27 പശുക്കള്‍, എരുമ; ബിരുദവിദ്യാര്‍ഥിയുടെ ഫാമില്‍ ഒരുദിവസം ഉത്പാദിപ്പിക്കുന്നത് 200 ലിറ്റര്‍ പാല്‍


അലൻ പശുക്കൾക്കൊപ്പം, കാലികൾനിറഞ്ഞ അലന്റെ തൊഴുത്ത്

കിടാരികള്‍ ഉള്‍പ്പെടെ മുന്തിയ ഇനത്തില്‍പ്പെട്ട 27 പശുക്കള്‍, ഒരു എരുമ. പതിനെട്ടുകാരന്‍ അലന്റെ ഫാമിലുള്ള അംഗങ്ങളാണിവ. തൊടുപുഴ, കരിമണ്ണൂരിലെ മില്‍മ സഹകരണസംഘത്തില്‍ ഒരുദിവസം മാത്രം ഇരുന്നൂറിലേറെ ലിറ്റര്‍ പാലാണ് ഈ ബിരുദവിദ്യാര്‍ഥിയുടെ ഫാമില്‍നിന്നെത്തുന്നത്. കരിമണ്ണൂര്‍ കാരക്കുന്നേല്‍ സാബുവിന്റെയും മിനിയുടെയും ഇളയ മകനാണ് അലന്‍. വീട്ടിലെ പശുക്കളെ പരിപാലിക്കാന്‍ ചെറുപ്പംമുതല്‍ അലന് ഇഷ്ടമായിരുന്നു. ഒരു ഫാം തുടങ്ങണമെന്നായിരുന്നു അന്നുമുതലുള്ള സ്വപ്നം.

മകന്റെ ആഗ്രഹം മനസ്സിലാക്കിയ അച്ഛന്‍ സാബു അഞ്ചുവര്‍ഷംമുമ്പ് ഒരുചെറിയ ഫാമിട്ടുകൊടുത്തു. അന്ന് അലന് പ്രായം 13 വയസ്സ്. ഫാമിന്റെ കാര്യങ്ങള്‍ സ്വന്തമായി നോക്കണമെന്ന അച്ഛന്റെ നിബന്ധന അവന്‍ സന്തോഷത്തോടെ പാലിച്ചു. പഠനത്തോടൊപ്പം ഫാമിന്റെ കാര്യങ്ങള്‍ മുമ്പോട്ടുപോയി.പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേല്‍ക്കും. കന്നുകാലികളെ കുളിപ്പിക്കുന്നതും പാലുകറക്കുന്നതുമൊക്കെ അലനാണ്. ഫാം വൃത്തിയാക്കാന്‍ വീട്ടുകാരും സഹായിക്കും. ജീപ്പിലാണ് മില്‍മ സംഘത്തിലേക്ക് പാല്‍ കൊണ്ടുപോകുന്നത്. ഇതിനുശേഷം നേരേ കോളേജിലേക്ക്. വൈകീട്ട് വീട്ടിലെത്തിയാല്‍ കന്നുകാലികള്‍ക്കുള്ള പുല്ലുപറിക്കാനിറങ്ങും. അവയെ തിരിച്ച് തൊഴുത്തില്‍കെട്ടും. പിന്നെയാണ് പഠനം. കൂട്ടുകാരെ കാണാനും നാട്ടിലൊന്ന് കറങ്ങാനും ഇതിനിടെ സമയം കണ്ടെത്തും.

ചിട്ടയോടെ നോക്കിയപ്പോള്‍ ഫാമില്‍ പശുക്കളുടെ എണ്ണം കൂടിവന്നു. പാലിന്റെ അളവും. അങ്ങനെ കിട്ടിയ വരുമാനം ഉപയോഗിച്ച് ഫാം വീണ്ടും വിപുലപ്പെടുത്തി. സിന്ധി, എച്ച്.എഫ്., ജേഴ്സി, ബ്രൗണ്‍, എച്ച്.എഫ്.ജേഴ്സി ക്രോസ് തുടങ്ങിയ ഇനത്തില്‍പ്പെട്ട പശുക്കളാണ് ഇപ്പോള്‍ ഫാമിലുള്ളത്. നല്ല വരുമാനവും കിട്ടുന്നുണ്ട്.

രാമപുരം മാര്‍ അഗസ്തിനോസ് കോളേജിലെ ബി.സി.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് അലന്‍. സഹോദരങ്ങള്‍: പോള്‍, സോണി.

Content Highlights: A Dairy Farming Success Story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented