നട്ട് മൂന്നു മുതല്‍ നാലുമാസത്തിനകം വിളവെടുക്കാം; നരയന്‍ കുമ്പളം എളുപ്പം കൃഷിചെയ്യാം


എം.കെ.പി. മാവിലായി

ഉടനെ പാകം ചെയ്തുപയോഗിക്കുവാനാണെങ്കില്‍ ഇളംപ്രായത്തില്‍ വിളവെടുക്കാം. കായ്കള്‍ സൂക്ഷിച്ചുവെച്ചു ഉപയോഗിക്കാനാണെങ്കില്‍ നന്നായി വിളഞ്ഞതിനു ശേഷമാകണം വിളവെടുക്കാന്‍.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

റെ പോഷകസമ്പന്നമായ പച്ചക്കറിയാണ് നരയന്‍ കുമ്പളം. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ചുവെക്കാമെന്ന ഗുണവുമുണ്ട്. നീര്‍വാര്‍ച്ചയുള്ള എല്ലാതരം മണ്ണിലും ഇത് വിജയകരമായി കൃഷിചെയ്യാം. 25-35 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് വളര്‍ച്ചയ്ക്കനുയോജ്യം. മണ്ണിന്റെ പി.എച്ച്. 6-നും 7.5-നും ഇടയിലാകണം.

കെ.എ.യു. ലോക്കല്‍, ഇന്ദു, താര എന്നിവയാണ് നമ്മുടെ കാലാവസ്ഥയ്ക്കനുയോജ്യം. ഇതിനുപുറമേ തമിഴ്‌നാട് കാര്‍ഷികസര്‍വകലാശാല പുറത്തിറക്കിയ കോ-1, കോ-2 ഇനങ്ങളും ആന്ധ്രാപ്രദേശ് കാര്‍ഷിക സര്‍വകലാശാലയുടെ എ.പി.എ.യു. ശക്തി എന്നീ ഇനങ്ങളും ഉത്പാദനക്ഷമത കൂടിയവയാണ്.

ഇതില്‍ കെ.എ.യു. ലോക്കലിന് മൂന്നര-നാലുമാസത്തെ മൂപ്പുണ്ട്. നീണ്ടുരുണ്ട കായ്കള്‍. വിളയുമ്പോള്‍ ചാരനിറമാകും. ഒരു കുമ്പളം പരമാവധിതൂക്കം ആറ് കിലോവരെയെത്തും. ഏക്കറിന് 11.8 ടണ്‍വരെ വിളവ് ലഭിക്കും. ഇത് മേയ്, സെപ്റ്റംബര്‍, ജനുവരി മാസങ്ങളില്‍ നടാം.

ഇന്ദു എന്ന ഇനത്തിന് ഏക്കറില്‍ ശരാശരി 9.8 ടണ്‍ ഉത്പാദനക്ഷമതയുണ്ട്. മൂന്നര-നാലുമാസത്തെ മൂപ്പുണ്ട്. ഇടത്തരം വലുപ്പമുള്ള കായ്കള്‍. ശരാശരി നാല് കിലോഗ്രാം ഒരു കായ്ക്ക് തൂക്കം കാണും. മൊേസക്ക് രോഗത്തെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. മേയ് മുതല്‍ ജനുവരിവരെ നടുന്നതിന് അനുയോജ്യം.

നടീല്‍

ഏകദേശം നാലുമീറ്റര്‍ അകലത്തിലുള്ള വരികളില്‍ രണ്ടുമീറ്റര്‍ ഇടവിട്ട് കുഴികളെടുത്ത് ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് കുഴിമൂടണം. വിത്ത് കൃഷിസ്ഥലത്ത് നേരിട്ട് പാകിയാണ് കൃഷി ചെയ്യുന്നത്. ഒരു കുഴിയില്‍ നാലോ അഞ്ചോ വിത്ത് പാകാം. മുളച്ചുവരുന്ന നല്ല രണ്ടു തൈകള്‍ നിലനിര്‍ത്തി ബാക്കി പിഴുതുനീക്കാം. പോളിത്തീന്‍ ബാഗിലോ പ്രോട്രേകളിലോ പാകിമുളപ്പിച്ച തൈകളും ഉപയോഗിക്കാം. വിത്ത് വേഗത്തില്‍ മുളയ്ക്കാനായി പാകുന്നതിനുമുമ്പ് 12 മണിക്കൂര്‍വരെ വെള്ളത്തില്‍ കുതിര്‍ക്കുന്നത് നല്ലതാണ്. സെപ്റ്റംബര്‍-ഡിസംബര്‍, ജനുവരി-മാര്‍ച്ച് മാസങ്ങളാണ് പ്രധാന നടീല്‍കാലങ്ങള്‍. ഒരു സെന്റ് കൃഷിക്ക് നാലു ഗ്രാം വിത്ത് വേണം.

വളപ്രയോഗം

ഒരു സെന്റ് സ്ഥലത്തേക്ക് ചാണകമോ കമ്പോസ്റ്റ് വളമോ 80 കിലോഗ്രാം അടിവളമായി നല്‍കണം. ഒപ്പം 500 ഗ്രാം എല്ലുപൊടിയും ചേര്‍ക്കണം. വള്ളി വീശിത്തുടങ്ങുമ്പോള്‍ രണ്ടു കിലോഗ്രാം കടലപ്പിണ്ണാക്കോ വേപ്പിന്‍പ്പിണ്ണാക്കോ നല്‍കണം. പൂവിട്ടുതുടങ്ങുമ്പോള്‍ അര കിലോഗ്രാം വേപ്പിന്‍പ്പിണ്ണാക്കോ കടലപ്പിണ്ണാക്കോ നല്‍കണം. വള്ളി വീശിത്തുടങ്ങുന്നസമയത്ത് സെന്റിന് 750 ഗ്രാം എന്നതോതില്‍ ചാരവും ചേര്‍ക്കണം. ഇതിനുപുറമെ ചെടി പൂവിട്ട് തുടങ്ങിയാല്‍ ഒരു കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി രണ്ടാഴ്ചത്തെ ഇടവേളകളില്‍ തളിക്കുന്നത് നല്ല ഫലംചെയ്യും. വളര്‍ച്ചയുടെ ആരംഭഘട്ടത്തില്‍ രണ്ടുദിവസത്തെ ഇടവേളയിലും പൂവിട്ടതിനുശേഷം ദിവസവും നനയ്ക്കണം. നട്ട് ഒരുമാസം കഴിയുമ്പോള്‍മുതല്‍ കളയെടുക്കണം. ആദ്യ മേല്‍വളപ്രയോഗത്തോടൊപ്പം മണ്ണ് കൂട്ടിക്കൊടുക്കാം. ചെടിക്ക് പടരാനുള്ള സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണം.

സസ്യസംരക്ഷണം

  • മൊസേക്ക്: വൈറസിനെ പരത്തുന്ന പ്രാണിയെ വേപ്പധിഷ്ഠിത കീടനാശിനി തളിച്ച് നിയന്ത്രിക്കാം.
  • പൊടി പൂപ്പ്: ഇലയുടെ അടിഭാഗത്ത് വെള്ളംനനഞ്ഞ പാടുകളുണ്ടായി ഇലകള്‍ കരിഞ്ഞുണങ്ങും. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി രണ്ടാഴ്ചയിലൊരിക്കല്‍വീതം തളിക്കണം.
  • കായീച്ച: ബിവേറിയ എന്ന ജീവാണുനാശിനി 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലര്‍ത്തി തളിക്കണം.
  • ആമവണ്ട്: തണ്ടും ഇലകളെയുമാണ് നശിപ്പിക്കുക. വേപ്പധിഷ്ഠിത കീടനാശിനി തളിച്ച് ഇവയെ നിയന്ത്രിക്കാം.
വിളവെടുപ്പ്

ഇനമനുസരിച്ച് നട്ട് മൂന്നുമുതല്‍ നാലുമാസത്തിനകം വിളവെടുക്കാം. ഉടനെ പാകം ചെയ്തുപയോഗിക്കുവാനാണെങ്കില്‍ ഇളംപ്രായത്തില്‍ വിളവെടുക്കാം. കായ്കള്‍ സൂക്ഷിച്ചുവെച്ചു ഉപയോഗിക്കാനാണെങ്കില്‍ നന്നായി വിളഞ്ഞതിനു ശേഷമാകണം വിളവെടുക്കാന്‍.

Content Highlights: Ash Gourd (Winter Melon) Farming; Planting; Care; Harvesting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented