കൃഷിയില്‍ ആസ്പിരിന് എന്തു ബന്ധം എന്നോര്‍ത്ത് മുഖം ചുളിക്കാന്‍ വരട്ടെ . ആസ്പിരിന്‍ എന്നാല്‍ രാസപരമായി അസറ്റൈല്‍ സാലിസിലിക് ആസിഡ് ആണ്. പ്രകൃത്യാതന്നെ വില്ലോ മരങ്ങളുടെയൊക്കെ പുറംതൊലിയില്‍ ആസ്പിരിന്‍ ഉണ്ട്. ചെടികളില്‍ കീടരോഗബാധ വരുമ്പോളൊക്കെ അതിനെ ചെറുക്കാന്‍ ചെറിയ അളവില്‍ അസറ്റൈല്‍ സാലിസിലിക് ആസിഡ് പുറപ്പെടുവിക്കുന്നുണ്ട്. 

ചെടികളുടെ രോഗപ്രതിരോധ സംവിധാനത്തെ ജാഗ്രതയോടെ കാക്കാന്‍ ഇത് സഹായിക്കുന്നു. വിത്തുകളുടെ അങ്കുരണശേഷി കൂട്ടാനും വിളവ് കൂട്ടാനും ആസ്പിരിന്‍ വെള്ളം സ്‌പ്രേ ചെയ്യുന്നതിലൂടെ സാധിക്കുമെന്ന് യുണൈറ്റഡ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ കണ്ടെത്തിയിട്ടുണ്ട്. 

കട്ട് ഫ്‌ളവേഴ്‌സ് കൂടുതല്‍ക്കാലം വാടാതെയിരിക്കാന്‍ ആസ്പിരിന്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. 

ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

5 ലിറ്റര്‍ വെള്ളത്തില്‍ ഒരു ഗുളിക എന്ന ക്രമത്തില്‍ വെയിലുറയ്ക്കുന്നതിന് മുന്‍പ് ചെടികളില്‍ തളിക്കുക. വീര്യം കൂടിയാല്‍ ഇലകള്‍ കരിയാനിടയുണ്ട്. 

തക്കാളി, വഴുതന,മുളക് എന്നിവ ആസ്പിരിനോട് നന്നായി പ്രതികരിച്ചു കാണുന്നുണ്ട്

Contact number:94967 69074