ഏലച്ചെടികൾക്ക് തണലൊരുക്കാൻ ഇടവിളയായി കൃഷിചെയ്ത പാവൽ
ഹൈറേഞ്ചിലെ എരിപൊരിവെയിലില്നിന്നു ഏലച്ചെടികളെ സംരക്ഷിക്കുന്നതിന് തണലൊരുക്കാന്‍ ഇടവിളയായി പാവല്‍കൃഷി നടത്തി അനുകരണീയമാതൃക സൃഷ്ടിക്കുകയാണ് രാജാക്കാട്ടെ വ്യാപാരിയും, കര്‍ഷകനുമായ സാബു കാരിയേലില്‍. ഒന്നരയേക്കറോളം സ്ഥലത്താണ് സാബു പുതിയതായി ഏലംകൃഷി ചെയ്തത്.
ഏലംകൃഷിക്ക് നല്ല തണല്‍ വേണ്ടിവരുമെന്നതിനാല്‍ മിക്ക കര്‍ഷകരും വലിയ വില നല്കി ഗ്രീന്‍ നെറ്റ് വിരിച്ച് തണലൊരുക്കുകയാണ് ചെയ്യുന്നത്. ലാഭകരവും എന്നാല്‍ പ്രകൃതിക്ക് ഇണങ്ങിയരീതിയില്‍ എങ്ങനെ തണലൊരുക്കാം എന്ന ചിന്തയില്‍ നിന്നാണ് ഏലകൃഷിക്കൊപ്പം ഇടവിളയായി പാവലും കൃഷി നടത്തി തണലൊരുക്കാം എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്.
തുടര്‍ന്ന് പ്രദേശത്തെ കര്‍ഷകരായ ഇടവഴിക്കല്‍ ജോസ്, സണ്ണി എന്നിവര്‍ക്ക് പാവല്‍ കൃഷിക്ക് സ്ഥലം പാട്ടത്തിനായി നല്കി. ഏലത്തിന് തണലും, തണുപ്പും നല്‍കുന്നതിനൊപ്പം വരുമാനവും ഇതുവഴി ലഭിക്കുന്നു. പാവയ്ക്കാക്ക് നിലവില്‍ കിലോയ്ക്ക് 26 രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്.
ഏലത്തിന് തണല്‍ ഒരുക്കുന്നതിനൊപ്പം ഒരു വരുമാനമാര്‍ഗം കൂടി കണ്ടെത്താന്‍ കഴിയുന്ന ഈ കൃഷിരീതി മറ്റ് കര്‍ഷകര്‍ക്കും മാതൃകയാക്കാമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു.
Content Highlights: Bitter melon sade for cardamom plant
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..