തൊടിയിൽ വിളഞ്ഞ മാമ്പഴങ്ങൾക്കരികിൽ അച്യുതൻ | ഫോട്ടോ:മാതൃഭൂമി
വീടിനുചുറ്റും തണല്വിരിച്ചുനില്ക്കുന്ന മാവുകള്‍. അതില്‍ നിറയെ മാങ്ങകള്‍. തേനൂറും മാമ്പഴങ്ങളുടെ രുചിനുകരാന്‍ ചേക്കേറിയ പക്ഷിക്കൂട്ടം. ചക്കരമാങ്ങയും കിളിച്ചുണ്ടനും ആന്ധ്രയില്‍ നിന്നുള്ള അതിഥികളുമെല്ലാമുണ്ട്. കര്‍ഷകനും പൊതുപ്രവര്‍ത്തകനുമായ പട്ടിയമ്പം അച്യുതന്റെ തൊടിയില്‍ മാധുര്യമേറും മാമ്പഴക്കാലമാണിപ്പോള്‍.
നാടനും മറുനാടനും ഉള്‍പ്പടെ 18 ഇനം മാവുകളാണ് ഇദ്ദേഹം പരിപാലിക്കുന്നത്. പേരക്കമാങ്ങ, കാട്ടുമാങ്ങ, മല്‍ഗോവ തുടങ്ങി എല്ലാം ഗുണമേന്മയുള്ള ഇനങ്ങള്‍. വിപണിയില്‍ കിട്ടാത്തവ വേറെയുമുണ്ട് ഈ തൊടിയില്‍. പോഷകഗുണമുള്ള നാരുള്ള ഇനങ്ങളാണ് കൂടുതലുളളത്. 600 ഗ്രാംവരെ തൂക്കമുള്ള മാങ്ങ നല്ല വരുമാനമാര്‍ഗമാണ്.
കോവിഡിന് മുമ്പ് ഒരു സീസണില്‍ ഒരു ടണ്‍ മാങ്ങവിറ്റു. ഒന്നരയേക്കറില്‍ മാവുകള്‍ പരിപാലിച്ചാല്‍ ഒരു കുടുംബത്തിന് ജീവിക്കാനുളളത് അതില്‍നിന്ന് കിട്ടുമെന്നാണ് അച്യുതന്റെ അനുഭവസാക്ഷ്യം. മരുന്നടിച്ച് പഴുപ്പിച്ച മാങ്ങകഴിക്കുന്നത് ഭാവിയില്‍ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറയുന്നു.
കര്‍ണാടകയിലെയും ആന്ധ്രയിലെയും ഇനങ്ങള്‍ വയനാട്ടില്‍ നന്നായി വിളയും. രണ്ടുമുതല്‍ രണ്ടരവര്‍ഷംകൊണ്ട് കായ്ക്കുന്ന ഇനങ്ങളാണ് ഇവയിലേറെയും. കോവിഡ് വന്നതുമുതല്‍ വിപണി പ്രതിസന്ധിയിലാണ്. കുട്ടികള്‍ക്കും പരിചയക്കാര്‍ക്കുമൊക്കെ കൊടുക്കുകയാണിപ്പോള്‍.
നെല്ക്കര്ഷകസമിതി സംസ്ഥാന പ്രസിഡന്റായ ഇദ്ദേഹം വയനാട്ടിലെ പാരമ്പര്യ നെല്ക്കര്ഷനാണ്. കേരള പ്രദേശ് വാണിജ്യ വ്യവസായ മസ്ദൂര്‍ ഫെഡറേഷന് (ബി.എം.എസ്.) സംസ്ഥാന സെക്രട്ടറിയെന്ന ചുമതലയും വഹിക്കുന്നുണ്ട്.
Content Highlights: A farmer who cultivates mangoes in Wayanad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..