എയർ പ്രൂണിങ് പോട്ട് ഉണ്ടോ ഏത് ടെറസിലും വൻമരങ്ങൾ വിളയും; വേറിട്ട കൃഷിരീതിയുമായി ബിജുമോന്‍


വി.എസ്.അസ്ഹറുദീന്‍

കൃഷിയുടെ തുടക്കത്തില്‍ ഉണ്ടായ പാളിച്ചകള്‍ ഒഴിവാക്കി മുന്നോട്ടുനീങ്ങിയതോടെ എയര്‍പ്രൂണിങ് ഫലംകണ്ടുതുടങ്ങി. സ്ഥലവും സമയവും ലാഭിക്കാം എന്നതിന് പുറമേ ഓരോ പ്രദേശത്തെയും മണ്ണൊലിപ്പ് തടയാനും ഫ്ളാറ്റ് സമുച്ചയത്തിലും ഇത്തരം രീതിയില്‍ കൃഷിചെയ്യാം.

Success story

ബിജുമോൻ ആന്റണി തന്റെ എയർപ്രൂണിങ് ആപ്പിൾ തോട്ടത്തിൽ

ത്ര വലിയ ഫലവൃക്ഷവും കുറഞ്ഞസ്ഥലത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ വിളവുതരുന്ന എയര്‍പ്രൂണിങ് കൃഷിരീതി ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് വലിയതോവാള സ്വദേശി ബിജുമോന്‍ ആന്റണി. 'എയര്‍പോട്ട്' എന്ന പേരില്‍ വിദേശരാജ്യങ്ങളിലെ ഫാമുകളില്‍ വിപ്ലവം തീര്‍ത്ത കൃഷിരീതി കുറഞ്ഞ ചെലവില്‍ പരീക്ഷിച്ച് വിജയം കണ്ടതോടെയാണ് ബിജുമോന്‍ തന്റെ ഫാമില്‍ എയര്‍പ്രൂണിങ് കൃഷി വ്യാപിപ്പിച്ചത്.

വലിയ ഫലവൃക്ഷങ്ങള്‍ ടെറസിലും സ്ഥലപരിമിതിയുള്ള മറ്റിടങ്ങളിലും പടര്‍ന്നു പന്തലിക്കാതെ വലുപ്പം നിയന്ത്രിച്ച് വളര്‍ത്താം എന്നതാണ് എയര്‍പ്രൂണിങ് കൃഷിയുടെ പ്രധാന പ്രത്യേകത. ഈ രീതിയില്‍ കൃഷിചെയ്യുന്ന ചെടികള്‍ കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ വിളവുതരുകയും ചെയ്യും. വര്‍ഷങ്ങളായി വലിയതോവാളയില്‍ മിറാക്കിള്‍ എന്ന പേരില്‍ ഫാം നടത്തുന്ന ബിജു വിദേശരാജ്യങ്ങളിലെ എയര്‍പ്രൂണിങ് കൃഷിയെക്കുറിച്ച് കേട്ടിരുന്നു. എന്നാല്‍ കുറഞ്ഞ ചെലവില്‍ നാട്ടില്‍ പരീക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടു.ഫലവൃക്ഷങ്ങള്‍ നടാന്‍ ആവശ്യമായ വായുസഞ്ചാരം ലഭിക്കുന്ന പ്രത്യേക ഡിസൈനുകളിലുള്ള ചെടിച്ചട്ടികള്‍ ലഭ്യമല്ലാത്തത് ആയിരുന്നു പ്രധാന വെല്ലുവിളി. തുടര്‍ന്ന് കുറഞ്ഞ ചെലവില്‍ ഈടുനില്‍ക്കുന്ന ചെടിച്ചട്ടികള്‍ നിര്‍മിക്കാനുള്ള ശ്രമമായി. പല ഫാക്ടറിയുടമകളെയും സമീപിച്ചെങ്കിലും കുറഞ്ഞ അളവില്‍ ചെടിച്ചട്ടികള്‍ നിര്‍മിച്ച് തരാന്‍ കഴിയില്ല എന്നായിരുന്നു മറുപടി. പിന്നീട് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന മുഴുവന്‍ ചെടിച്ചട്ടികളും വാങ്ങാം എന്ന ധാരണയില്‍ ഫാക്ടറികള്‍ 15 വര്‍ഷം വരെ ഈടുനില്‍ക്കുന്ന ചെടിച്ചട്ടികള്‍ ഉത്പാദിപ്പിച്ചുനല്‍കി.

കൃഷിയുടെ തുടക്കത്തില്‍ ഉണ്ടായ പാളിച്ചകള്‍ ഒഴിവാക്കി മുന്നോട്ടുനീങ്ങിയതോടെ എയര്‍പ്രൂണിങ് ഫലംകണ്ടുതുടങ്ങി. സ്ഥലവും സമയവും ലാഭിക്കാം എന്നതിന് പുറമേ ഓരോ പ്രദേശത്തെയും മണ്ണൊലിപ്പ് തടയാനും ഫ്ളാറ്റ് സമുച്ചയത്തിലും ഇത്തരം രീതിയില്‍ കൃഷിചെയ്യാം. എയര്‍പ്രൂണിങ് കൃഷിയെക്കുറിച്ച് അറിയാന്‍ കൂടുതല്‍ കര്‍ഷകര്‍ ഫാമിലെത്തുന്നുണ്ടെന്ന് ബിജു പറയുന്നു.

ബിജുമോന്‍ ആന്റണി തോട്ടത്തില്‍

എന്താണ് എയര്‍ പ്രൂണിങ്

വായുസമ്പര്‍ക്കം കൂടുതല്‍ ലഭിക്കുന്ന രീതിയില്‍ നിര്‍മിച്ച പ്രത്യേകതരം ചെടിച്ചട്ടികള്‍ ഉപയോഗിച്ചുള്ള കൃഷി. ഇത്തരം കൃഷികളില്‍ മരത്തിന് കൂടുതല്‍ വേരുകള്‍ വളരാന്‍ സൗകര്യമൊരുക്കും. മരത്തിന്റെ വളര്‍ച്ച നിയന്ത്രിച്ച് കൂടുതല്‍ വളം വലിച്ചെടുക്കുന്ന പ്രക്രിയ ഇത്തരം കൃഷികളില്‍ പ്രയോജനപ്പെടുത്തുന്നു.

കൃഷിപാഠം പകര്‍ന്നുനല്‍കും

എയര്‍ പ്രൂണിങ്ങ് കൃഷിരീതികള്‍ കാണാനും പഠിക്കാനും ഇവിടെയെത്തുന്ന മറ്റു കര്‍ഷകര്‍ക്ക് കൃഷിപാഠങ്ങള്‍ പകര്‍ന്നുനല്‍കാന്‍ 2019-ലെ സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകോത്തമ പുരസ്‌കാര ജേതാവുകൂടിയായ ബിജുമോന്‍ ആന്റണി ഒരുക്കമാണ്.

ഫോണ്‍: 9947468033Content Highlights: Air pruning pots in Miracle Farm House, Idukki Kattapana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented