മഴയെ ആശ്രയിച്ചാണെങ്കില്‍ മെയ്-ജൂണും,ജലസേചിത കൃഷിയായി സെപ്തംബര്‍-ഒക്ടോബര്‍ മാസത്തിലും വഴുതന നടാം. ഓരോ പ്രാവശ്യത്തെ വിളവെടുപ്പിന് ശേഷവും കൊമ്പ് കോതി വളം ചെയ്യണം. സൂര്യ, ശ്വേത, ഹരിത, നീലിമ, പൂസാ പര്‍പ്പിള്‍ ലോംഗ്, പൂസാ പര്‍പ്പില്‍ റൗണ്ട് എന്നിവ അത്യുല്‍പ്പാദന ശേഷിയുള്ള വഴുതനയിനങ്ങള്‍. വഴുതന കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 


1. സാധാരണ വിത്തു പാകിയാണ് മുളപ്പിക്കുന്നത്. മൂത്തു പഴുത്ത കായയിലെ വിത്ത് സൂക്ഷിച്ചു വെച്ച് നടാനായി ഉപയോഗിക്കാം

2. മെയ് -ജൂണ്‍ മാസങ്ങളിലാണ് വിത്ത് നടാന്‍ നല്ലത്

3. വിത്തുകള്‍ നടുന്നതിന് അല്‍പം മുമ്പ് വെള്ളത്തുണിയില്‍ കെട്ടി 20 % വീര്യമുള്ള സ്യൂഡോമോണസ് ലായനിയില്‍ മുക്കി വെക്കുക. ശേഷം നട്ടാല്‍ പെട്ടെന്ന് കിളിര്‍ത്തു വരും

4. ഒരുപാട് ആഴത്തില്‍ വിത്ത് പാകേണ്ട ആവശ്യമില്ല

5. വിത്ത് പാകി മുളച്ച് വരുമ്പോള്‍ ആരോഗ്യമുള്ള തൈകള്‍ മാത്രം പറിച്ചു നടാനായി ഉപയോഗിക്കണം

7. ഉണക്കിപ്പൊടിച്ച ചാണകവും ജൈവവളങ്ങളും മണ്ണില്‍ യോജിപ്പിച്ച് തൈകള്‍ നടാം

8. ചെടി നില്‍ക്കുന്ന സ്ഥലത്ത് നല്ല വെയില്‍ കിട്ടിയാല്‍ കായ്കള്‍ നന്നായി ഉണ്ടാകും

9. മണ്ണിരക്കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക് എന്നിവ വളമായി കൊടുക്കാം

10. പുഴുശല്യം മൂലം തണ്ട് വാടിപ്പോകാതെ നോക്കണം

11. മഴയില്ലാത്ത സമയത്ത് നന്നായി നനയ്ക്കണം

12. കായകള്‍ കൂടുതല്‍ മൂത്ത് പോകുന്നതിന് മുമ്പ് പറിച്ചെടുക്കണം

Content highlights: Brinjal  cultivation, Agriculture, Organic farming