സ്വന്തം വീട്ടുവളപ്പിലും അടുക്കളത്തോട്ടത്തിലും മട്ടുപ്പാവിലുമുണ്ടാക്കുന്ന പച്ചക്കറികള്‍ കടയില്‍ കൊടുക്കാന്‍ കഴിയാതെ വിഷമിക്കാറുണ്ടോ? നിങ്ങളുടെ ആവശ്യം കഴിഞ്ഞ് അധികം വരുന്ന ഉത്പന്നങ്ങള്‍ക്ക് നല്ല വിപണി ലഭിക്കാന്‍ ഒരു അവസരം ഒരുക്കുകയാണ് ജി-സ്റ്റോറിന്റെ ആപ്ലിക്കേഷന്‍. നിങ്ങളുടെ ഉത്പന്നങ്ങളുടെ വില നിങ്ങള്‍ക്കു തന്നെ നിശ്ചയിക്കാം.

ഉത്പന്നങ്ങളുടെ ഗുണമേന്‍മ അല്‍പ്പം പോലും ചോര്‍ന്നുപോകാതെ കിട്ടുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ആരോഗ്യകരമായ ജീവിതമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഈ ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറിലും ആപ്പ് സ്റ്റോറിലും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

തൃശൂര്‍ ജില്ലയിലെ ആറ് പേര്‍ ചേര്‍ന്നാണ് ഈ ആപ്പ് നിര്‍മിച്ചിരിക്കുന്നത്. മട്ടുപ്പാവ് കര്‍ഷകരെയും അടുക്കളത്തോട്ടമുള്ളവരെയും ലക്ഷമിട്ടാണ് ഇങ്ങനെയൊരു ആപ്പ് ഉണ്ടാക്കിയിരിക്കുന്നത്. 

Applicationആവശ്യം കഴിഞ്ഞുള്ള പച്ചക്കറികളും പഴങ്ങളും ജി സ്റ്റോറിലെ സെല്ലറില്‍ രജിസ്റ്റര്‍ ചെയ്യണം. അളവ്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവയും രേഖപ്പെടുത്തുന്നതോടെ വില്‍പ്പനക്കാരന്റെ ജോലി തീര്‍ന്നു. 

ഉപഭോക്താവിന് ബയര്‍ (Buyer) എന്ന ആപ്പില്‍ നിന്ന് ആവശ്യമുള്ള സാധനം തിരഞ്ഞെടുക്കാം. 

ജെഫിന്‍ ജോര്‍ജ്, തൃശൂര്‍ ജി-എഗേറ്റ് ടെക്‌നോളജീസിലെ സഹപ്രവര്‍ത്തകരായ ബിനീഷ് സുന്ദര്‍, ഷിറോണ മുഹമ്മദ്, ഗില്‍റ്റന്‍ ജോസ്, ഗ്ലെമിന്‍ ജോര്‍ജ്, സുവര്‍ണ ബാബു എന്നിവരാണ് ആപ് തയ്യാറാക്കിയത്. 

Content highlights: G-store application, Vegetables, Agriculture