര്, ഇ - മെയില്‍, മൊബൈല്‍ നമ്പര്‍, പാസ്വേര്‍ഡ് എന്നിവ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഇമെയിലും പാസ്വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രവേശിച്ച് സാങ്കേതികവിദ്യകളുടെ പി.ഡി.എഫ്. ഫയലുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

സംരംഭകര്‍ക്ക് സാങ്കേതികവിദ്യകളുടെ കാണിച്ചുള്ള വിശദീകരിക്കല്‍ ആവശ്യമെങ്കില്‍ 5000 രൂപയ്ക്കു മൂന്നു സാങ്കേതികവിദ്യകള്‍ വിശദീകരിക്കുന്നതാണ്. സൗകര്യപ്രദമായ ദിവസവും സമയവും മുന്‍കൂട്ടി നല്‍കാം. എന്നാല്‍, രജിസ്റ്റര്‍ ചെയ്ത ഒരു കൂട്ടം ആള്‍ക്കാര്‍ക്ക് വിശദീകരിക്കാന്‍ പറ്റുംവിധമായിരിക്കും ദിവസം തീരുമാനിക്കുന്നത്.

നെല്ലിക്ക കാന്‍ഡി, കൂവരഗ് ബ്രെഡ്, ഫലങ്ങളില്‍നിന്നുള്ള ഫ്രൂട്ട് സ്പ്രെഡ്, ചുക്ക് നിര്‍മാണം, പച്ചമുളക് സോസ്, മഞ്ഞള്‍ സംസ്‌കരണം, അരിയില്‍നിന്നുള്ള റൈസ് ഫ്ളെയ്ക്ക്, പോഷകധാന്യ (മില്ലറ്റ്) സംസ്‌കരണം, പെഡല്‍ ഓപ്പറേറ്റഡ് മില്ലറ്റ് ഡി ഹള്ളര്‍, റൈസ് മില്‍ക്ക് മിക്‌സ്, പപ്പഡ് മേക്കിങ് പ്രസ് തുടങ്ങിയവ സൗജന്യ സാങ്കേതികവിദ്യകളില്‍ ഉള്‍പ്പെടും.

Content Highlights: cftri food processing technology