അറസാബോയ് പേര| Photo: Rajesh Karappallil
ബ്രസീലില്‍ നിന്നുള്ള പേര വര്‍ഗസസ്യമാണ് അറസാബോയ്. ഒരാള്‍ ഉയരത്തില്‍ താഴേയ്‌ക്കൊതുങ്ങിയ ശാഖകളുമായി വളരുന്ന ഇവയില്‍ ഏക പത്രങ്ങളായ ചെറിയ ഇലകളാണ് കാണുന്നത്. വര്‍ഷം മുഴുവന്‍ പുഷ്പിച്ച് കായ് പിടിക്കുന്ന സ്വഭാവം. ഇലക്കവിളുകളില്‍ വിരിയുന്ന വെള്ള പൂക്കള്‍ക്ക് നേര്‍ത്ത സുഗന്ധവുമുണ്ട്.
കായ്കള്‍ പാകമാകുമ്പോള്‍ മഞ്ഞ നിറമായി തീരും. പുളികലര്‍ന്ന മധുരവും സുഗന്ധവും പഴങ്ങള്‍ക്കുണ്ട്. പഴങ്ങള്‍ ജ്യൂസാക്കിയോ നേരിട്ടോ കഴിക്കാം. മൂപ്പെത്തുന്നതിനു മുമ്പ് കായ്കള്‍ അച്ചാറിടാനും നല്ലതാണ്.
അറസാബോയ് പഴങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ കിളിര്‍പ്പിച്ചെടുത്ത തൈകള്‍ നട്ടു വളര്‍ത്താം. വെള്ളക്കെട്ടില്ലാത്ത വളക്കൂറുള്ള ഏതു സ്ഥലത്തും ഇവ വളര്‍ത്താം. മൂന്നു വര്‍ഷം കൊണ്ട് ചെടികളില്‍ കായ്കള്‍ പിടിച്ച് തുടങ്ങും. വലിയ ചെടിച്ചട്ടിയില്‍ അലങ്കാര സസ്യം പോലെയും അറസാബോയ് വളര്‍ത്താം.
തയ്യാറാക്കിയത് : രാജേഷ് കാരാപ്പള്ളില്‍
ഫോണ്‍: 9495234232.
Content Highlights: Araza boi grown in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..