ഒരു ചുവട്ടില്‍ നിന്ന് നൂറിലേറെ ചിനപ്പുകള്‍ വിരിയുന്ന, കനത്ത വിളവു ലഭിക്കുന്ന ഇഞ്ചിയിനമാണ് 'ആഫ്രിക്കന്‍ ഇഞ്ചി'. മികച്ച രോഗപ്രതിരോധ ശേഷിയുള്ള ഇവ നാലടിയോളം ഉയരത്തില്‍ കരുത്തോടെ വളരും. ചുവന്ന ഭൂകാണ്ഡത്തോടുകൂടിയ ആഫ്രിക്കന്‍ ഇഞ്ചിക്ക് ഒരു ചുവട്ടില്‍നിന്ന് അഞ്ചു കിലോയോളം വിളവും ലഭിക്കും.

ജൈവവളങ്ങള്‍ ചേര്‍ത്ത് തവാരണയിലോ, ഗ്രോ ബാഗുകളിലോ ഇവ കൃഷിചെയ്യാം. തവാരണയില്‍ കൃഷി ചെയ്യുമ്പോള്‍ കൂടുതല്‍ ചിനപ്പുകള്‍ ഉണ്ടാകുന്ന സ്വഭാവമുള്ളതിനാല്‍ മൂന്നടിയോളം അകലം പാലിച്ച് നടണം. ഒമ്പതുമാസംകൊണ്ട് വിളവെടുപ്പ് പൂര്‍ത്തിയാക്കാം. തെങ്ങിന്‍തോട്ടങ്ങളില്‍ ഇടവിളകൃഷിക്കും ഇത് അനുയോജ്യമാണ്. കേരളത്തിലെ കാലാവസ്ഥയില്‍ വളര്‍ത്തുമ്പോള്‍ നല്ല ഔഷധവീര്യം ഇവയ്ക്ക് കാണുന്നുണ്ട്.
(ഫോണ്‍: 9447095452)