പദ്ധതികളെല്ലാം വാക്കുകളില്‍ മാത്രം; തിരൂരങ്ങാടിയിലെ കൃഷിയിടങ്ങള്‍ നേരിടുന്നത് കടുത്ത അവഗണന


By ഷനീബ് മൂഴിക്കല്‍

1 min read
Read later
Print
Share

മണ്ണടിഞ്ഞ് ആഴംകുറഞ്ഞ വെഞ്ചാലി കാപ്പ്

കാര്‍ഷികാഭിവൃദ്ധിക്കായി ആവിഷ്‌ക്കരിക്കപ്പെടുകയോ പ്രഖ്യാപിക്കപ്പെടുകയോ ചെയ്ത നിരവധി പദ്ധതികള്‍ ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നത് തിരൂരങ്ങാടി നിയോജകമണ്ഡലത്തിന്റെ വര്‍ഷങ്ങളായുള്ള ദുരനുഭവമാണ്.

നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത്, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകള്‍ തുടങ്ങിയ സ്ഥലങ്ങളിലായി ഹെക്ടര്‍ കണക്കിന് നെല്‍കൃഷി നടക്കുന്ന സ്ഥലമാണ് തിരൂരങ്ങാടി നിയോജകമണ്ഡലം. ജില്ലയിലെ പ്രധാന നെല്ലറകളിലൊന്നായ വെഞ്ചാലി വയലിലെ നെല്‍കൃഷിയെ സഹായിക്കുന്നതിനും കൃഷി നിലനിര്‍ത്തുന്നതിന് ഉപകരിക്കുന്ന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കണമെന്നും കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്നതാണ് പരാതി.

മോര്യാകാപ്പിന് ലഭിച്ചത് കോടികളുടെ വാഗ്ദാനങ്ങള്‍

വെഞ്ചാലി വയലിനോടുചേര്‍ന്ന് തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ നന്നമ്പ്രയിലും താനൂര്‍ നിയോജകമണ്ഡലത്തിലെ മോര്യയിലുമായി പരന്നുകിടക്കുന്ന പാടശേഖരമാണ് മോര്യാകാപ്പ് വയല്‍. വന്‍തോതില്‍ നെല്‍കൃഷി നടന്നിരുന്ന ഇവിടെനിന്ന് കര്‍ഷകര്‍ പിന്തിരിയാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി അധികൃതര്‍ മുഖംതിരിച്ചത് വലിയ പോരായ്മയായി നിലനില്‍ക്കുന്നു. താഴ്ന്ന പ്രദേശമായ മോര്യ വയലില്‍ കൃഷി ആരംഭിക്കേണ്ട കാലത്തും വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയുണ്ടായി.

വേനല്‍ക്കാലത്ത് കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്ത സ്ഥിതിയുമാണ്. ഇത്തരം പ്രയാസങ്ങളോര്‍ത്താണ് കര്‍ഷകര്‍ പിന്തിരിയാന്‍ തുടങ്ങിയത്. മോര്യയിലെ കാപ്പ് സംരക്ഷണത്തിനും ജലസേചനപദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിനുമായി പലതവണ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുകയും തുക വകയിരുത്തുകയും ചെയ്തിരുന്നെങ്കിലും ഒന്നും നടപ്പായില്ല.

വെഞ്ചാലിയിലെ കര്‍ഷകര്‍ക്കും ദുരിതം

നന്നമ്പ്രയിലും തിരൂരങ്ങാടിയിലുമായി പരന്നുകിടക്കുന്ന വെഞ്ചാലി വയലിലും കൃഷിയിടങ്ങള്‍ അവഗണനയിലാണ്. വേനലില്‍ ജലക്ഷാമവും കൃഷിയിറക്കുന്ന കാലത്തെ വെള്ളക്കെട്ടും വെഞ്ചാലിയിലെ പ്രധാന പ്രശ്നങ്ങളായി തുടരുന്നു.

വെഞ്ചാലി കാപ്പ്, കുണ്ടൂര്‍തോട്, മുക്കംതോട് എന്നീ സ്ഥലങ്ങളിലെ മണ്ണെടുത്ത് ആഴംകൂട്ടുകയും സംരക്ഷിക്കുകയും ചെയ്യണമെന്നത് നടപ്പാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. വെഞ്ചാലി, ചോര്‍പ്പെട്ടി പമ്പ്്ഹൗസുകളുടെയും കനാലുകളുടെയും കാര്യക്ഷമത കൂട്ടണമെന്നതും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിന് നടപടികളുണ്ടാകണമെന്നതും കര്‍ഷകരുടെ ആവശ്യങ്ങളാണ്. കൃഷിയിടങ്ങള്‍ക്കാവശ്യമായ വെള്ളം ശേഖരിച്ചുവെക്കാവുന്ന വെഞ്ചാലി കാപ്പിന്റെ ആഴംകൂട്ടണമെന്നതും സംരക്ഷണഭിത്തി നവീകരിക്കണമെന്നതും യാഥാര്‍ഥ്യമായില്ല. വെഞ്ചാലി കാപ്പ് ആഴംകൂട്ടുന്നതിനായി പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നെങ്കിലും യാഥാര്‍ഥ്യമായില്ലെന്ന പരാതിയാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.

കടലുണ്ടിപ്പുഴയിലേക്ക് കടലില്‍നിന്നും ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുള്ള പദ്ധതികളും പൂര്‍ത്തിയായിട്ടില്ല. വെഞ്ചാലിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ഓള്‍ഡ് കട്ട്-വെഞ്ചാലി-കുണ്ടൂര്‍ എക്‌സ്പ്രസ് കനാല്‍ നിര്‍മാണത്തിന് അഞ്ചുകോടി ഇത്തവണ ബജറ്റില്‍ അനുവദിച്ചത് വലിയ ആശ്വസമാണ്.

Content Highlights: agricultural lands in thiroorangadi malappuram face constant ignorance from officers

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
prajeesh janan

2 min

ഗ്രോസോ, യാസുനി,ഐപുമ...ഈ പഞ്ചായത്ത് ക്ലാർക്കിന്റെ വീട്ടുമുറ്റത്തുണ്ട് പഴങ്ങളുടെ ‘ലോക മധുരം’

Oct 9, 2022


coconut tree

2 min

പരിപാലനം മുതല്‍ വളപ്രയോഗം വരെ; തെങ്ങിനും വേണം കരുതല്‍

May 5, 2022


cow

4 min

പശുവിന്റെ പാലുത്പാദനത്തില്‍ അപ്രതീക്ഷിത കുറവ്; കാരണങ്ങള്‍ ഇവയാവാം

Apr 26, 2022

Most Commented