agriculture
ചന്ദ്രന്‍ തന്റെ പച്ചക്കറിത്തോട്ടത്തില്‍

ഞ്ചുദിവസത്തിലൊരിക്കല്‍ നനച്ചാലും കടുത്ത വേനലില്‍ പച്ചക്കറികള്‍ക്ക് നല്ല വിളവ് ലഭിക്കുമെങ്കില്‍ അതൊരു കാര്‍ഷിക വിപ്ലവമല്ലേ. അത്തരമൊരു വിപ്ലവത്തിനാണ് റിട്ട. അധ്യാപകനും കര്‍ഷകനുമായ എടപ്പാള്‍ നീലിയാട്ട് നിളയില്‍ ചന്ദ്രന്‍ തുടക്കംകുറിച്ചത്.

വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറച്ചും വന്‍ വിളവുനേടുന്ന കൃഷിതന്ത്രമാണ് ചന്ദ്രന്‍ പ്രയോഗിക്കുന്നത്. വിത്തിടുന്നതിന്റെ തലേന്നാള്‍ ഓരോ കുഴിയിലും മൂന്നുലിറ്റര്‍ വീതം വെള്ളം നിറയ്ക്കണം. പിറ്റേന്ന് മുളവന്ന് വിത്തുനട്ടാല്‍ പിന്നീട് പത്താംദിവസം മൂന്നില വിരിഞ്ഞശേഷവും മൂന്നുലിറ്റര്‍ വെള്ളമൊഴിച്ച് പൊടിമണ്ണ് വിതറണം. അതിനുശേഷം 22-ാം ദിവസമാണ് പശിമചേര്‍ത്ത് നനയ്ക്കുക.

ഇങ്ങനെ വലുതാകുന്ന ചെടികള്‍ക്ക് പൂവുംകായുമൊക്കെ വന്നാലും അഞ്ചുദിവസത്തിലൊരിക്കല്‍ നനച്ചാല്‍ മതി. നല്ലവിളവും പ്രതിരോധശേഷിയുമുണ്ടാകുമെന്ന് ചന്ദ്രന്‍ പറയുന്നു. തന്റെ കൃഷിരീതിയെക്കുറിച്ചറിഞ്ഞ് അഞ്ച് ജില്ലകളില്‍നിന്നായി എത്തിയ 60 കര്‍ഷകര്‍ക്കും ഈ വിദ്യ പഠിപ്പിച്ചുകഴിഞ്ഞു. സംസ്ഥാനമാകെ ജലം കുറച്ചുള്ള കൃഷിരീതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

Content Highlights: Farmers introduce new technology to reduce water use