നാല്പതും അറുപതും അടി ഉയരമുള്ള കവുങ്ങ് കയറ്റവും മരുന്നടിയും ഇനി  പ്രതിസഡിയല്ല. കാംപ്‌കോ, യൂണിവേഴ്‌സിറ്റി ഓഫ് അഗ്രി ആന്റ് ഹോര്‍ട്ടികള്‍ച്ചര്‍ ( ഷിമോഗ ), ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട് മെന്റ്, അടികേ പത്രിക മാസിക, സി.പി.സി.ആര്‍.ഐ. (കാസര്‍കോട്‌), അടക്കാ കര്‍ഷക കൂട്ടായ്മ ,അടക്ക റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (മംഗ്‌ളൂര്‍) എന്നീ സര്‍ക്കാര്‍ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയുടെ പഞ്ചദിന പരിശീലനം ലഭിച്ച യുവകര്‍മസേന ഈ പ്രതിസന്ധി പരിഹരിച്ചിരിക്കുന്നു.

agriculture

ചെറുപ്പക്കാര്‍ കവുങ്ങ് കയറാന്‍ പരിശീലനം നടത്തുന്നു. ഫോട്ടോ: ശ്രീപദ്രേ

പരിശീലനത്തിനായി നൂറിലധികം ചെറുപ്പക്കാര്‍ അപേക്ഷിച്ചെങ്കിലും മുപ്പത് പേരെ മാത്രമാണ് പരിശീലനത്തിനെടുത്തത്. പരമ്പരാഗത കവുങ്ങ് കയറ്റം സുരക്ഷിതമല്ലാത്തതിനാല്‍ ഏറെ അപകടങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാനും കൂടിയുള്ള പ്രത്യേക പരിശീലനമാണ് നടത്തിയത്. വള്ളി തള, പലകയും ഇരിപ്പിടവും ഉറപ്പിക്കുന്ന രീതി, അടക്ക പറിക്കുന്ന തോട്ടി കെട്ടുന്ന രീതി, മരുന്ന് തെളി, എന്നിങ്ങനെ സമഗ്രമായ പരിശീലനം അഞ്ച് വിദഗ്ധരാണ് നടത്തിയത്. കാസര്‍കോട്‌ പെരള സ്വദേശിയും ബിരുദദാരിയുമായ പ്രദീപ് എം .ഈ ജോലി വളരെ അഭിമാനത്തോടെ  ചെയ്യാനാകുമെന്ന അഭിപ്രായക്കാരനാണ്. ഷിമോഗ ഹോര്‍ട്ടികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി ഏറെ ഗവേഷണം നടത്തി 4000 രൂപ വരുന്ന സുരക്ഷാ കിറ്റടക്കമുള്ള സംവിധാനം ഒരുക്കുകയാണെങ്കില്‍ സുരക്ഷിതമായി കവുങ്ങ് കയറ്റം നടത്താനാകുമെന്നു കണ്ടെത്തി.

agriculture

ചെറുപ്പക്കാര്‍ പരിശീലനം നടത്തുന്നു. ഫോട്ടോ: ശ്രീപദ്രേ

ദക്ഷിണ കാനഡയില്‍ 18000 ഹെക്ടര്‍ കവുങ്ങ് തോട്ടവും , കര്‍ണ്ണാടകയില്‍ 8 ലക്ഷം ഹെക്ടര്‍ കവുങ്ങ് തോട്ടവും, കേരളത്തില്‍ 3 ലക്ഷം ഹെക്ടര്‍ കവുങ്ങ് തോട്ടവുമാണുള്ളത്. 1000 ഏക്കറിന് 70 ഓളം വിദഗ്ധ അടക്ക പറിക്കാര്‍ വേണമെന്നാണ് കണക്ക്.  എന്നാല്‍ 50 വയസ്സിന് മുകളിലുള്ളവരായതിനാല്‍ ഈ ശേഷി ഇപ്പോള്‍ 40 ആയിരിക്കയാണ്.

യുവരക്തങ്ങള്‍ ഈ രംഗത്തേക്ക് വന്നത് അടക്കാ കര്‍ഷകരുടെ ഉന്നതിക്ക് കൂടി കാരണമാകുമെന്ന് പ്രസിദ്ധ ഫാം ജേര്‍ണലിസ്റ്റും അടികേ പത്രികയുടെ പത്രാധിപരായ ശ്രീപദ്രേ  അഭിപ്രായപ്പെട്ടു. കേരളത്തിലും കര്‍ണ്ണാടകയിലും കൂടുതല്‍ പരിശീലനങ്ങളിലൂടെ കവുങ്ങ് കര്‍ഷകര്‍ നേരിടുന്ന പ്രതിസഡിക്ക് പരിഹാരം കാണാന്‍ ഇനിയും വൈകിക്കൂടാ എന്നദ്ദേഹം പറഞ്ഞു.

agriculture

4 മാസം അടക്ക പറിയും 3 മാസം മരുന്ന് തളിയുമായി കുറെ ചെറുപ്പക്കാര്‍ക്ക് തൊഴിലും ഒപ്പം സുരക്ഷിതമായ കവുങ്ങ് കയറ്റത്തിലൂടെ കര്‍ഷകര്‍ക്ക് ഉറച്ച കൈത്താങ്ങാകാനും കേരള കര്‍ണ്ണാടക സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും മുന്‍ കൈ എടുക്കുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്.

തയ്യാറാക്കിയത്: സി.ഡി സുനീഷ്‌

 

Content highlights: Arecanut, Organic farming, Agriculture ,Kasaragod